ലങ്കന്‍ മണ്ണില്‍ യുവ ഇന്ത്യയുടെ വീരഗാഥ... ഏകദിന പരമ്പരയിലും കിരീടം
കൊളംബോ: ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പരയിലും യുവ ഇന്ത്യക്ക് കിരീടം. അണ്ടര്‍ 19 ക്രിക്കറ്റ് പരമ്പരയിലാണ് ആതിഥേയരായ ശ്രീലങ്കയെ ഇന്ത്യ കശാപ്പ് ചെയ്തത്. ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരിയ ഇന്ത്യ ഏകദിന പരമ്പരയിലും കിരീട നേട്ടം ആവര്‍ത്തിക്കുകയായിരുന്നു.
ഏകദിന പരമ്പരയിലെ ഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട അവസാനത്തെയും അഞ്ചാമത്തെയും മല്‍സരത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് യുവ ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ അഞ്ച് മല്‍സരങ്ങളുടെ ഏകദിന പരമ്പര 3-2ന് ഇന്ത്യ സ്വന്തമാക്കുകയായിരുന്നു.

ശ്രീലങ്കയെ 212 റണ്‍സിലൊതുക്കി ഇന്ത്യ
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 212 റണ്‍സാണ് നേടിയത്. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കാണിച്ച ജാഗ്രതയാണ് ലങ്കയെ മികച്ച സ്‌കോര്‍ നേടുന്നതില്‍ നിന്ന് തഴഞ്ഞത്.
95 റണ്‍സെടുത്ത ഓപ്പണര്‍ നിഷാന്‍ മഡുഷ്‌ക ഫെര്‍ണാണ്ടോയാണ് ആതിഥേയരുടെ ടോപ്‌സ്‌കോറര്‍. 136 പന്തില്‍ ഏഴ് ബൗണ്ടറിയുള്‍പ്പെടുന്നതാണ് ഫെര്‍ണാണ്ടോയുടെ ഇന്നിങ്‌സ്. 68 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 56 റണ്‍സെടുത്ത നുവാനിദു ഫെര്‍ണാണ്ടോയാണ് ലങ്കയുടെ മറ്റൊരു പ്രധാന സ്‌കോറര്‍.
ഇന്ത്യക്കു വേണ്ടി മോഹിത് ജാന്‍ഗ്രാ രണ്ടും അജയ് ദേവ് ഗൗണ്ട്, സിദ്ദാര്‍ഥ് ദെശായി, ഹര്‍ഷ് ത്യാഗി, ആയുഷ് ബഡോനി, സമീര്‍ ചൗധരി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

സെഞ്ച്വറിയുമായി യശസ്വി ജയ്‌സ്വാള്‍... ഉജ്ജ്വല ജയവുമായി ഇന്ത്യ
മറുപടിയില്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ സെഞ്ച്വറിയുമായി മിന്നിയപ്പോള്‍ ഇന്ത്യ 42.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. പുറത്താവാതെ 114 റണ്‍സ് നേടിയാണ് ജയ്‌സ്വാള്‍ ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്.
128 പന്തില്‍ എട്ട് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് ജയ്‌സ്വാളിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. ദേവ്ദത്ത് പാഡിക്കല്‍ (38), പവന്‍ ഷാ (36), ക്യാപ്റ്റന്‍ ആര്യന്‍ ജുയാല്‍ (22*) എന്നിവരും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ തിളങ്ങി.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..
കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications