Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസ് പര്യടനം പടിവാതില്‍ക്കല്‍, അഞ്ച് പേര്‍ക്ക് പരിക്ക് വില്ലനാവുന്നു, കളിക്കാനാവുക ഇവര്‍ക്ക് മാത്രം

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഐപിഎല്ലിന് പിന്നാലെ ഇന്ത്യന്‍ ടീം ഔരുങ്ങുകയാണ്. എന്നാല്‍ ഇന്ത്യക്ക് ആശങ്ക ധാരാളമുണ്ട്. പ്രധാന പ്രശ്‌നം ടീമിലെ പ്രധാന താരങ്ങളുടെ പരിക്കാണ്. അഞ്ച് താരങ്ങള്‍ക്കാണ് പരിക്കുള്ളത്. കോവിഡ് ലോക്ഡൗണ്‍ കഴിഞ്ഞ് ഇന്ത്യ ആദ്യ അന്താരാഷ്ട്ര പരമ്പരയ്ക്കാണ് ഒരുങ്ങുന്നത്. വിജയത്തോടെ തുടങ്ങേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്. എന്നാല്‍ ഫോമിലുള്ള കളിക്കാര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇവര്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. പരമ്പരയ്ക്ക് മുമ്പ് പരിക്ക് ഭേദമായി ഇവര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ.

ഓപ്പണിംഗില്‍ ആശങ്ക

ഓപ്പണിംഗില്‍ ആശങ്ക

മായങ്ക് അഗര്‍വാളാണ് ഓപ്പണിംഗില്‍ ഇന്ത്യക്ക് ആശങ്കകള്‍ നല്‍കുന്നത്. 2018ല്‍ അരങ്ങേറ്റം കുറിച്ച അഗര്‍വാള്‍ 11 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 974 റണ്‍സാണ് നേടിയത്. രണ്ട് ഇരട്ട സെഞ്ച്വറികളും മൂന്ന് സെഞ്ച്വറികളും അഗര്‍വാളിന്റെ പേരിലുണ്ട്. ഓസ്‌ട്രേലിയക്കെതിരെ അഗര്‍വാള്‍ പ്രധാന സെലക്ഷനായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദിന ടീമിലും അദ്ദേഹം കളിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ ഡല്‍ഹിക്കെതിരായ ഐപിഎല്‍ മത്സരത്തില്‍ മായങ്കിന് പരിക്കേറ്റത് വലിയ ആശങ്കയാണ്. ടെസ്റ്റില്‍ രാഹുലിനെ അതോടെ ഓപ്പണറാക്കിയേക്കും ഇന്ത്യ. മായങ്ക് പരിക്ക് മാറി കളിക്കുമെന്ന് തന്നെയാണ് ടീം പ്രതീക്ഷിക്കുന്നത്. അടുത്ത മത്സരത്തില്‍ പഞ്ചാബിന് വേണ്ടി മായങ്ക് കളിക്കുമോ എന്നും വ്യക്തമല്ല.

ഹിറ്റ്മാനും ഭീഷണി

ഹിറ്റ്മാനും ഭീഷണി

ഹിറ്റ്മാന്‍ രോഹിത് ശര്‍മ പരിക്കിന്റെ പിടിയിലാണ്. മുംബൈക്ക് വേണ്ടി കഴിഞ്ഞ മത്സരത്തിലും രോഹിത് കളിച്ചിട്ടില്ല. ഇന്ന് രാജസ്ഥാനെതിരായ മത്സരത്തിലും രോഹിത് വിട്ടുനിന്നു. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് രോഹിത്. എന്നാല്‍ ഇപ്പോഴും ഹിറ്റ്മാന്‍ കളിക്കുമെന്ന് ഉറപ്പില്ല. ഓസ്‌ട്രേലിയക്കെതിരെ നല്ല റെക്കോര്‍ഡും രോഹിത്തിനുണ്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് പൊള്ളാര്‍ഡ് നേരത്തെ സൂചിപ്പിച്ചത്. ജോലി ഭാരം കുറയ്ക്കുക എന്നത് ഉദ്ദേശിച്ചാണ് രോഹിത്തിന് വിശ്രമം അനുവദിച്ചതെന്നാണ് സൂചന. അങ്ങനെയെങ്കിലും രോഹിത് തിരിച്ചെത്തുമെന്ന് ഉറപ്പാണ്.

ബൗളിംഗ് വീര്യം കുറയും

ബൗളിംഗ് വീര്യം കുറയും

ഇഷാന്ത് ശര്‍മയാണ് ബൗളര്‍മാരില്‍ പരിക്കുള്ള പ്രധാന താരം. ഐപിഎല്ലില്‍ ഡല്‍ഹി നിരയില്‍ താരം കളിക്കുന്നില്ല. കാലിനേറ്റ പരിക്കാണ് പ്രധാന വില്ലന്‍. ദീര്‍ഘമായ സ്‌പെല്ലുകള്‍ എറിയാന്‍ കഴിവുള്ള ഇഷാന്ത് പരിക്ക് കാരണം വിട്ടുനിന്നാല്‍ അത് ഇന്ത്യക്ക് തിരിച്ചടിയാണ്. ടീമിലെ ഏറ്റവും ഫിറ്റുള്ള താരം കൂടിയാണ് ഇഷാന്ത്. ഐപിഎല്‍ തുടങ്ങും മുമ്പ് തന്നെ ഇഷാന്ത് പരിക്കിന്റെ പിടിയിലായിരുന്നു. ഹൈദരാബാദിനെതിരെ കളിച്ചത് പരിക്ക് വഷളാക്കിയിരിക്കുകയാണ്. പരിക്ക് ഇതുവരെ ഭേദമായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയക്കെതിരെ ഇഷാന്ത് കളിക്കാന്‍ തീര്‍ത്തും സാധ്യത കുറവാണ്.

ഭുവനേശ്വര്‍ കളിക്കുമോ?

ഭുവനേശ്വര്‍ കളിക്കുമോ?

ഇന്ത്യയുടെ പേസ് ബൗളിംഗിലെ കുന്തമുനയാണ് ഭുവനേശ്വര്‍ കുമാര്‍. ഒരുവര്‍ഷത്തോളമായി പലവിധ പരിക്കുകള്‍ കാരണം ടീമിന് പുറത്താണ് ഭുവനേശ്വര്‍. ടെസ്റ്റില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒരു മത്സരം പോലും ഭുവി കളിച്ചിട്ടില്ല. ഓസ്‌ട്രേലിയക്കെതിരെയും ഭുവനേശ്വര്‍ കളിക്കാന്‍ സാധ്യത കുറവാണ്. ഹൈദരാബാദില്‍ അദ്ദേഹം പരിക്ക് മാറി തിളങ്ങുമെന്നാണ് കരുതിയത്. എന്നാല്‍ നാല് മത്സരങ്ങള്‍ കൊണ്ട് തന്നെ ഭുവനേശ്വര്‍ പുറത്തായി. ചെന്നൈക്കെതിരെ ഇടത് തുടയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്ന് ഭുവനേശ്വറിന് ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങളും നഷ്ടമായി. അതേസമയം ഭുവനേശ്വറിന് പകരക്കാരെ ബിസിസിഐ അന്വേഷിക്കുന്നുണ്ട്. അദ്ദേഹം കളിക്കില്ലെന്നാണ് വ്യക്തമാകുന്നത്.

ഓള്‍റൗണ്ടര്‍ ടീമിലില്ല

ഓള്‍റൗണ്ടര്‍ ടീമിലില്ല

ഇന്ത്യന്‍ ടീം പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലെത്തുമ്പോള്‍ ഓള്‍റൗണ്ടര്‍മാരുമില്ല. ഇടുപ്പിനേറ്റ പരിക്ക് കാരണം ഹര്‍ദിക് പാണ്ഡ്യ കളിക്കുന്ന കാര്യം സംശയത്തിലാണ്. ലോകകപ്പിന് ശേഷം ശസ്ത്രക്രിയക്കും ഹര്‍ദിക് വിധേയനായിരുന്നു. എന്നാല്‍ പരിക്ക് ഇതിന് ശേഷം വഷളായിരിക്കുകയാണ്. പന്തെറിയാന്‍ പോലും താരത്തിന് സാധിച്ചേക്കില്ല. മുംബൈയില്‍ വെറും ബാറ്റ്‌സ്മാന്‍ മാത്രമായിട്ടാണ് ഹര്‍ദിക് കളിക്കുന്നത്. ഒരു പന്ത് പോലും ഹര്‍ദിക് എറിഞ്ഞിട്ടില്ല. ഓള്‍റൗണ്ട് മികവ് ഹര്‍ദിക്കിന് നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയാണ്. ശിവം ദുബെയെയും വിജയ് ശങ്കറിനെയും പരിഗണിക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരാവും. എന്നാല്‍ ടീം ബാലന്‍സിനെ ഇത് ബാധിക്കും.

Story first published: Sunday, October 25, 2020, 21:12 [IST]
Other articles published on Oct 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+