ചെന്നൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനത്തില്‍ വിരാട് കോലിയുടെ മികച്ച ഇന്നിംഗ്സിന്റെ മികവില്‍ ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്ക്. 30 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 163 റണ്‍സിലെത്തിയിട്ടുണ്ട്. രോഹിത് ശര്‍മ, ധവാന്, രഹാനെ എന്നിവരാണ് പുറത്തായത്. കോലി 81 റണ്‍സോടെയും റെയ്ന 6 റണ്‍സോടെയും ക്രീസിലുണ്ട്. രഹാനെ 45 റണ്‍സെടുത്തു.
നേരത്തെ തകര്‍പ്പന്‍ തുടക്കത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് പോയത്. 19 പന്തില്‍ 4 ബൗണ്ടറികള്‍ സഹിതം 21 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഏകദിനം കളിച്ച ടീമില്‍ നിന്നും മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 2 1 ന് സന്ദര്‍ശകരായ ദക്ഷിണാഫ്രിക്കയാണ് മുന്നില്‍.
ചെന്നൈയില്‍ തോറ്റാല്‍ ഇന്ത്യയ്ക്ക് ഏകദിന പരമ്പര നഷ്ടമാകും. പരിക്കേറ്റ ഡെ പി ഡുമിനി നാലാം ഏകദിനത്തില്‍ കളിക്കുന്നില്ല. ഡുമിനിക്ക് പകരം ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ് ടീമിലെത്തി. ഫാസ്റ്റ് ബൗളര്‍ മോര്‍ക്കലിനും പരിക്ക് കാരണം കളിക്കാനാകില്ല. ഫംഗീസോയാണ് പകരക്കാരന്. നേരത്തെ ട്വന്റി 20 പരമ്പരയും ദക്ഷിണാഫ്രിക്ക നേടിയിരുന്നു.