Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഹാനെ ആഞ്ഞടിച്ചു, വീണ്ടും സെഞ്ച്വറി.... ദക്ഷിണാഫ്രിയ്ക്ക പരുങ്ങും

ദില്ലി: താന്‍ ടീം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് അജിന്‍ക്യ രഹാനെ വീണ്ടും തെളിയിച്ചു. ദക്ഷിണാഫ്രിയ്ക്കക്കെതിരുള്ള നാലാം ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സുകളിലും സെഞ്ച്വറി തികച്ചാണ് രഹാനെ അക്കാര്യം തെളിയിച്ചത്.

രഹാനെയുടെ സെഞ്ച്വറിയുടേയും ക്യാപ്റ്റന്‍ കോലിയുടെ അര്‍ദ്ധ സെഞ്ച്വറിയുടേയും പിന്‍ബലത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിയ്ക്കക്ക് മുന്നില്‍ വച്ച വിജയലക്ഷം 481 റണ്‍സിന്റേതാണ്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സെടുത്ത ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

Ajinkya Rahane

രഹാനെ സെഞ്ച്വറി തികച്ചതിന് ശേഷമായിരുന്നു ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തത്. 23 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയായിരുന്നു രഹാനെയ്‌ക്കൊപ്പം ഉണ്ടായത്. 206 ബോളില്‍ നിന്നാണ് രഹാനെ സെഞ്ച്വറി തികച്ചത്.

കഴിഞ്ഞ ദിവസം കളി നിര്‍ത്തുമ്പോള്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച ക്യാപ്റ്റന്‍ വിരാട് കോലി ആയിരുന്നു രഹാനെയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. എന്നാല്‍ മൂന്നാം ദിവസം വെറും അഞ്ച് റണ്‍സ് മാത്രമേ കോലിയ്ക്ക് തന്റെ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ക്കാനായുള്ളു. 88 റണ്‍സിന് പുറത്ത്.

രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിയ്ക്കയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. നാലാമത്തെ ഓവറിലെ അവസാന പന്തില്‍ എല്‍ഗാറിന്റെ വിക്കറ്റ് നഷ്ടമായി. അശ്വിനാണ് വിക്കറ്റ്.

Story first published: Sunday, December 6, 2015, 15:07 [IST]
Other articles published on Dec 6, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+