വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബ്രോഡിനെതിരേ യുവിയുടെ സിക്‌സര്‍ മഴ- സംഭവിച്ചതെന്ത്? അശ്വിന്‍ പറയുന്നു

2007ലെ ടി20 ലോകകപ്പിലായിരുന്നു സംഭവം

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ഏറ്റവും ആവേശം കൊള്ളിച്ച മുഹൂര്‍ത്തങ്ങളിലൊന്നായിരുന്നു 2007ലെ പ്രഥമ ടി20 ലോകപ്പില്‍ യുവരാജ് സിങിന്റെ സിക്‌സര്‍ കൊണ്ടുള്ള ആറാട്ട്. ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെയാണ് അന്നു യുവി ബാറ്റ് കൊണ്ട് അമ്മാനമാടിയത്. ഒന്നിനു പിറകെ ഒന്നായി ഗ്രൗണ്ടിന്റെ നാനാ ഭാഗത്തേക്കും ആറു സിക്‌സറുകളാണ് യുവി അന്നു പറത്തിയത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഗ്രൂപ്പുഘട്ടത്തിലെ നിര്‍ണായക മല്‍സരത്തിലായിരുന്നു യുവിയുടെ മാസ്മരിക പ്രകടനം.

1

അന്ന് ബ്രോഡിന് എനിടെയാണ് പിഴച്ചതെന്നും ഈ ഓവറിനിടെ എന്താണ് സംഭവിച്ചതെന്നും ചൂണ്ടിക്കാണിക്കുകയാണ് ഇന്ത്യയുടെ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ബ്രോഡിനെ അതിനു മുമ്പൊരിക്കലും അത്തരമൊരു സാഹചര്യത്തില്‍ താന്‍ കണ്ടിട്ടില്ലെന്നു അശ്വിന്‍ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

യുവരാജ് ഓവറില്‍ ആദ്യത്തെ നാലു പന്തുകളും സിക്‌സറിലേക്കു പായിച്ച ശേഷം ഇംഗ്ലണ്ട് ക്യാപ്റ്റനും ബ്രോഡും തമ്മില്‍ ചില ചര്‍ച്ചകള്‍ നടന്നു. പിന്നാലെ, മൂന്ന്, നാല് എന്നിങ്ങനെ അവസാനം 11 പേരും ഒത്തുചേര്‍ന്ന് ചര്‍ച്ച നടത്തി. അതുകൊണ്ടും തീര്‍ന്നില്ല. ചില സപ്പോര്‍ട്ട് സ്റ്റാഫുമാരും ഗ്രൗണ്ടിലേക്കു ഓടിയെത്തി. ഇതോടെ 17 പേരാണ് മൊത്തത്തില്‍ യുവിയെ എങ്ങനെ പുറത്താക്കണമെന്ന് ചര്‍ച്ച ചെയ്തതെന്നു അശ്വിന്‍ ചൂണ്ടിക്കാട്ടി.

2

പക്ഷെ ഈ തരത്തില്‍ എല്ലാവരും കൂടി ചേര്‍ന്ന് ചര്‍ച്ച് നടത്തിയത് കൊണ്ട് എന്തു കാര്യം? ഒരു ബൗളറെന്ന നിലയിലാണ് താന്‍ ഇക്കാര്യം പറയുന്നത്. ആ തരത്തില്‍ പ്രഹരമേറ്റു വാങ്ങിയാല്‍ നിങ്ങള്‍ തകര്‍ന്നുപോവും. അടുത്ത പന്ത് എങ്ങനെ എറിയണമെന്നു പോലും അറിയാതെ വലയും. ബ്രോഡിന്റെ അവസ്ഥയും അതു തന്നെയായിരുന്നു. നോട്ടിങ്ഹാംഷെയറിന്റെ എന്റെ സഹതാരമായിരുന്നു ബ്രോഡ്. വളരെ നല്ല വ്യക്തിയാണ് അദ്ദേഹം. പക്ഷെ ആറു സിക്‌സറുകളാണ് അന്ന് ബ്രോഡ് വഴങ്ങിയത്, പോരാട്ടത്തില്‍ യുവി വിജയിക്കുകയും ചെയ്തതായി അശ്വിന്‍ അഭിപ്രായപ്പെട്ടു.

Story first published: Wednesday, August 26, 2020, 18:46 [IST]
Other articles published on Aug 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X