യൂത്ത് ക്രിക്കറ്റ്: ഓള്‍റൗണ്ട് മികവില്‍ ഇന്ത്യക്ക് ഉജ്ജ്വല ജയം... ലങ്കയ്ക്ക് വന്‍ തോല്‍വി
കൊളംബോ: യൂത്ത് ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ അണ്ടര്‍ 19 ടീമിന് തകര്‍പ്പന്‍ ജയം. ഓള്‍റൗണ്ട് മികവില്‍ ആതിഥേയരായ ശ്രീലങ്കയെ ഇന്ത്യ തരിപ്പണമാക്കുകയായിരുന്നു. നാലാം യൂത്ത് ഏകദിന മല്‍സരത്തില്‍ ശ്രീലങ്ക അണ്ടര്‍ 19 ടീമിനെ 135 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്.
അവസാന രണ്ട് മല്‍സരങ്ങളിലും തോല്‍വി വഴങ്ങിയ ലങ്കയ്‌ക്കെതിരേ ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ഇത്. വിജയത്തോടെ അഞ്ച് മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ 2-2ന് ലങ്കയ്‌ക്കൊപ്പമെത്തി. ഇതോടെ വ്യാഴാഴ്ച നടക്കുന്ന പരമ്പരയിലെ അവസാന മല്‍സരം ഫൈനലായി മാറി.

കരുത്തുകാണിച്ച് ഇന്ത്യന്‍ ബാറ്റിങ് നിര
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 278 റണ്‍സെന്ന മികച്ച സ്‌കോര്‍ അടിച്ചെടുക്കുകയായിരുന്നു. ഇന്ത്യക്കു വേണ്ടി മൂന്ന് താരങ്ങള്‍ അര്‍ധസെഞ്ച്വറിയുമായി തിളങ്ങി.
ദേവ്ദത്ത് പാഡിക്കല്‍ (71), ക്യാപ്റ്റന്‍ ആര്യന്‍ ജുയാല്‍ (60), യാഷ് റാത്തോഡ് (56) എന്നിവരാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തേകിയത്. 91 പന്തില്‍ എട്ട് ബൗണ്ടറിയും ഒരു സിക്‌സറും അടിച്ചാണ് പാഡിക്കല്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായത്.

സ്പിന്‍ കെണിയില്‍ വീണ് ലങ്ക
മറുപടിയില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ കളംനിറഞ്ഞപ്പോള്‍ ശ്രീലങ്ക 37.2 ഓവറില്‍ 143 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഇന്ത്യക്കു വേണ്ടി സ്പിന്നര്‍മാരായ ആയുഷ് ദെശായിയും ഹാര്‍ഷ് ത്യാഗിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി.
59 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 45 റണ്‍സെടുത്ത ഓപ്പണര്‍ നവോദ് പരനവിതാനയാണ് ലങ്കയുടെ ടോപ്‌സ്‌കോറര്‍. ക്യാപ്റ്റന്‍ നിപുന്‍ പെരേരയാണ് (36) ലങ്കയുടെ മറ്റൊരു പ്രധാന സ്‌കോറര്‍.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..
കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications