For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മഴ ഇന്ത്യയെ ചതിച്ചു... ഒന്നാം റാങ്ക് നഷ്ടമാകും.. പുതിയ ഒന്നാം റാങ്കുകാര്‍ പാകിസ്താന്‍!

By Muralidharan

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടെസ്റ്റ് മഴയില്‍ മുങ്ങിയത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും. പരമ്പര സ്വന്തമാക്കിയെങ്കിലും ഇന്ത്യയുടെ ഒന്നാം റാങ്ക് നഷ്ടമാകും എന്നതാണ് സ്ഥിതി. കഴിഞ്ഞ ആഴ്ച ഒന്നാം റാങ്കുകാരായ ഓസ്‌ട്രേലിയ ശ്രീലങ്കയോട് തോറ്റ് പരമ്പര കളഞ്ഞതോടെയാണ് ഇന്ത്യ ഐ സി സി റാങ്കിംഗില്‍ തലപ്പത്തെത്തിയത്.

Read Also: പെറ്റ 'ഭാരത് മാതാ' പോലും സഹിക്കില്ല... സംഘികളുടെ 'കവച കുണ്ഡലത്തിന്' അമ്മാതിരിയല്ലേ ട്രോളുകള്‍!

ഐ സി സി റാങ്കിംഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ഇന്ത്യയ്ക്ക് ഈ പരമ്പര 3 - 0 ന് ജയിക്കണമായിരുന്നു. എന്നാല്‍ മഴ മൂലം നാലാം ടെസ്റ്റില്‍ ആകെ 22 ഓവര്‍ മാത്രമേ കളി നടന്നുള്ളൂ. നാല് ദിവസത്തെ കളിയാണ് മഴ മുടക്കിയത്. ഇനി മഴ മാറിയാലും ഈ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ പറ്റില്ല. ആദ്യത്തെയും മൂന്നാമത്തെയും ടെസ്റ്റുകള്‍ ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. രണ്ടാം ടെസ്റ്റ് സമനിലയിലായി.

anil-kumble-phil-simmons

നിലവില്‍ 112 റേറ്റിങ്ങുള്ള ഇന്ത്യയാണ് ഒന്നാം റാങ്കില്‍. എന്നാല്‍ ഈ പരമ്പരയുടെ അവസാനം റാങ്കിംഗ് നിശ്ചയിക്കുമ്പോള്‍ ഇന്ത്യയുടെ സ്ഥാനം താഴേക്ക് പോകും. പാകിസ്താന് 111 റേറ്റിങ്ങുകളുണ്ട്. ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പര 2 - 2ന് സമനില പിടിച്ചതാണ് പാകിസ്താന് തുണയായത്. 108 റേറ്റിങ്ങ് വീതമുള്ള ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. പ്രമുഖ ടീമുകളില്‍ ഏറ്റവും കുറച്ച് മത്സരങ്ങള്‍ കളിച്ചത് ഇന്ത്യയാണ്. ഇതും റാങ്കിംഗില്‍ ഇന്ത്യയ്ക്ക് പ്രതികൂലമായി.

Read Also: മെസ്സീ ഞാനാടാ നെയ്മര്‍.. നെയ്മര്‍ ഗോളില്‍ ബ്രസീലിന് സ്വര്‍ണം.. മെസ്സിക്ക് കൊല്ലുന്ന ട്രോളുകള്‍!

20 മത്സരങ്ങളില്‍ നിന്നായി 2,238 പോയന്റും 112 റേറ്റിങുമാണ് ഇന്ത്യയ്ക്ക് ഇപ്പോള്‍ ഉള്ളത്. 25 മത്സരങ്ങളില്‍ നിന്ന് 2,767 പോയന്റും 11 റേറ്റിങുമാണ് പാകിസ്താന്റെ സമ്പാദ്യം. ഈ വര്‍ഷം ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയ ഇന്ത്യയില്‍ നിന്നും സിംബാബ്‌വേ പര്യടനത്തോടെ ഓസ്ട്രേലിയ ഒന്നാം റാങ്ക് പിടിച്ചെടുക്കുകയായിരുന്നു. 118 റേറ്റിങുമായി ശ്രീലങ്കന്‍ പര്യടനത്തിന് പോയ ഓസ്‌ട്രേലിയ മൂന്ന് ടെസ്റ്റും തോറ്റ് 108 ലേക്ക് താണു.

Story first published: Monday, August 22, 2016, 13:05 [IST]
Other articles published on Aug 22, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+