ഇന്ത്യ Vs അയര്‍ലന്‍ഡ്: അറിയാനുണ്ട് 7 കാര്യങ്ങള്‍
ഹാമില്‍ട്ടണ്‍: ലോകകപ്പിലെ തങ്ങളുടെ അഞ്ചാമത്തെ കളിയില്‍ ഇന്ത്യയ്ക്ക് എതിരാളികള്‍ അയര്‍ലന്‍ഡ്. കുഞ്ഞന്മാരാണ്, എളുപ്പത്തില്‍ ജയിക്കാം എന്നൊക്കെ കരുതി കളിക്കാനിറങ്ങിയാല്‍ അയര്‍ലന്‍ഡിന്റെ പക്കല്‍ നിന്നും നല്ല പണി കിട്ടും. പണ്ട് ഇംഗ്ലണ്ടിനും ഈ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനും ഒക്കെ ഈ പണി കിട്ടിയിട്ടുണ്ട്.
ഗ്രൂപ്പ് ബി യില്‍ ഇന്ത്യയ്ക്ക് അഞ്ചാമത്തെ കളിയാണിത്. കളിച്ച നാല് കളികളും ജയിച്ച ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിക്കഴിഞ്ഞു. വിജയപരമ്പര തുടരാന്‍ തന്നെയാകും ഇന്ത്യയുടെ താല്‍പര്യം. ടീമിന് മാത്രമല്ല ധോണിക്കും ഒരു റെക്കോര്‍ഡ് കിട്ടും ഈ കളി ജയിച്ചാല്‍. മറുവശത്ത് ഇന്ത്യയെ തോല്‍പിച്ചാല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ എന്ന സ്വപ്‌നവുമായാണ് അയര്‍ലന്‍ഡ് ഇറങ്ങുന്നത്.
ഇന്ത്യ - അയര്‍ലന്‍ഡ് കളിയുമായി ബന്ധപ്പെട്ട് രസകരമായ 7 കാര്യങ്ങള്‍ വായിക്കൂ.

രണ്ടാമത്തെ കളി
ഇന്ത്യയും അയര്‍ലന്‍ഡും ലോകകപ്പില്‍ മുന്‍പ് ഒരുതവണ മാത്രമേ പരസ്പരം കണ്ടിട്ടുള്ളൂ. 2011 ല്‍ അന്ന് ഇന്ത്യ 5 വിക്കറ്റിന് അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചു. ഇന്ത്യ ലോകചാമ്പ്യന്മാരുമായി.

കപിലിന് മുന്നില്‍ ധോണി
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ എന്ന റെക്കോര്‍ഡ് കപില്‍ ദേവില്‍ നിന്നും സ്വന്തമാക്കാന്‍ ധോണിക്ക് ഒരു ജയം കൂടി മതി. രണ്ടുപേരും 11 വിജയങ്ങളോടെ ഒന്നിച്ചാണ് ഇപ്പോള്‍

വിജയപരമ്പര
ഒരു കളി കൂടി ജയിച്ചാല്‍ ടീം ഇന്ത്യയുടെ വിജയപരമ്പരയില്‍ 9 കളികളാകും. 2003 ലോകകപ്പില്‍ ഗാംഗുലി 8 കളികള്‍ ഒറ്റയടിക്ക് ജയിപ്പിച്ചിട്ടുണ്ട്.

മിസ് യു യുവരാജ്
ലോകകപ്പില്‍ ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യയുടെ ഹീറോ യുവരാജാണ്. 50 നോട്ടൗട്ടും 5 വിക്കറ്റും. ഇത്തവണ യുവി ഇന്ത്യന്‍ ടീമിലില്ല

കളിച്ച് പരിചയം 3 പേര്‍ക്ക്
ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ ധോണിയെക്കൂടാതെ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് മാത്രമേ അയര്‍ലന്‍ഡിനോട് കളിച്ച പരിചയം ഉള്ളൂ

തോറ്റ ക്യാപ്റ്റന്‍ വീണ്ടും
2011 ല്‍ കളിച്ചപ്പോള്‍ ജയിച്ച ക്യാപ്റ്റന്‍ ധോണി തന്നെയാണ് ഇപ്പോഴും ഇന്ത്യയെ നയിക്കുന്നത്. അന്ന് തോറ്റ പോര്‍ട്ടര്‍ഫീല്‍ഡ് തന്നെയാണ് അയര്‍ലന്‍ഡിന് ക്യാപ്റ്റന്‍

പുതുക്കക്കാരാണ്
ലോകകപ്പിലും അല്ലാതെയുമായി വെറും രണ്ട് കളികളേ ഇരുടീമുകളും പരസ്പരം കളിച്ചിട്ടുള്ളൂ. രണ്ടും ഇന്ത്യ തന്നെ ജയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications