Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാലാം കളിയും നാണം കെടുമോ... ഇന്ത്യയ്ക്ക് ജയിക്കാന്‍ 349!

കാന്‍ബറ: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ജയിക്കാന്‍ ഇന്ത്യയ്ക്ക് 349 റണ്‍സിന്റെ വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ എട്ട് വിക്കറ്റിന് 348 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറിലെത്തി. ആരോണ്‍ ഫിഞ്ചിന്റെ സെഞ്ചുറി, വാര്‍ണറുടെ 93, സ്മിത്തിന്റെ 41, അവസാന ഓവറുകളില്‍ മാക്‌സ് വെല്ലിന്റെ 41 എന്നിവയാണ് ഓസീസിനെ മികച്ച സ്‌കോറിലെത്താന്‍ സഹായിച്ചത്.

ആരോണ്‍ ഫിഞ്ചും വാര്‍ണറും കൂടി 29 ഓവറില്‍ 187 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് ഉണ്ടാക്കിയപ്പോഴേ ചിത്രം വ്യക്തമായിരുന്നു. വാര്‍ണര്‍ ഔട്ടായത് 93ല്‍. 92 പന്തിലായിരുന്നു വാര്‍ണറുടെ 93. ആരോണ്‍ ഫിഞ്ച് 107 പന്തില്‍ 107 റണ്‍സെടുത്തു. സ്മിത്തിന്റെ 51 റണ്‍സ് വന്നത് വെറും 29 പന്തില്‍. വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയയുടെ ബാറ്റിംഗ്. ഇടയ്ക്ക് കുറച്ച് ഓവറുകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യ ഒരു വിധം പിടിച്ചുനില്‍ക്കുകയായിരുന്നു.

jamesfaulkner-mcg

അവസാന ഓവറുകളില്‍ ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ തകര്‍പ്പന്‍ അടികളില്‍ ഇന്ത്യ വീണ്ടും തളര്‍ന്നു. 21 പന്തുകള്‍ നേരിട്ട മാക്‌സി ആറ് ഫോറും 1 സിക്‌സും പറത്തി. ഇഷാന്ത് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ മാത്രം മാക്‌സ് വെല്‍ 18 റണ്‍സെടുത്തു. അവസാന 5 ഓവറില്‍ ഓസ്‌ട്രേലിയ വാരിയത് 54 റണ്‍സ്. മൂന്ന് തവണ ബാറ്റ് ചെയ്തിട്ടും ഓസ്‌ട്രേലിയയില്‍ 309 ല്‍ കൂടുതല്‍ അടിക്കാന്‍ ഇന്ത്യക്ക് ഇതുവരെ പറ്റിയിട്ടില്ല.

ഇഷാന്ത് ശര്‍മ 4 വിക്കറ്റ് വീഴ്ത്തിയെങ്കിലും പത്തോവറില്‍ 77 റണ്‍സ് വഴങ്ങി. ഉമേഷ് യാദവ് മൂന്ന് വിക്കറ്റെടുക്കാന്‍ പത്തോവറില്‍ കൊടുത്തത് 67 റണ്‍സ്. ബരീന്ദര്‍ സ്രാനിന് പകരം വന്ന ഭുവനേശ്വര്‍ കുമാര്‍ എട്ടോവറില്‍ 69ഉം റിഷി ധവാന്‍ 9 ഓവറില്‍ 53 ഉം റണ്‍സ് വഴങ്ങി. മൂന്ന് മത്സരങ്ങള്‍ തോറ്റ ഇന്ത്യയ്ക്ക് പരമ്പര ഇതിനോടകം നഷ്ടമായിക്കഴിഞ്ഞു.

Story first published: Wednesday, January 20, 2016, 12:56 [IST]
Other articles published on Jan 20, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+