വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യാ കപ്പിലെ ഇന്ത്യന്‍ താരങ്ങളുടെ മികച്ച അഞ്ച് സെഞ്ച്വറികള്‍ ഇവയൊക്കെയാണ്... കേമനായി വിരാട് കോലി

By Lekhaka
ഇന്ത്യന്‍ താരങ്ങളുടെ മികച്ച അഞ്ച് സെഞ്ച്വറികള്‍ | Oneindia Malayalam

ഏഷ്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കമായ ഏഷ്യാ കപ്പ് ടൂര്‍ണമെന്റിന് ഈ മാസം 16ന് കൊടിയേറുകയാണ്. ഏഷ്യാ കപ്പിന്റെ 14ാമത് എഡിഷന് യുഎഇയാണ് ആതിഥേയത്വം വഹിക്കുന്നത്.

നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ഉള്‍പ്പെടെ ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ ഇത്തവണ പങ്കെടുക്കുന്നത്. ഏഷ്യാ കപ്പിന് കൊടിയേറുമ്പോള്‍ ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള ഇന്ത്യന്‍ താരങ്ങളുടെ മികച്ച അഞ്ച് സെഞ്ച്വറികളെ കുറിച്ച് വിലയിരുത്താം.

വിരാട് കോലി (183)

വിരാട് കോലി (183)

ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ താരങ്ങളുടെ സെഞ്ച്വറിയില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നതാണ് സൂപ്പര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിയുടെ ഇന്നിങ്‌സ്. 2012ല്‍ ചിരവൈരികളായ പാകിസ്താനെതിരേയായിരുന്നു കോലിയുടെ സൂപ്പര്‍ സെഞ്ച്വറി.

പാകിസ്താന്‍ നല്‍കിയ ആറിന് 329 എന്ന മികച്ച ടീം ടോട്ടലിന് കോലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ ഇന്ത്യ മറുപടി പറയുകയായിരുന്നു.

183 റണ്‍സുമായി കോലി തകര്‍ത്താടിയ മല്‍സരത്തില്‍ 47.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടക്കുകയും ചെയ്തു. 148 പന്തില്‍ 22 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഉജ്ജ്വല ഇന്നിങ്‌സ്. ഈ ഇന്നിങ്‌സിലൂടെ കോലി ഏഷ്യാ കപ്പില്‍ പുതിയ റെക്കോഡിടുകയും ചെയ്തു. ഏഷ്യാ കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോറെന്ന നേട്ടമാണ് കോലി തന്റെ പേരില്‍ കുറിച്ചത്.

നിലവില്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് കോലി. എന്നാല്‍, ഇത്തവണത്തെ ഏഷ്യാ കപ്പില്‍ കോലിക്ക് സെലക്റ്റര്‍മാര്‍ വിശ്രമം അനുവദിച്ചതു മൂലം താരം ടൂര്‍ണമെന്റില്‍ കളിക്കുന്നില്ല.

സൗരവ് ഗാംഗുലി (135*)

സൗരവ് ഗാംഗുലി (135*)

2000ല്‍ ബംഗ്ലാദേശിനെതിരേയായിരുന്നു അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ സൗരവ് ഗാംഗുലിയുടെ തകര്‍പ്പന്‍ സെഞ്ച്വറി. ബംഗ്ലാദേശ് നല്‍കിയ 250 റണ്‍സ് വിജയലക്ഷ്യം ഗാംഗുലിക്ക് മുന്നില്‍ തകര്‍ന്നടിയുകായയിരുന്നു.

പുറത്താവാതെ 135 റണ്‍സ് നേടിയ ഗാംഗുലിയുടെ ഇന്നിങ്‌സ് മികവില്‍ 40.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയം കൊയ്യുകയായിരുന്നു. 124 പന്തില്‍ ഏഴ് സിക്‌സറും ആറു ബൗണ്ടറിയുമാണ് ദാദ അടിച്ചുകൂട്ടിയത്.

വിരേന്ദര്‍ സെവാഗ് (119)

വിരേന്ദര്‍ സെവാഗ് (119)

2008ല്‍ ബദ്ധവൈരികളായ പാകിസ്താനെതിരേയായിരുന്നു വിരേന്ദര്‍ സെവാഗിന്റെ തകര്‍പ്പന്‍ സെഞ്ച്വറി. പാകിസ്താന്‍ നല്‍കിയ 300 റണ്‍സ് വിജയലക്ഷ്യം സെവാഗിന്റേയും റെയ്‌നയുടെയും തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ പിന്‍ബലത്തില്‍ 42.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ വിജയം കൈവരിക്കുകയായിരുന്നു. 95 പന്തില്‍ 12 ബൗണ്ടറിയും അഞ്ച് സിക്‌സറും ഉള്‍പ്പെടെ 119 റണ്‍സാണ് സെവാഗ് മല്‍സരത്തില്‍ അടിച്ചെടുത്തത്.

സചിന്‍ ടെണ്ടുല്‍ക്കര്‍ (112*)

സചിന്‍ ടെണ്ടുല്‍ക്കര്‍ (112*)

1995ല്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറുടെ ഏഷ്യാ കപ്പിലെ തകര്‍പ്പന്‍ സെഞ്ച്വറികളിലൊന്ന് പിറന്നത്. ശ്രീലങ്ക നല്‍കിയ 203 റണ്‍സ് വിജയലക്ഷ്യം സചിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ 33.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. പുറത്താവാതെ 112 റണ്‍സ് സചിന്‍ മല്‍സരത്തില്‍ നേടിയത്. 107 പന്തില്‍ 15 ബൗണ്ടറിയും ഒരു സിക്‌സറും സചിന്റെ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടിരുന്നു.

സുരേഷ് റെയ്‌ന (116*)

സുരേഷ് റെയ്‌ന (116*)


2008ല്‍ ബംഗ്ലാദേശിനെതിരേയായിരുന്നു ഏഷ്യാ കപ്പില്‍ സുരേഷ് റെയ്‌നയുടെ മികച്ച സെഞ്ച്വറികളിലൊന്ന്. ബംഗ്ലാദേശ് നല്‍കിയ 284 റണ്‍സ് വിജയലക്ഷ്യം റെയ്‌നയുടെ സെഞ്ച്വറി മികവില്‍ ഇന്ത്യ 43.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

ഗൗതം ഗംഭീറിനൊപ്പം തകര്‍പ്പന്‍ ഇന്നിങ്‌സ് കാഴ്ചവച്ച റെയ്‌ന പുറത്താവാതെ 116 റണ്‍സാണ് നേടിയത്. 107 പന്തില്‍ 11 ബൗണ്ടറിയും മൂന്ന് സിക്‌സറും റെയ്‌നയുടെ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടിരുന്നു.

Story first published: Wednesday, September 5, 2018, 15:28 [IST]
Other articles published on Sep 5, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X