യുഎഇയ്‌ക്കെതിരേ സിംബാബ്‌വെയുടെ വൈറ്റ്‌വാഷ്; നാലാം ഏകദിനത്തില്‍ രക്ഷിച്ചത് മഴ
ഹരാരെ: യുഎഇയ്‌ക്കെതിരായ ഏകദിന പരമ്പര തുത്തൂവാരി സിംബാബ്‌വെ. നാലാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. മഴയെത്തുടര്‍ന്ന് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകരമായിരുന്നു സിംബാബ്‌വെ യുഎഇയെ പരാജയപ്പെടുത്തിയത്. ഇതോടെ നാല് മല്‍സരങ്ങളുടെ ഏകദിന പരമ്പര സിംബാബ്‌വെ 4-0ന് തൂത്തുവാരുകയും ചെയ്തു.

ഇരു ടീമിനും സാധ്യത കല്‍പ്പിച്ചിരുന്ന നാലാം ഏകദിനത്തില്‍ മഴ സിംബാബ്‌വെയുടെ രക്ഷകനാവുകയായിരുന്നു. യുഎഇ നല്‍കിയ 176 ലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങിനിറങ്ങിയ സിംബാബ്‌വെ 24.5 ഓവറില്‍ ഏഴ് വിക്കറ്റിന് 129 റണ്‍സെടുത്ത് നില്‍ക്കേയാണ് മഴയെത്തിയത്. ഇതോടെ മൂന്ന് വിക്കറ്റിന് സിംബാബ്‌വെയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത യുഎഇ ചിരാഗ് സുറി (46), സിപി റിസ്‌വാന്‍ (45) എന്നിവരുടെ മികവിലാണ് 47.1 ഓവറില്‍ 175 റണ്‍സെടുത്തത്. മറുപടിയില്‍ 24.5 ഓവറില്‍ ഏഴ് വിക്കറ്റിന് 129 റണ്‍സെടുത്ത് മഴയെത്തുകയായിരുന്നു. ടിമിസെന്‍ മാറുമയാണ് (35) സിംബാബ്‌വെയുടെ ടോപ്‌സ്‌കോറര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications