ഇന്ത്യ ബംഗ്ലാദേശില്‍ തോറ്റമ്പിയതിന് 5 കാരണങ്ങള്‍, കാണൂ
മിര്‍പൂര്‍: ക്രിക്കറ്റ് ഒരു കളിയാണ്. ജയവും തോല്‍വിയും സാധാരണം എന്നൊക്കെ പറയാമെങ്കിലും കാര്യങ്ങള്‍ അത്ര നിസാരമല്ല. ഇത്രയും കാലം ഏകദിനം കളിച്ചിട്ടും ഇന്ത്യ വെറും 5 പ്രാവശ്യമേ ബംഗ്ലാദേശിനോട് തോറ്റിട്ടുള്ളൂ. അതില്‍ രണ്ടെണ്ണമാണ് ഇക്കഴിഞ്ഞ ആഴ്ചയില്‍ കണ്ടത്. ചരിത്രത്തിലാദ്യമായി ബംഗ്ലാദേശിനോട് പരമ്പര തോല്‍ക്കുക എന്ന നാണക്കേടിനാണ് എം എസ് ധോണിയും കൂട്ടരും തലവെച്ചുകൊടുത്തത്.അതുകൊണ്ട് തന്നെ ടീം ഇന്ത്യയ്ക്ക് ഇതൊരു സാധാരണ തോല്‍വിയല്ല.
ഇതുവരെ ബംഗ്ലാദേശില്‍ ഉല്ലാസയാത്രയ്ക്ക് എന്ന പോലെ പോയി അടിച്ചുതകര്‍ത്ത് വരിക എന്നതായിരുന്നു ഇന്ത്യന്‍ ടീമിന്റെ പരിപാടി. എന്നാല്‍ ഇനിയത് നടപ്പില്ല. ടെസ്റ്റ് പരമ്പര സമനിലയിലായി. ഏകദിനം തോറ്റു. എന്തുകൊണ്ട് ബംഗ്ലാദേശില്‍ എന്ന് ഇന്ത്യ തലപുകച്ചേ മതിയാകൂ.
എന്തായിരിക്കും ഇന്ത്യ തോറ്റതിന് കാരണങ്ങള്‍. പെട്ടെന്ന് കാണാവുന്ന അഞ്ചെണ്ണം ഇതാ..

കാരണം ഒന്ന് - ധോണിയുടെ ക്യാപ്റ്റൻസി
എം എസ് ധോണിയുടെ ക്യാപ്റ്റൻസി റെക്കോർഡുകളെക്കുറിച്ചല്ല ഇവിടെ ചർച്ച. ബംഗ്ലാദേശിൽ ഇന്ത്യയെ നയിച്ച രീതിയെ കുറിച്ചാണ്. രണ്ട് കളിയിലും ധോണിയുടെ ടീം സെലക്ഷനും കളിയും മോശമായിരുന്നു. മുനയില്ലാത്ത ആദ്യകളിയിൽ പണിയായെങ്കിൽ രണ്ടാമത്തെ കളിയിൽ രഹാനെയെ ഒഴിവാക്കിയത് എന്തിന് എന്ന ചോദ്യത്തിന് മറുപടിയില്ല. ബംഗ്ലാദേശി ബൗളറെ മുട്ട് കൊണ്ട് ഇടിച്ചത് മാറ്റിനിർത്തിയാൽ , ആകെ ഡിഫൻസീവ് മൂഡിലായിരുന്നു ധോണി.

ആത്മവിശ്വാസം കൂടി പക്ഷേ
ബംഗ്ലാദേശിനെ എളുപ്പത്തില്‍ കളിച്ച് തോല്‍പിക്കാം എന്ന ആത്മവിശ്വാസമായിരുന്നു ഇന്ത്യയ്ക്ക്. എന്നാല്‍ അതിനും മാത്രമുള്ള കളിയൊന്നും ഇന്ത്യ കളിച്ചില്ല. ബംഗ്ലാദേശാകട്ടെ ഇന്ത്യയെ കരുതിത്തന്നെയാണ് കളിച്ചത്.

മനോഭാവം മാറണം
ജയിക്കാനുള്ള ആവേശം ക്യാപ്റ്റന്‍ മുതല്‍ ആരും കാണിച്ചില്ല. തങ്ങളെക്കാള്‍ കുറഞ്ഞവരോടാണ് കളിക്കുന്നത് എന്ന തരത്തിലായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ ശരീര ഭാഷ. എന്നാല്‍ ബംഗ്ലാദേശാകട്ടെ, ലോകകപ്പ് ക്വാര്‍ട്ടറിലെ തോല്‍വിക്ക് പകരം വീട്ടാനായി മരിച്ചുകളിച്ചു.

താരങ്ങള്‍ നിരാശപ്പെടുത്തി
വമ്പന്‍ താരങ്ങളുടെ ശരീരഭാഷയാണ് ഇന്ത്യന്‍ കളിക്കാര്‍ക്ക്. എല്ലാവരും ഐ പി എല്ലിലെ സൂപ്പര്‍ താരങ്ങളാണ് താനും. എന്നാല്‍ ഇന്ത്യന്‍ ടീമിന് വേണ്ടി ഈ പ്രകടനം പുറത്തെടുക്കുന്നതില്‍ ഈ താരങ്ങള്‍ പരാജയപ്പെട്ടു.

വിരാട് കോലിയെ ആശ്രയിക്കുന്നു
വിരാട് കോലിയെ ബാറ്റിംഗ് നിര അമിതമായി ആശ്രയിക്കുന്ന കാഴ്ചയാണ് ബംഗ്ലാദേശില്‍ കണ്ടത്. രണ്ട് ഏകദിനത്തിലും കോലി പുറത്തായതോടെ ഇന്ത്യന്‍ ബാറ്റിംഗിന്റെ താളം തെറ്റി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications