Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഹാനെ (89 നോട്ടൗട്ട്) രക്ഷിച്ചു; ഇന്ത്യ 7ന് 231!

ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട ഒന്നാം ദിനം. മികച്ചത് എന്ന് പറയാനാവില്ലെങ്കിലും പരമ്പരയിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോര്‍ സ്വന്തമാക്കിയാണ് വിരാട് കോലിയും കൂട്ടരും ഒന്നാം ദിവസത്തെ കളി അവസാനിപ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റിന് 231 റണ്‍സ് എന്ന നിലയിലാണ്.

ഒരവസരത്തില്‍ ആറ് വിക്കറ്റിന് 139 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ രക്ഷിച്ചത് അജിന്‍ക്യ രഹാനെയുടെ ബാറ്റിംഗാണ്. 155 പന്തുകളില്‍ 89 റണ്‍സെടുത്ത രഹാനെ ഒന്നാം ദിവസം കളി നിര്‍ത്തുമ്പോളും നോട്ടൗട്ടാണ്. ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം 70 റണ്‍ലിന്റെയും രവീന്ദ്ര ജഡേജയ്‌ക്കൊപ്പം 59 റണ്‍സിന്റെയും മികച്ച രണ്ട് കൂട്ടുകെട്ടുകളിലൂടെയാണ് രഹാനെ ഇന്ത്യയുടെ രക്ഷക്കെത്തിയത്. പിരിയാത്ത എട്ടാം വിക്കറ്റില്‍ രഹാനെയും അശ്വിനും ചേര്‍ന്ന് 33 റണ്‍സെടുത്തിട്ടുണ്ട്.

rahane

ഡെയ്ല്‍ സ്റ്റെയ്ന്‍, കംഗീസോ റബാദ തുടങ്ങിയ പ്രമുഖരില്ലാതെ ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി രണ്ടാം ടെസ്്റ്റ് മാത്രം കളിക്കുന്ന ഡെയ്ന്‍ പീറ്റ് ആണ് ബൗളിംഗില്‍ തിളങ്ങിയത്. 101 റണ്‍സ് വഴങ്ങി പീറ്റ് നാല് ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്തി. ഫാസ്റ്റ് ബൗളര്‍ കെയ്ല്‍ അബോട്ട് മൂന്ന് വിക്കറ്റെടുത്തു. രഹാനെയ്ക്ക് പുറമേ ക്യാപ്റ്റന്‍ വിരാട് കോലി (44), ധവാന്‍ (33), ജഡേജ (24) എന്നിവരും ഇന്ത്യയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു.

Story first published: Thursday, December 3, 2015, 17:52 [IST]
Other articles published on Dec 3, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+