Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയയെ ട്വന്റി 20 പരമ്പരയിലും തോല്‍പ്പിക്കാം, ഇന്ത്യ ഈ 5 കാര്യങ്ങള്‍ ചെയ്താല്‍ മതി!!

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും സ്വന്തം നാട്ടില്‍ ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. ഇനി ബാക്കിയുള്ളത് മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയാണ്. ടെസ്റ്റിലെയും ഏകദിനത്തിലെയും പോലെ, ഒരു പക്ഷേ അതിലും ശക്തമായ ടീമാണ് ഓസ്‌ട്രേലിയയുടേത്. ചെറിയൊരു പിഴവ് വന്നാല്‍ അവര്‍ കളിയും സ്വന്തമാക്കും. ഫിഞ്ച്, വാര്‍ണര്‍, സ്മിത്ത്, മാക്‌സ് വെല്‍.. ഇങ്ങനെ എണ്ണം പറഞ്ഞ ട്വന്റി 20 സ്പഷലിസ്റ്റുകള്‍ ഓസ്‌ട്രേലിയന്‍ ടീമിന് മുതല്‍ക്കൂട്ടാണ്.

india

നിലവിലെ ഫോം വെച്ച് നോക്കുകയാണെങ്കില്‍ ട്വന്റി 20 പരമ്പരയും ഇന്ത്യ തന്നെ ജയിക്കും. പക്ഷേ അതത്ര എളുപ്പമായിരിക്കില്ല എന്ന് മാത്രം. ഏകദിനത്തില്‍ ചെയ്തതില്‍ നിന്നും വ്യത്യസ്തമായി ചില കാര്യങ്ങള്‍ പരീക്ഷിച്ചാല്‍ ജയം ഇന്ത്യയുടെ കൂടെ നില്‍ക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. കെ എല്‍ രാഹുലിനെ ഓപ്പണറാക്കുക എന്നതാണ് അത്. ശ്രീലങ്കയില്‍ നടന്ന ഏകദിന പരമ്പരയില്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യേണ്ടി വന്ന രാഹുലിന് തിളങ്ങാന്‍ പറ്റിയിരുന്നില്ല.

എന്നാല്‍ ട്വന്റി 20യില്‍ തന്റെ ഇഷ്ടപൊസിഷനില്‍ കളിക്കാന്‍ അവസരം കിട്ടിയാല്‍ രാഹുല്‍ തിളങ്ങിയേക്കും. യുവതാരം റിഷഭ് പന്തിനെയും ഓപ്പണര്‍ സ്ഥാനത്തേക്ക് പരീക്ഷിക്കാവുന്നതാണ്. യുവ ഫാസ്റ്റ് ബൗളര്‍ ഷാര്‍ദുള്‍ താക്കൂറാണ് പരീക്ഷിക്കപ്പെടേണ്ട മറ്റൊരാള്‍. യുവേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവരെ മാറിമാറി പരീക്ഷിക്കുന്നതും ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരയില്‍ ആശയക്കുഴപ്പം ഉണ്ടാക്കും. ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ എങ്കിലും കോലി - രോഹിത് - ധോണി എന്നിവരുടെ ഫോം തന്നെയാകും ഇന്ത്യയുടെ സാധ്യതകള്‍ നിര്‍ണയിക്കുക.

Story first published: Sunday, October 1, 2017, 15:45 [IST]
Other articles published on Oct 1, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+