വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റില്‍ വീണ്ടും പരീക്ഷണം, വരുന്നൂ 90-നയന്റി

New Cricket Format Called 90-Ninety Bash Introduced in UAE

അബുദാബി: ക്രിക്കറ്റിനെ കൂടുതല്‍ രസകരമാക്കാനാണ് ട്വന്റി-20 ആവിഷ്‌കരിച്ചത്. അന്‍പതോവര്‍ മത്സരം ഇരുപത് ഓവറുകളായി ചുരുങ്ങിയപ്പോള്‍ കളിയുടെ ദൈര്‍ഘ്യം കുറഞ്ഞു. ആവേശം കൂടി. കുട്ടിക്രിക്കറ്റിനുള്ള പ്രചാരം കണ്ടാണ് T10 ക്രിക്കറ്റ് രൂപം കൊണ്ടത്. എന്നാല്‍ ഓരോ ടീമും പത്തോവര്‍ വീതം കളിക്കുന്ന T10 ക്രിക്കറ്റിന് പ്രതീക്ഷ പ്രചാരം ലഭിച്ചില്ല. കാടന്‍ അടികള്‍ മാത്രമുള്ള T10 മത്സരങ്ങളില്‍, ക്രിക്കറ്റിന്റെ അന്തസത്ത മിക്കപ്പോഴും നഷ്ടപ്പെടുന്നു. ഈ അവസരത്തില്‍ ക്രിക്കറ്റില്‍ വീണ്ടുമൊരു പരീക്ഷണത്തിന് മുതിരുകയാണ് യുഎഇ.

ക്രിക്കറ്റ്

15 ഓവര്‍ വീതമുള്ള 90-നയന്റി ടൂര്‍ണമെന്റിന് അടുത്തവര്‍ഷം യുഎഇയില്‍ തുടക്കമാവും. പേരു സൂചിപ്പിക്കുന്നതുപോലെ ഒരു ടീമിന് തൊണ്ണൂറു പന്തുകളാകും നേരിടാന്‍ കിട്ടുക. ട്വന്റി-20 മത്സരങ്ങളെക്കാളും ആവേശം പകരാന്‍ 90-നയന്റി ടൂര്‍ണമെന്റിന് കഴിയുമെന്നാണ് സംഘാടകരായ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതീക്ഷ.

ധോണി ഉടന്‍ വിരമിക്കില്ല, കളി നിര്‍ത്തുക അതിനു ശേഷം മാത്രം!! വെളിപ്പെടുത്തി സെലക്ടര്‍ധോണി ഉടന്‍ വിരമിക്കില്ല, കളി നിര്‍ത്തുക അതിനു ശേഷം മാത്രം!! വെളിപ്പെടുത്തി സെലക്ടര്‍

നേരത്തെ 90-നയന്റി മത്സരങ്ങള്‍ക്ക് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കിയെന്ന് യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെഞ്ചുറി ഇവന്റ്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് FZC കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ വാദം നിഷേധിച്ച് ഇസിബി തന്നെ രംഗത്തെത്തുകയുണ്ടായി. ഈ വര്‍ഷം 90-നയന്റി ടൂര്‍ണമെന്റിന് തങ്ങള്‍ അനുമതി നല്‍കിയിട്ടില്ലെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

ക്രിക്കറ്റ്

ബുഖാത്തിര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുള്‍ റഹ്മാന്‍ ബുഖാത്തിര്‍, ARY ഡിജിറ്റല്‍ നെറ്റ്‌വര്‍ക്ക് സ്ഥാപകനും പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന കറാച്ചി കിങ്‌സ് ടീമിന്റെ ഉടമ സല്‍മാന്‍ ഇഖ്ബാല്‍, സിനഗര്‍ജി കമ്പനികളുടെ മാനേജിങ് ഡയറക്ടര്‍ ഇമ്രാന്‍ ചൗധരി എന്നിവര്‍ ചേര്‍ന്നാണ് പുതിയ 90-നയന്റി ടൂര്‍ണമെന്റിന് അടുത്തവര്‍ഷം തുടക്കമിടുന്നത്.

Story first published: Friday, August 30, 2019, 15:58 [IST]
Other articles published on Aug 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X