കാന്‍ബറയില്‍ കളി മാറി, ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യുന്നു, സ്രാന്‍ പുറത്ത്!
കാന്‍ബറ: ഇന്ത്യയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുത്തു. പരമ്പരയില്‍ ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്തത് ഇന്ത്യയായിരുന്നു. മൂന്ന് കളിയും ഇന്ത്യ തോറ്റു. പരമ്പര നേടിക്കഴിഞ്ഞ സാഹചര്യത്തിലാണ് സ്മിത്ത് ധൈര്യമായി പരീക്ഷണത്തിന് മുതിരുന്നത്. പരമ്പരയില്‍ ഇനി ഒരു കളി കൂടി ബാക്കിയുണ്ട്.
ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ബരീന്ദര്‍ സ്രാന് പകരം ഭുവനേശ്വര്‍ കുമാറിനെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ കാന്‍ബറയില്‍ ഇറങ്ങുന്നത്. മൂന്നാം ഏകദിനത്തില്‍ തഴയപ്പെട്ട ആര്‍ അശ്വിന്‍ ഈ കളിയിലും ടീമിലില്ല. ബാറ്റിംഗ് നിരയില്‍ ഇന്ത്യ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. മൂന്നാം ഏകദിനത്തില്‍ അരങ്ങേറിയ ഗുര്‍കീത് മാന്‍, റിഷി ധവാന്‍ എന്നിവര്‍ ടീമില്‍ ഇടം നിലനിര്‍ത്തി.

ഓസ്‌ട്രേലിയ രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അച്ഛനാകാന്‍ വേണ്ടി ലീവില്‍ പോയ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ തിരിച്ചെത്തി. പകരക്കാരനായി കളിച്ച ഷോണ്‍ മാര്‍ഷിന് ടീമില്‍ ഇടം നഷ്ടമായി. ബൊലാന്‍ഡിന് പകരം സ്പിന്നര്‍ നഥാന്‍ ലിയോണ്‍ കളിക്കും. അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും തോറ്റാല്‍ ഇന്ത്യയ്ക്ക് രണ്ടാം റാങ്ക് നഷ്ടമാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications