Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടുമൊരു ഐപിഎല്‍, സെമിയില്‍ ആരൊക്കെ? സാധ്യത ഇവര്‍ക്ക്... കാരണവുമുണ്ട്

മുംബൈ: ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്കു വിരുന്നൊരുക്കി വീണ്ടുമൊരു ഐപിഎല്‍ കൂടി വരുന്നു. ടൂര്‍ണമന്റിന്റെ പതിനൊന്നാം എഡിഷനാണ് ഏപ്രിലില്‍ തുടക്കമാവുന്നത്. ടൂര്‍ണമന്റിന് ഇനി ഒരു മാസത്തിലധികം സമയമുണ്ടെങ്കിലും ആരാധകര്‍ ഇപ്പോള്‍ തന്നെ ആഘോഷഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. രണ്ടു മുന്‍ ചാംപ്യന്മാരുടെ തിരിച്ചുവരവെന്ന നിലയില്‍ ഏറെ പ്രത്യേകതയുള്ള ടൂര്‍ണമെന്റ് കൂടിയാണ് വരാനിരിക്കുന്നത്.

ചെന്നൈ സൂപ്പര്‍കിങ്‌സും രാജസ്ഥാന്‍ റോയല്‍സുമാണ് രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ഐപിഎല്ലിലേത്ത് തിരിച്ചെത്തുന്നത്. മാറ്റുരയ്ക്കുന്ന എട്ടു ടീമുകളും പ്രമുഖ താരങ്ങളെ ലേലത്തില്‍ സ്വന്തമാക്കി കരുത്ത് വര്‍ധിപ്പിച്ചു കഴിഞ്ഞു. ഇത്തവണ ഐപിഎല്ലിന്റെ സെമിയിലെത്താന്‍ സാധ്യതയുള്ള നാലു ടീമുകള്‍ ആരൊക്കെയെന്നു നോക്കാം.

 സണ്‍റൈസഴ്‌സ് ഹൈദരാബാദ്

സണ്‍റൈസഴ്‌സ് ഹൈദരാബാദ്

മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ സണ്‍റൈസേഴ്‌സ് ഇത്തവണ സെമിയിലെത്താന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ്. 2016ല്‍ കന്നിക്കിരീടം സ്വന്തമാക്കിയ ഹൈദരാബാദ് കഴിഞ്ഞ സീസണില്‍ സെമിയിലെത്തുകയും ചെയ്തിരുന്നു. ഇത്തവണത്തെ താരലേലത്തില്‍ ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയ ടീമുകളിലൊന്ന് കൂടിയാണ് അവര്‍.
ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍ എന്നിങ്ങനെ മുന്‍ താരങ്ങളെയെല്ലാം ഹൈദരാബാദ് നിലനിര്‍ത്തിയിട്ടുണ്ട്.
ഏറെ സന്തുലിതമായ ടീമാണ് ഈ സീസണില്‍ ഹൈദരാബാദിന്റേത്. മനീഷ് പാണ്ഡെ, ഷാക്വിബുല്‍ ഹസന്‍, യൂസ പത്താന്‍, വൃധിമാന്‍ സാഹ എന്നീ ട്വന്റി ഫോര്‍മാറ്റിന് ഏറ്റവും അനുയോജ്യരായ താരങ്ങളുടെ വലിയ നിര തന്നെ അവര്‍ക്കുണ്ട്.

കിങ്‌സ് ഇലവന്‍ പഞ്ചാബ്

കിങ്‌സ് ഇലവന്‍ പഞ്ചാബ്

ഇതുവരെ ഐപിഎല്ലില്‍ കിരീടം നേടാന്‍ സാധിച്ചിട്ടില്ലാത്ത കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇത്തവണ ഈ കുറവ് നികത്തിയാലും അദ്ഭുതപ്പെടേണ്ടതില്ല. കാരണം ശക്തമായ ടീമിനെയാണ് ഇത്തവണ പഞ്ചാബ് തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത്. ഇതുവരെയുള്ള 10 സീസണില്‍ നിന്നും തികച്ചും വ്യത്യസ്തമായ ടീമാണ് ഇത്തവണ പഞ്ചാബിന്റേത്. അക്ഷര്‍ പട്ടേലിനെയൊഴികെ ഒരു താരത്തെ പോലും നിലനിര്‍ത്താതെ പുതിയൊരു സംഘത്തെയാണ് പഞ്ചാബ് ഈ സീസണില്‍ പരീക്ഷിക്കുന്നത്.
യുവരാജ് സിങ്, ആര്‍ അശ്വിന്‍, ലോകേഷ് രാഹുല്‍, മലയാളി താരം കരുണ്‍ നായര്‍, മോഹിത് ശര്‍മ എന്നിവരെ കേന്ദ്രീകരിച്ചായിരിക്കും പഞ്ചാബ് ടീം.
ഓസീസിന്റെ വെടിക്കെട്ട് താരം ആരോണ്‍ ഫിഞ്ചിനെ പഞ്ചാബ് തങ്ങളുടെ കൂടാരത്തിലെത്തിച്ചിട്ടുണ്ട്. കൂടാതെ ഓസീസ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോണിസ്, പേസര്‍ ആന്‍ഡ്രു ടൈ എന്നിവരും പഞ്ചാബിനായി കളിക്കും.

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

പഞ്ചാബിനെപ്പോലെ തന്നെ ഐപിഎല്ലില്‍ ഇതുവരെ കിരീടമുയര്‍ത്താന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ടീമാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്. ഇതുവരെ ഫൈനലില്‍ പോലുമെത്താത്ത ഏക ടീമും ഡല്‍ഹിയാണ്. എന്നാല്‍ ഇത്തവണ ഈ നാണക്കേട് മായ്ക്കാനൊരുങ്ങുകയാണ് ഡല്‍ഹി. ഇതിനായി ഓസീസിന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ റിക്കി പോണ്ടിങിനെ തന്നെ പരിശീലകസ്ഥാനം അവര്‍ ഏല്‍പ്പിച്ചു കഴിഞ്ഞു. 2013ല്‍ മുംബൈ ഇന്ത്യന്‍സിനെ കിരീടവിജയത്തിലേക്കു നയിച്ച പോണ്ടിങിന് ഡല്‍ഹിയുടെ തലവര മാറ്റാന്‍ കഴിയുമെന്നാണ് കരുതുന്നത്.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ രണ്ടു വട്ടം കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനെ ടീമിലേക്കു കൊണ്ടുവന്ന ഡല്‍ഹി എതിരാളികള്‍ക്കു ശക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്. കാഗിസോ റബാദ, ക്രിസ് മോറിസ്, ട്രെന്റ് ബോള്‍ട്ട്, മുഹമ്മദ് ഷമി, അമിത് മിശ്ര എന്നീ മികച്ച ബൗളര്‍മാര്‍ മുംബൈ നിരയിലുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരങ്ങളായ റിഷഭ് പന്തിനെയും ശ്രേയസ് അയ്യരെയും മാത്രമാണ് ഡല്‍ഹി ഇത്തവണ ടീമില്‍ നിലനിര്‍ത്തിയത്.

ചെന്നൈ സൂപ്പര്‍കിങ്‌സ്

ചെന്നൈ സൂപ്പര്‍കിങ്‌സ്

എംഎസ് ധോണി നയിക്കുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മികവ് ഒന്നു വേറെ തന്നെയാണ്. ഐപിഎല്ലില്‍ ചെന്നൈയെപ്പോലെ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ച മറ്റൊരു ടീമില്ല. കളിച്ച എല്ലാ സീസണിലും പോയിന്റ് പട്ടികയില്‍ ആദ്യ നാലു സ്ഥാനത്ത്് ഫിനിഷ് ചെയ്ത ടീം കൂടിയാണ് ചെന്നൈ.
ഒത്തുകളിയുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷം വിലക്ക് നേരിടേണ്ടിവന്ന ചെന്നൈ ഇത്തവണ ശക്തമായ തിരിച്ചുവരവിനാണ് കോപ്പുകൂട്ടുന്നത്. ഇതിന്റെ ഭാഗമായി ക്യാപ്്റ്റന്‍ ധോണിയെക്കൂടാതെ സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ എന്നിവരെയും ചെന്നൈ നിലനിര്‍ത്തിയിട്ടുണ്ട്. ഫഫ് ഡു പ്ലെസി, ഡ്വയ്ന്‍ ബ്രാവോ എന്നിവരടങ്ങുന്ന ശക്തമായ ടീമാണ് ഇത്തവണ ചെന്നൈയുടേത്. മുരളി വിജയ്, ഹര്‍ഭജന്‍ സിങ്, ഷെയ്ന്‍ വാട്‌സന്‍ എന്നിവരെയും ചെന്നൈ നിരയില്‍ കാണാം.
ബൗളിങില്‍ ദക്ഷിണാഫ്രിക്കന്‍ പേസ് സെന്‍സേഷന്‍ ലുംഗി എന്‍ഗിഡി, ദക്ഷിണാഫ്രിക്കയുടെ തന്നെ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ എന്നിവരും ചെന്നൈയെ കിരീട ഫേവറിറ്റുകളാക്കും.

Story first published: Monday, February 19, 2018, 16:05 [IST]
Other articles published on Feb 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+