വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരു ഏകദിനത്തില്‍ നാല് സെഞ്ച്വറി!, ചരിത്രം പിറന്നത് രണ്ട് തവണ മാത്രം, ഇന്ത്യയും നേടി

ഒരു ഏകദിന മത്സരത്തില്‍ നാല് സെഞ്ച്വറി പിറക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അപൂര്‍വ്വമായി മാത്രമാണ് ഇത്തരമൊരു നേട്ടം പിറന്നിട്ടുള്ളത്

1

ഏകദിന മത്സരത്തില്‍ സെഞ്ച്വറി നേടുകയെന്നത് വലിയ കൗതുകമുള്ള കാര്യമല്ല. ഒട്ടുമിക്ക ഏകദിന മത്സരങ്ങളിലും ഏതെങ്കിലുമൊരു ടീമിലെ ഒരാള്‍ സെഞ്ച്വറി നേടുന്നത് സാധാരണമായ കാര്യമാണ്. എന്നാല്‍ ഒരു ഏകദിന മത്സരത്തില്‍ നാല് സെഞ്ച്വറി പിറക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അപൂര്‍വ്വമായി മാത്രമാണ് ഇത്തരമൊരു നേട്ടം പിറന്നിട്ടുള്ളത്.

അല്‍പ്പം കൂടി വ്യക്തമായി പറഞ്ഞാല്‍ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ഇത് സംഭവിച്ചിട്ടുള്ളത്. രണ്ട് ടീമിന്റെയും രണ്ട് താരങ്ങള്‍ വീതം ഒരേ മത്സരത്തില്‍ സെഞ്ച്വറി നേടിയ ചരിത്ര മത്സരങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. 1998ലാണ് ആദ്യമായി ഇത് സംഭവിച്ചത്. നവംബര്‍ 10ന് നടന്ന പാകിസ്താന്‍ - ഓസ്‌ട്രേലിയ മത്സരത്തിലൂടെയാണ് ചരിത്രം പിറന്നത്.

സൂപ്പര്‍ ക്യാപ്റ്റന്‍സ്, പക്ഷെ ഏകദിന സെഞ്ച്വറിയില്ല, മൂന്ന് പേരിതാസൂപ്പര്‍ ക്യാപ്റ്റന്‍സ്, പക്ഷെ ഏകദിന സെഞ്ച്വറിയില്ല, മൂന്ന് പേരിതാ

1

ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സാണ് നേടിയത്. പാകിസ്താനായി ഇജാസ് അഹ്‌മദ് 109 പന്തില്‍ 12 ഫോറും ഒരു സിക്‌സുമടക്കം 111 റണ്‍സ് നേടി. മറ്റൊരു പാക് താരം കൂടി ഈ മത്സരത്തില്‍ സെഞ്ച്വറി നേടി. മുഹമ്മദ് യൂസഫായിരുന്നു അത്. 111 പന്തില്‍ 14 ബൗണ്ടറിയടക്കം 100 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഷാഹിദ് അഫ്രീദിയുടെ 26 പന്തില്‍ 40 റണ്‍സ് പ്രകടനം കൂടിയായതോടെ ഭേദപ്പെട്ട ടോട്ടലിലേക്ക് പാകിസ്താനെത്തി.

ഇവരും ഇന്ത്യക്കായി ടി20 ലോകകപ്പ് കളിച്ചു, പക്ഷെ അധികമാര്‍ക്കും അറിയില്ല!, നാല് പേരിതാ

2

മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയക്കായും രണ്ട് താരങ്ങള്‍ മൂന്നക്കം കണ്ടു. ഓപ്പണര്‍ ആദം ഗില്‍ക്രിസ്റ്റ് 104 പന്തില്‍ 12 ബൗണ്ടറിയടക്കം 103 റണ്‍സ് നേടിയപ്പോള്‍ റിക്കി പോണ്ടിങ് 129 പന്തില്‍ 10 ബൗണ്ടറിയടക്കം 124 റണ്‍സുമായി പുറത്താവാതെ നിന്നു. മത്സരം ഏഴ് പന്തും ആറ് വിക്കറ്റും ബാക്കിനിര്‍ത്തി ഓസ്‌ട്രേലിയ ജയിച്ചു. സെഞ്ച്വറി നേട്ടക്കാരില്‍ നിന്ന് റിക്കി പോണ്ടിങ് കളിയിലെ താരവുമായി.

3

രണ്ടാമതായി 2013ല്‍ നടന്ന ഇന്ത്യ - ഓസ്‌ട്രേലിയ ആറാം ഏകദിനത്തിലാണ് നാല് സെഞ്ച്വറി പ്രകടനം പിറന്നത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 350 റണ്‍സാണ് നേടിയത്. ഓസ്‌ട്രേലിയക്കായി ഷെയ്ന്‍ വാട്‌സണ്‍ 94 പന്തില്‍ 13 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 102 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലി 114 പന്തില്‍ 13 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 156 റണ്‍സും നേടി.

ബാറ്റിങ് ഇതിഹാസങ്ങള്‍, എന്നാല്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തി ഞെട്ടിച്ചു, നാല് ഇന്ത്യക്കാരിതാ

4

വമ്പന്‍ വിജയലക്ഷ്യം ഇന്ത്യക്ക് മുന്നില്‍ വെച്ചതോടെ ഓസീസ് വിജയ പ്രതീക്ഷയിലായിരുന്നെങ്കിലും ഇന്ത്യന്‍ താരങ്ങളിലെയും രണ്ട് പേര്‍ സെഞ്ച്വറിയോടെ തിരിച്ചടിച്ചു. ഓപ്പണര്‍ ശിഖര്‍ ധവാന്‍ 102 പന്തില്‍ 11 ഫോറടക്കം 100 റണ്‍സ് നേടിയപ്പോള്‍ മൂന്നാമന്‍ വിരാട് കോലിയാണ് കസറിയത്. 66 പന്തില്‍ 18 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 115 റണ്‍സുമായി കോലി പുറത്താവാതെ നിന്നു. 172ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ കളിച്ച കോലിയുടെ മിടുക്കില്‍ മൂന്ന് പന്തും ആറ് വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ ജയിച്ചു.

5

ചരിത്രത്തില്‍ രണ്ട് തവണ മാത്രം സംഭവിച്ചിട്ടുള്ള നാല് സെഞ്ച്വറി പിറന്ന മത്സരത്തിലെ പ്രകടനത്തിലെ കൗതുകകരമായ കാര്യം രണ്ട് മത്സരങ്ങളും ജയിച്ചത് ആറ് വിക്കറ്റിനാണെന്നതാണ്. യാദൃശ്ചികമാണെങ്കിലും രണ്ട് ചരിത്ര മത്സരങ്ങളിലും ഒരേ മാര്‍ജിനില്‍ ജയിച്ചുവെന്നത് അശ്ചര്യം ഉണ്ടാക്കുന്ന കാര്യം തന്നെയാണ്.

Story first published: Friday, July 15, 2022, 22:39 [IST]
Other articles published on Jul 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X