വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

59, 53, രണ്ട് ഇന്നിങ്‌സിലും പാക് നിര തകര്‍ന്നടിഞ്ഞു, നാണംകെട്ട് തലതാഴ്ത്തി, ഓര്‍മയുണ്ടോ?

. ഷാര്‍ജയില്‍ നടന്ന ഈ മത്സരമാണ് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ ബാറ്റിങ് തകര്‍ച്ചയെന്ന് വേണമെങ്കില്‍ പറയാം.

1

ലോക ക്രിക്കറ്റിലെ സൂപ്പര്‍ ടീമുകളിലൊന്നാണ് പാകിസ്താന്‍. എല്ലാ കാലത്തും മികച്ചൊരു ടീം കരുത്തിനെ സൃഷ്ടിക്കാന്‍ അവര്‍ക്കായിരുന്നു. മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന പാകിസ്താന്‍ ഏകദിനത്തിലും ടി20യിലും വിശ്വകിരീടവും ചൂടിയിട്ടുണ്ട്. ലോക ക്രിക്കറ്റിലേക്ക് നിരവധി സൂപ്പര്‍ താരങ്ങളേയും സംഭാവന ചെയ്യാന്‍ പാക് ടീമിനായിട്ടുണ്ട്.

ഇത്തരത്തില്‍ ഗംഭീര റെക്കോഡുള്ളവരാണെങ്കിലും ഒരു തവണ പാകിസ്താന്‍ നാണം കെട്ട് തലതാഴ്ത്തിയിട്ടുണ്ട്. 2002ല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിലായിരുന്നു ഇത്. രണ്ട് ഇന്നിങ്‌സിലും 60 റണ്‍സ് പോലും ടീം സ്‌കോര്‍ ചേര്‍ക്കാനാവാതെ പാകിസ്താനെ നാണം കെടുത്തിയത് കരുത്തരായ ഓസ്‌ട്രേലിയയാണ്. ഷാര്‍ജയില്‍ നടന്ന ഈ മത്സരമാണ് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ ബാറ്റിങ് തകര്‍ച്ചയെന്ന് വേണമെങ്കില്‍ പറയാം.

'എന്തൊരു ഷോട്ടിത്', കണ്ണു തള്ളിക്കും, ദില്‍ സ്‌കൂപ്പ് മുതല്‍ എബിഡി സ്വീപ്പ് വരെ, ഏതാണ് ബെസ്റ്റ്?'എന്തൊരു ഷോട്ടിത്', കണ്ണു തള്ളിക്കും, ദില്‍ സ്‌കൂപ്പ് മുതല്‍ എബിഡി സ്വീപ്പ് വരെ, ഏതാണ് ബെസ്റ്റ്?

1

കരുത്തരായ ഓസ്‌ട്രേലിയക്കെതിരേ ടോസ് നേടിയ പാക് നായകന്‍ വഖാര്‍ യൂനിസ് ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. എന്തിനായിരുന്നു ഈ തീരുമാനമെന്ന് തോന്നിപ്പോകുന്ന തരത്തിലായിരുന്നു പിന്നീട് ടീമിന്റെ തകര്‍ച്ച. വെറും 59 റണ്‍സിനാണ് അവര്‍ ഒന്നാം ഇന്നിങ്‌സില്‍ പുറത്തായത്. 10 പേരാണ് രണ്ടക്കം കാണാതെ മടങ്ങേണ്ടി വന്നത്. ഇമ്രാന്‍ നസീര്‍ (0) തൗഫീഖ് ഉമ്മര്‍ (0) എന്നീ രണ്ട് ഓപ്പണര്‍മാരും പൂജ്യത്തിന് പുറത്തായി. നസീറിനെ മഗ്രാത്തും തൗഫീഖിനെ ബ്രെറ്റ് ലീയും പുറത്താക്കി.

സഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാ

2

21 റണ്‍സെടുത്ത അബ്ദുല്‍ റസാഖാണ് പാക് ടീമിന്റെ ടോപ് സ്‌കോററായത്. യൂനിസ് ഖാന്‍ (5), മിസ്ബാഹ് ഉല്‍ ഹഖ് (5), ഫൈസല്‍ ഇഖ്ബാല്‍ (4), റാഷിദ് ലത്തീഫ് (4*), സക്ലെയ്ന്‍ മുഷ്താഖ് (0), ഷുഹൈബ് അക്തര്‍ (1), വഖാര്‍ യൂനിസ് (0), ഡാനിഷ് കനേരിയ (8) എന്നിങ്ങനെയാണ് പാകിസ്താന്റെ മറ്റ് സ്‌കോറര്‍മാര്‍. നാല് വിക്കറ്റ് വീഴ്ത്തിയ ഷെയ്ന്‍ വോണിന്റെ സ്പിന്‍ മികവാണ് പാകിസ്താനെ തകര്‍ത്തത്. ഗ്ലെന്‍ മഗ്രാത്ത്, ബ്രെറ്റ് ലീ, ആന്‍ഡി ബിച്ചല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു.

3

മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയയെ സമാന തകര്‍ച്ചയിലേക്ക് തള്ളിവിടാനുള്ള കരുത്ത് പാക് ബൗളിങ്ങിനുണ്ടായിരുന്നു. എന്നാല്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ കളി മറന്നില്ല. മാത്യു ഹെയ്ഡന്‍ (119) സെഞ്ച്വറിയോടെ ഓസ്‌ട്രേലിയയെ മുന്നില്‍ നിന്ന് നയിച്ചു. 255 പന്ത് നേരിട്ട് 9 ഫോറും 1 സിക്‌സും ഉള്‍പ്പെടെയായിരുന്നു ഹെയ്ഡന്റെ സൂപ്പര്‍ ബാറ്റിങ്. റിക്കി പോണ്ടിങ് (44), ജസ്റ്റിന്‍ ലാംഗര്‍ (37), ഡാമിയന്‍ മാര്‍ട്ടിന്‍ (34) എന്നിവരെല്ലാം ഓസീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

4

ഇതോടെ 310 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറും കംഗാരുക്കള്‍ക്ക് സ്വന്തം. 254 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും ഓസ്‌ട്രേലിയ സ്വന്തമാക്കി. പാകിസ്താനായി സക്ലെയ്ന്‍ മുഷ്താഖ് നാലും അബ്ദുല്‍ റസാഖ് മൂന്നും ഷൊയ്ബ് അക്തര്‍, ഡാനിഷ് കനേരിയ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. രണ്ടാം ഇന്നിങ്‌സില്‍ പൊരുതി പാകിസ്താന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സംഭവിച്ചത് മറിച്ചാണ്.

ആദ്യ ഇന്നിങ്‌സിനെക്കാള്‍ വലിയ തകര്‍ച്ചയാണ് രണ്ടാം ഇന്നിങ്‌സില്‍ പാകിസ്താനെ കാത്തിരുന്നത്. രണ്ടാം ഇന്നിങ്‌സില്‍ രണ്ട് താരങ്ങള്‍ രണ്ടക്കം കണ്ടു. ഇമ്രാന്‍ നസീര്‍ (16), മിസ്ബാഹ് ഉല്‍ ഹഖ് (12) എന്നിവരാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍മാര്‍. തൗഫീഖ് ഉമ്മര്‍ (0), അബ്ദുല്‍ റസാഖ് (4), യൂനിസ് ഖാന്‍ (0), ഫൈസല്‍ ഇഖ്ബാല്‍ (7), എന്നിവരെല്ലാം നിരാശപ്പെടുത്തി.

സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍, പക്ഷെ ഒരു തവണ പോലും ഒന്നാം റാങ്ക് ലഭിച്ചില്ല, അഞ്ച് പേരിതാ

5

ഇതോടെ വെറും 53 റണ്‍സിന് പാകിസ്താന്റെ രണ്ടാം ഇന്നിങ്‌സ് അവസാനിച്ചു. നാല് വിക്കറ്റുമായി ഷെയ്ന്‍ വോണാണ് രണ്ടാം ഇന്നിങ്‌സിലും പാകിസ്താനെ തകര്‍ത്തത്. ആന്‍ഡി ബിച്ചല്‍ രണ്ടും മഗ്രാത്തും ലീയും ഓരോ വിക്കറ്റും വീഴ്ത്തി. ഇന്നിങ്‌സിനും 198 റണ്‍സിനുമാണ് പാകിസ്താന്‍ ഓസീസിനോട് അടിയറവ് പറഞ്ഞത്. ക്രിക്കറ്റ് ചരിത്രത്തില്‍ പാകിസ്താന്‍ മറക്കാനാഗ്രഹിക്കുന്ന മത്സരമാണിത്.

Story first published: Tuesday, June 28, 2022, 9:58 [IST]
Other articles published on Jun 28, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X