വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകാന്‍ കാരണം ആ 40 മിനുട്ടുകള്‍?
ഫ്ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാമത്തെ ട്വന്റി 20 മത്സരവും പരമ്പരയും ഇന്ത്യയ്ക്ക് നഷ്ടമാകാന്‍ കാരണം എന്താണ്. മഴ മൂലം കളി ഉപേക്ഷിക്കേണ്ടി വന്നതാണ് എന്ന് പറയാം. ജയിക്കാന്‍ വെറും 144 റണ്‍സ് മതിയായിരുന്ന ഇന്ത്യ മഴയെത്തുമ്പോള്‍ രണ്ടോവറില്‍ വിക്കറ്റ് പോകാതെ 15 റണ്‍സടിച്ചിരുന്നു. ന്യായമായും ഇന്ത്യ താരതമ്യേന ചെറിയ ഈ സ്‌കോര്‍ മറികടന്ന് ജയിക്കുമായിരുന്നു എന്ന് തന്നെ പറയാം. പരമ്പരയും സമനിലയായേനെ.
എന്നാല്‍ മഴ മാത്രമാണോ ഇന്ത്യയുടെ വിജയം തടഞ്ഞത്. മഴ മാറിയെങ്കിലും ഗ്രൗണ്ട് കളിക്ക് സജ്ജമല്ല എന്ന പേരിലാണ് അംപയര്‍മാര്‍ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി നിരാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെക്കാള്‍ മോശമായ സ്ഥിതിയില്‍ താന്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്നും തീരുമാനം എടുക്കേണ്ടത് അംപയര്‍മാരാണ് തങ്ങളല്ല എന്നും കളിക്ക് ശേഷം ധോണി തുറന്നടിച്ചു.

എന്നാല്‍ മഴയും അംപയര്‍മാരും മാത്രമല്ല ഇന്ത്യയെ ചതിച്ചത്. കളി 40 മിനുട്ട് വൈകി തുടങ്ങിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. സാങ്കേതിക കാരണങ്ങളാല്‍ വൈകി എന്നാണ് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചത്. ടി വി സംപ്രക്ഷേപണവുമായി ബന്ധപ്പെട്ട തകരാറാണ് കളി വൈകിച്ചത്. ഈ 40 മിനുട്ട് കളി നടന്നിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് സുഖമായി കളി ജയിക്കാമായിരുന്നു. അഞ്ചോവറെങ്കിലും ഇന്ത്യ ബാറ്റ് ചെയ്തിരുന്നങ്കില്‍ കളിക്ക് ഡക്ക് വര്‍ത്ത് ലൂയിസ് പ്രകാരം തീരുമാനമുണ്ടായേനെ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications