സെഞ്ചുറി, തൊട്ടിലാട്ടി ഡേവിഡ് വാര്‍ണര്‍; ഇന്ത്യയ്ക്ക് ജയിക്കാന്‍ 331!
സിഡ്‌നി: അവസാന രണ്ടോവറില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ ഫാസ്റ്റ് ബൗളര്‍മാരുടെ മികവില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ 330 ല്‍ ഒതുക്കി. രണ്ടോവറില്‍ ഇന്ത്യ വിട്ടുകൊടുത്തത് വെറും 7 റണ്‍സ് മാത്രമാണ്. ഈ പ്രകടനം കൂടി ഇല്ലാതിരുന്നെങ്കില്‍ ഓസ്‌ട്രേലിയ പാട്ടുംപാടി 350 കടക്കുമായിരുന്നു. പത്തോവറില്‍ 40 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ഗുജറാത്തിന്റെ ഫാസ്റ്റ് ബൗളര്‍ ജസ്പീത് ഭുമ്രയാണ് ബൗളിംഗില്‍ ഇന്ത്യയുടെ താരം. ഭുമ്രയുടെ അരങ്ങേറ്റ മത്സരമാണിത്.
ടോസ് നേടി ഓസ്‌ട്രേലിയയെ ബാറ്റിംഗിനയച്ച ധോണി ആഗ്രഹിച്ച തുടക്കം തന്നെയാണ് കിട്ടിയത്. ഒന്നാമത്തെ ഓവറില്‍ തന്നെ ആരോണ്‍ ഫിഞ്ച് പുറത്ത്. ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ ഫിഞ്ചിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കുകയായിരുന്നു. ഇരുപത്തി രണ്ടാം ഓവറില്‍ 112 ല്‍ എത്തുമ്പോഴേക്കം ഓസ്‌ട്രേലിയയുടെ നാല് വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചു. മത്സരത്തില്‍ ഇന്ത്യ പിടിമുറുക്കുകയാണ് എന്ന് തോന്നിപ്പിച്ച നിമിഷങ്ങള്‍.

ഭുമ്ര കലക്കി
പത്തോവറില്‍ വെറും 40 റണ്‍സ് മാത്രം വഴങ്ങിയ ഭുമ്ര രണ്ട് വിക്കറ്റും വീഴ്ത്തി. അവസാന ഓവറുകളില്‍ മികച്ച യോര്‍ക്കറും സ്ലോ ബോളുകളും എറിഞ്ഞാണ് ഭുമ്ര റണ്‍റേറ്റ് പിടിച്ചുനിര്‍ത്തിയത്.

വാര്‍ണര്‍ കലക്കിക്കളഞ്ഞു
അഞ്ചാം വിക്കറ്റില്‍ സെഞ്ചുറി പാര്‍ട്ണര്‍ഷിപ്പോടെ ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷുമാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ത്തത്. സ്‌കോര്‍ 235 ലെത്തിയപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.

തൊട്ടിലാട്ടി വാര്‍ണര്‍
113 പന്തില്‍ 122 റണ്‍സടിച്ച് വാര്‍ണര്‍ ബാറ്റ് തൊട്ടിലാട്ടുന്നത് പോലെ ആട്ടിയപ്പോള്‍ സിഡ്‌നി ആഹ്ലാദാരവത്തില്‍ മുങ്ങി. ഒമ്പത് ഫോറും 3 സിക്‌സും സഹിതമാണ് വാര്‍ണര്‍ അച്ഛനായതിന് ശേഷമുള്ള ആദ്യത്തെ സെഞ്ചുറി നേടിയത്. കഴിഞ്ഞ കളിയില്‍ വാര്‍ണര്‍ 92 റണ്‍സെടുത്തിരുന്നു.

മാര്‍ഷിന്റെ അടികള്‍
ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന്റെ ഊഴമായിരുന്നു പിന്നീട്. 84 പന്തില്‍ 9 ഫോറും 2 സിക്‌സും അടിച്ചാണ് മാര്‍ഷ് 102 റണ്‍സെടുത്തത്. എന്നാല്‍ സെഞ്ചുറിക്കരികെ മാര്‍ഷ് പതറിയത് ഇന്ത്യ ശരിക്കും മുതലെടുത്തു. അവസാന ഓവറുകളില്‍ മാര്‍ഷ് ശരിക്കും വിയര്‍ത്തു

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications