For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്റെ പേരില്ലാത്ത ഒരു റെക്കോര്‍ഡ് പട്ടിക... അവിശ്വസനീയം, പക്ഷേ സത്യം!

By Muralidharan

ബെംഗളൂരു: ക്രിക്കറ്റ്, പ്രത്യേകിച്ച് ബാറ്റിംഗ് എന്ന് വെച്ചാല്‍ തന്നെ സച്ചിനാണ്. ബാറ്റിംഗില്‍ സാധ്യമായ ഒട്ടുമിക്ക റെക്കോര്‍ഡുകളും 24 കൊല്ലത്തെ കളി കൊണ്ട് സ്വന്തം പേരിലാക്കിയവനാണ് ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. എന്നാല്‍ സച്ചിന്റെ പേരില്ലാത്ത ഒരു ബാറ്റിംഗ് റെക്കോര്‍ഡ് ഉണ്ട്. വീരേന്ദര്‍ സേവാഗ് മുതല്‍ സഹീര്‍ ഖാന്‍ വരെയുള്ളവര്‍ ഈ ലിസ്റ്റിലുണ്ട്, പക്ഷേ സച്ചിനില്ല.

ടെസ്റ്റ് ക്രിക്കറ്റില്‍ ഓരോ ബാറ്റിംഗ് പൊസിഷനുകളിലും ഇറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സടിച്ചവരുടെ പട്ടികയാണ് ഇത്. കരിയറിന്റെ ഭൂരിഭാഗവും നാലാം നമ്പറില്‍ ഇറങ്ങിയ സച്ചിന് ഈ പട്ടികയില്‍ ഇടമില്ല. നാലാം നമ്പറില്‍ ഇറങ്ങിയവരുടെ ആദ്യത്തെ 12 മികച്ച ഇന്നിംഗ്‌സുകളില്‍ പോലും സച്ചിന്‍ ഇല്ല. ബംഗ്ലാദേശിനെതിരെ 2004 ല്‍ നേടിയ 248 നോട്ടൗട്ടാണ് സച്ചിന്റെ കരിയര്‍ ബെസ്റ്റ്.

sachin-tendulkar

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ആദ്യത്തെ 85 സ്‌കോറുകളില്‍ സച്ചിന്റെ പേരില്ല എന്നതാണ് രസകരമായ മറ്റൊരു കാര്യം. ഓരോ വിക്കറ്റിലെയും ഉയര്‍ന്ന സ്‌കോറുകളില്‍ ഇടംപിടിച്ച ഇന്ത്യക്കാരെ നോക്കൂ - ഒന്നാം നമ്പറിലും രണ്ടാം നമ്പറിലും വെടിക്കെട്ട് വീരന്‍ വീരേന്ദര്‍ സേവാഗാണ് ഇത്. യഥാക്രമം 319ഉം 309ഉം റണ്‍സാണ് വീരു ഓപ്പണറായി ഇറങ്ങി അടിച്ചിട്ടുള്ളത്. മൂന്നാം നമ്പറില്‍ വി വി എസ് ലക്ഷ്മണിന്റെ 281 റണ്‍സാണ്.

ആറാം നമ്പറില്‍ ധോണിയുടെ 224, ദ്രാവിഡിന്റെ 180 എന്നീ സ്‌കോറുകള്‍ ഇടം പിടിച്ചപ്പോള്‍ കപിലിന്റെ 163 ഏഴാം നമ്പറിലും ധോണിയുടെ 144 എട്ടാം നമ്പറിലുമുണ്ട്. രമാകാന്ത് ദേശായി പത്താമനായി ഇറങ്ങിയ 85 റണ്‍സ് റെക്കോര്‍ഡ് പുസ്തകത്തിലുണ്ട്. സഹീര്‍ ഖാന്‍ സച്ചിനൊപ്പം ബാറ്റ് ചെയ്ത് നേടിയ 75 റണ്‍സാണ് പതിനൊന്നാമനായി ഇറങ്ങി ഇന്ത്യക്കാരന്‍ അടിച്ച മികച്ച സ്‌കോര്‍.

Story first published: Monday, June 8, 2015, 16:27 [IST]
Other articles published on Jun 8, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+