തുടര്‍ തോല്‍വിക്ക് ബ്രേക്കിട്ട് ശ്രീലങ്ക... ആവേശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി
കാന്‍ഡി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന മല്‍സരങ്ങളിലെ തുടര്‍ തോല്‍വിക്ക് ബ്രേക്കിട്ട് ശ്രീലങ്ക. പരമ്പരിലെ നാലാം ഏകദിനത്തിലെ ആവേശകരമായ പോരില്‍ ദക്ഷിണാഫ്രിക്കയെ ശ്രീലങ്ക വീഴ്ത്തുകയായിരുന്നു. മഴയെ തുടര്‍ന്ന് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം മൂന്ന് റണ്‍സിനായിരുന്നു ആതിഥേയരായ ശ്രീലങ്കയുടെ ജയം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തുടര്‍ച്ചയായ 11 ഏകദിന മല്‍സരങ്ങളിലെ തോല്‍വിക്ക് ശേഷമാണ് ലങ്ക വിജയക്കൊടി നാട്ടുന്നത്. നേരത്തെ, പരമ്പരയിലെ ആദ്യ മൂന്ന് മല്‍സരങ്ങളിലും ജയിച്ച് ദക്ഷിണാഫ്രിക്ക ഏകദിന കിരീടം ഉറപ്പാക്കിയിരുന്നു.

ദാസുന്‍ ഷനാക മിന്നി... 300 കടന്ന് ശ്രീലങ്ക
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക മഴയെ തുടര്‍ന്ന് 39 ഓവറാക്കി മല്‍സരത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സ് അടിച്ചുകൂട്ടുകയായിരുന്നു. വാലറ്റനിരയില്‍ തകര്‍ത്തടിച്ച ദാസുന്‍ ഷാനകയുടെയും (65) തിസാരെ പെരേരയുടെയും (51*) കുശാല്‍ പെരേരയുടെയും (51) അര്‍ധസെഞ്ച്വറികളാണ് ലങ്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
34 പന്തില്‍ അഞ്ച് ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടുന്നതാണ് ഷാനകയുടെ വെടിക്കെട്ട് ഇന്നിങ്‌സ്. 32 പന്ത് നേരിട്ട കുശാല്‍ ആറ് ബൗണ്ടറിയും രണ്ട് സിക്‌സറും നേടി. 45 പന്തില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് തിസാരെയുടെ ഇന്നിങ്‌സ്.
ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ലുന്‍ഗി എന്‍ഗിഡിയും ജെപി ഡുമിനിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വീണ്ടും മഴ... സന്ദര്‍ശക വിജയലക്ഷ്യം 21 ഓവറില്‍ 191
മല്‍സരത്തിനിടെ വീണ്ടും മഴയെത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 21 ഓവറില്‍ 191 റണ്‍സാക്കി നിശ്ചയിച്ചു. അവസാന ഓവറുകളില്‍ ശ്രീലങ്ക ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പോരാട്ടം 21 ഓവറില്‍ ഒമ്പത് വിക്കറ്റിന് 187 റണ്‍സിലൊതുങ്ങുകയായിരുന്നു.
അവസാന പന്ത് വരെ നീണ്ട പോരാട്ടത്തില്‍ മൂന്ന് റണ്‍സിനായിരുന്നു ആതിഥേയരുടെ വിജയം. ജയിക്കാന്‍ ആറ് പന്തില്‍ നിന്ന് എട്ട് റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍, രണ്ടാം പന്തില്‍ വെടിക്കെട്ട് താരം ഡേവിഡ് മില്ലറെ പുറത്താക്കി സുരങ്ക ലക്മല്‍ മല്‍സരം ലങ്കയ്ക്ക് അനുകൂലമാക്കുകയായിരുന്നു. ലങ്കയ്ക്കു വേണ്ടി സുരങ്ക ലക്മല്‍ മൂന്നും തിസാരെ പെരേര രണ്ടും വിക്കറ്റ് വീഴ്ത്തി തിളങ്ങി.
ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഹാഷിം അംല (40), ജെപി ഡുമിനി (38), ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡികോക്ക് (23), ഡേവിഡ് മില്ലര്‍ (21), എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ലങ്കന്‍ താരം ദാസുന്‍ ഷാനകയാണ് മാന്‍ ഓഫ് ദി മാച്ച്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications