Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണാഫ്രിക്ക 5-0ന് പരമ്പര തൂത്തുവാരി, തോറ്റ് നാണംകെട്ട് ഓസ്‌ട്രേലിയ... ഇത് വിശ്വസിക്കാന്‍ പ്രയാസം!

കേപ് ടൗണ്‍: ലോകക്രിക്കറ്റിലെ കിരീടം വെച്ച രാജാക്കന്മാരായ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയോട് തോറ്റു. തോറ്റു എന്ന് പറഞ്ഞാല്‍ എമ്മാതിരി തോല്‍വി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഒന്ന് പോലും ബാക്കിവെക്കാതെ തോറ്റു. തോറ്റ് നാണം കെട്ടു. അഞ്ചാമത്തെ ഏകദിനത്തില്‍ 31 റണ്‍സിനായിരുന്നു ഓസ്‌ട്രേലിയന്‍ തോല്‍വി.

Read Also: 371 അടിച്ചിട്ടും ഓസ്‌ട്രേലിയയ്ക്ക് രക്ഷയില്ല... കില്ലര്‍ മില്ലര്‍ (118*) അടിച്ചുപൊട്ടിച്ചുകളഞ്ഞു...

ഫാഫ് ഡുപ്ലിസി നയിച്ച ദക്ഷിണാഫ്രിക്കയുടെ ചുണക്കുട്ടികളാണ് ഓസ്‌ട്രേലിയയെ അഞ്ച് കളികളില്‍ നിരത്തി തോല്‍പിച്ചത്. സ്റ്റീവ് വോയും റിക്കി പോണ്ടിംഗും മക്ഗ്രാത്തും ഗില്‍ക്രിസ്റ്റും ഹെയ്ഡനും വോണും കളിച്ച ഓസ്‌ട്രേലിയ തന്നെയാണോ ഇത്.. വിശ്വസിക്കാനാകാതെ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് ആരാധര്‍.

മുന്നില്‍ കൂറ്റന്‍ സ്‌കോര്‍

മുന്നില്‍ കൂറ്റന്‍ സ്‌കോര്‍

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ അവര്‍ അടിച്ചെടുത്തത് 327 റണ്‍സ്. നഷ്ടം വന്നത് 8 വിക്കറ്റ്. ഒരു സെഞ്ചുറി, ഒരു അര്‍ധസെഞ്ചുറി.

റൂസ്സോയാണ് ടോപ് സ്‌കോറര്‍

റൂസ്സോയാണ് ടോപ് സ്‌കോറര്‍

118 പന്തില്‍ 122 റണ്‍സെടുത്ത ആര്‍ റൂസ്സോയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറരര്‍. ജെ പി ഡുമിനി 73 റണ്‍സടിച്ചു. മില്ലര്‍ 39, അംല 25 എന്നിവരാണ് മറ്റ് പ്രധാന സ്‌കോറരര്‍മാര്‍. റൂസ്സോയാണ് മാന്‍ ഓഫ് ദ സീരിസ്.

ഓസ്‌ട്രേലിയ 31 റണ്‍സ് അകലെ

ഓസ്‌ട്രേലിയ 31 റണ്‍സ് അകലെ

മികച്ച സ്‌കോര്‍ പിന്തുടര്‍ന്ന ഓസ്‌ട്രേലിയയ്ക്ക് 31 റണ്‍സ് അകലെ അടിതെറ്റി. 10 പന്തുകള്‍ ബാക്കി നില്‍ക്കേ 296 റണ്‍സിന് അവര്‍ ഓളൗട്ടാകുകയായിരുന്നു. ഓസീസ് നിരയില്‍ 7 ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കടന്നില്ല.

വാര്‍ണറുടെ ഒറ്റയാള്‍ പോരാട്ടം

വാര്‍ണറുടെ ഒറ്റയാള്‍ പോരാട്ടം

173 റണ്‍സെടുത്ത ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ആണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. എന്നാല്‍ വാര്‍ണര്‍ക്ക് ഒരു പിന്തുണ നല്‍കാന്‍ ആരും ഉണ്ടായില്ല. 35 റണ്‍സ് വീതമെടുത്ത മാര്‍ഷും ഹെഡുമാണ് രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറിന്റെ അവകാശികള്‍. വാര്‍ണറാണ് മാന്‍ ഓഫ് ദ മാച്ച്.

ചരിത്രത്തില്‍ ആദ്യം

ചരിത്രത്തില്‍ ആദ്യം

ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഓസ്‌ട്രേലിയയെ ഒരു ടീം 0 - 5ന് പരമ്പര തോല്‍പിക്കുന്നത്. ഓസ്‌ട്രേലിയയെ ഈ നാണക്കേടില്‍ മുക്കിയതിന്റെ ക്രെഡിറ്റ് ഫാഫ് ഡുപ്ലിസിയുടെ കുട്ടികള്‍ക്കാണ്.

Story first published: Thursday, October 13, 2016, 10:40 [IST]
Other articles published on Oct 13, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+