ദക്ഷിണാഫ്രിക്ക ആഞ്ഞുവീശി, ഇന്ത്യയ്ക്ക് വിജയലക്ഷ്യം 439, മുന്നു പേര്‍ക്ക് സെഞ്ചുറി
മുംബൈ : ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരിയിലെ കലാശ പോരാട്ടത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദഷിണാഫ്രിക്ക ശക്തമായ നിലയില്‍. ഇന്ത്യന്‍ ബൗളര്‍മാരെ ആഞ്ഞടിച്ച ദക്ഷിണാഫ്രിക്ക 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 438 റണ്‍സ് നേടി. ഇന്ത്യയ്ക്ക് 439 റണ്‍സാണ് വിജയ ലക്ഷ്യം.
ദക്ഷിണാഫ്രിക്ക് ക്രീസില്‍ റണ്‍മഴ പെയ്യിക്കുകയായിരുന്നു. മൂന്നു ബാറ്റ്‌സ്മാന്‍മാരാണ് സെഞ്ചുറി നേടി മികച്ച പ്രകടനം കാഴ്ചവച്ചത്. 57 പന്തില്‍ 119 റണ്‍സെടുത്ത് ഡിവില്യേസ് മികച്ച പ്രകടം കാഴ്ച വച്ചു. ഒന്‍പത് സിക്‌സറും മൂന്നു ഫോറും ഉള്‍പ്പെട്ടതായിരുന്നു ഡിവില്യസിന്റെ റണ്‍മഴ പെയ്യിച്ചത്. ഭുവനേശ്വര്‍ കുമാറിന്റെ ബോളിലൂടെയാണ് ഡിവില്യസിനെ പുറത്താക്കിയത്. ഈ പരമ്പരയിലെ മൂന്നാമത്തെ സെഞ്ചുറിയാണ് ഡിവില്യസ് കരസ്ഥമാക്കിയത്. എന്നാല്‍ കരിയറിലെ ഇരുപത്തി മൂന്നാമത്തെ സെഞ്ചുറിയുമാണ്.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ ഡികോക്കാണ് സെഞ്ചുറി നേടി തുടക്കമിട്ടത്. പരമ്പരയിലെ രണ്ടാം സെഞ്ചുറിയാണ് ഡികോക് നേടുന്നത്. 87 പന്തില്‍ 109 റണ്‍സ് നേടിയ ഡി കോക്കിനെ സുരേഷ് റയ്‌നയുടെ ബോളിലാണ് ഒതുക്കിയത്. 105 പന്തില്‍ നിന്നാണ് ഡൂപ്ലെസി്‌സ സെഞ്ചുറി നേടിയത്. എന്നാല്‍ കാലിനേറ്റ പരിക്ക് കാരണം ഡൂപ്ലെസിസ് കളം വിടേണ്ടി വരികയായിരുന്നു. ഇത് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇത്തിരിയെങ്കിലും ആശ്വാസമായെങ്കിലും വീണ്ടും ക്രീസിലേക്കിറിങ്ങിയത് ശക്തന്‍മാര്‍ തന്നെയായിരുന്നു. 23 റണ്‍സെടുത്ത ഹാഷിം അംലയുടെ പുറത്താക്കിയതിലൂടെയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് നഷ്ടമായത്. മോഹിത് ഷര്‍മ്മയ്ക്കാണ് ആദ്യ വിക്കറ്റ്.

ഇരു ടീമുകളും രണ്ടു വീതം മത്സരത്തില്‍ ജയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ പരമ്പര ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്.
ഇന്ത്യന്‍ മണ്ണിലെ ആദ്യ ഏകദിന പരമ്പര വിജയമെന്ന സ്വപ്നവുമായാണ് ദക്ഷിണാഫ്രിക്ക ഇന്നത്തെ മല്‍സരത്തിനിറങ്ങിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications