Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്ത് കൊണ്ട് ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റു? 5 കാരണങ്ങള്‍!

സിഡ്‌നി: പശുവും ചത്തു മോരിലെ പുളിയും പോയി എന്ന് പറഞ്ഞ് ഒഴിവാക്കാവുന്നതല്ല ക്രിക്കറ്റിലെ തോല്‍വികള്‍. എന്ത് കൊണ്ട് തോറ്റു എന്നും എങ്ങനെ ജയിച്ചു എന്നുമുള്ള വിശകലനങ്ങള്‍ക്ക് ക്രിക്കറ്റില്‍ വലിയ സ്ഥാനമുണ്ട്. ഓരോ ബാറ്റ്‌സമാന്റെയും പാദ ചലനങ്ങള്‍ പോലും വീഡിയോ നോക്കി പഠിച്ച് പന്തെറിയാനെത്തുന്നവരാണ് എതിര്‍ ടീമില്‍. അതുകൊണ്ട് ഈ വിശകലനങ്ങള്‍ ഇങ്ങനെ തുടര്‍ന്നുകൊണ്ടേ ഇരിക്കും.

സിഡ്‌നിയില്‍ ഇന്ത്യ തോറ്റതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കല്ലെടുത്തെറിയാനും കുറ്റം പറയാനും പ്രത്യേകിച്ച് ഒരാളില്ല. വിരാട് കോലി പരാജയപ്പെട്ടതിന്റെ പേരില്‍ ഓണ്‍ലൈന്‍ പോരാളികള്‍ അനുഷ്‌ക ശര്‍മയെ പള്ള് പറയുന്നത് കൊണ്ടും കാര്യമുണ്ട് എന്ന് തോന്നുന്നില്ല. എന്ത് കൊണ്ട് ഇന്ത്യ തോറ്റു എന്ന് ചോദിച്ചാല്‍ പേരിനെങ്കിലും പറയാന്‍ കുറച്ച് കാരണങ്ങളുണ്ട്. അത് ഇവയാണ്.

ടോസ് നിര്‍ണായകമായി

ടോസ് നിര്‍ണായകമായി

സ്‌കോര്‍ പിന്തുടരുന്നതില്‍ മോശം ടീമൊന്നുമല്ല ഇപ്പോഴത്തെ ഇന്ത്യ. എന്നാല്‍ വലിയ കളിയിലെ സമ്മര്‍ദ്ദം ഇന്ത്യയെ ബാധിച്ചു. 2003 ലോകകപ്പിലും ഓസീസ് ആദ്യം ബാറ്റ് ചെയ്ത് വന്‍ സ്‌കോര്‍ ഉണ്ടാക്കിയാണ് ഇന്ത്യയെ തോല്‍പിച്ചത്. ഇന്ത്യ ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍ കളി മാറിയേനെ.

ശിഖര്‍ ധവാന്‍, ആ ഷോട്ട്

ശിഖര്‍ ധവാന്‍, ആ ഷോട്ട്

പേടിയേതും കൂടാതെ ഓസീസ് സ്‌കോര്‍ ചേസ് ചെയ്തു തുടങ്ങിയതാണ് ഇന്ത്യ. ഇന്ത്യയുടെ ശൈലിയും അത് തന്നെ. അല്ലാതെ മക്കുല്ലമോ ഡിവില്ലിയേഴ്‌സോ കളിക്കുന്നത് പോലെ തുടര്‍ച്ചയായ കൂറ്റനടികള്‍ ഇന്ത്യയുടെ കേളീശൈലിയല്ല. പക്ഷേ മികച്ച രീതിയില്‍ പോകുന്നതിനിടെ ശിഖര്‍ ധവാന്‍ കളിച്ച ആ ഷോട്ട്, അത് കളിയുടെ ഗതി തിരിച്ചു.

വിരാട്, വേണ്ടിയിരുന്നില്ല

വിരാട്, വേണ്ടിയിരുന്നില്ല

ഫോമിലേ ആയിരുന്നില്ല വിരാട് കോലി. വേഗം പുറത്തായി എന്നതല്ല, 13 പന്തുകള്‍ തട്ടിമുട്ടിയാണ് 1 റണ്‍സെടുത്തത് എന്നതാണ് കോലിയുടെ പരാജയം. പോസിറ്റീവ് ആയി കളിച്ച് കോലി പെട്ടെന്ന് പുറത്തായിരുന്നെങ്കിലും കളിയുടെ മൊമന്റം നഷ്ടമാകുമായിരുന്നില്ല. ഇത് പക്ഷേ കോലിയുടെ വിക്കറ്റോടെ കളി ഓസ്‌ട്രേലിയയുടെ കയ്യിലെത്തി.

ധോണിക്ക് നേരത്തെ വരാമായിരുന്നു

ധോണിക്ക് നേരത്തെ വരാമായിരുന്നു

കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ പോലെ ക്യാപ്റ്റന്‍ ധോണിക്ക് സ്വയം പ്രമോട്ട് ചെയ്ത് വരാമായിരുന്നു. രഹാനെക്കൊപ്പം ധോണി കുറച്ച് നേരം കളിച്ചിരുന്നെങ്കില്‍ റെയ്‌നയ്ക്ക് അവസാന ഓവറുകളില്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായേനെ.

ഫാസ്റ്റ് ബൗളര്‍മാര്‍ പതറി

ഫാസ്റ്റ് ബൗളര്‍മാര്‍ പതറി

ഈ ലോകകപ്പില്‍ ഇന്ത്യയുടെ ശക്തി വെറും ബാറ്റിംഗ് ആയിരുന്നില്ല. അത് ബൗളര്‍മാരുടെ പ്രത്യേകിച്ച് ഫാസ്റ്റ് ബൗളര്‍മാരുടെ വിജയമായിരുന്നു. സെമിയില്‍ ബൗളര്‍മാര്‍ നിറം കെട്ടു. പ്രത്യേകിച്ച് മുഹമ്മദ് ഷമി. മോഹിതിന്റെ സ്ലോബോളുകള്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് മനപ്പാഠം പഠിച്ച പോലെ എളുപ്പമായിരുന്നു.

Story first published: Friday, March 27, 2015, 11:02 [IST]
Other articles published on Mar 27, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+