Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂത്ത് ക്രിക്കറ്റ്: തോല്‍വി ചോദിച്ചുവാങ്ങി ഇന്ത്യ... ലങ്കയുടെ ഗംഭീര തിരിച്ചുവരവ്

കൊളംബോ: അനായാസം ജയിക്കാമായിരുന്ന മല്‍സരത്തില്‍ തോല്‍വി ചോദിച്ചുവാങ്ങി യുവ ഇന്ത്യ. മൂന്നാം യൂത്ത് ഏകദിന ക്രിക്കറ്റ് മല്‍സരത്തിലാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയതാണ് ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിയിട്ടത്.

ഇന്ത്യ അണ്ടര്‍ 19 നെതിരായ മല്‍സരത്തില്‍ ആതിഥേയരായ ശ്രീലങ്ക അണ്ടര്‍ 19 ടീം ഏഴ് റണ്‍സിനാണ് വെന്നിക്കൊടി നാട്ടിയത്. തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ അഞ്ച് മല്‍സരങ്ങളുടെ എകദിന പരമ്പരയില്‍ ലങ്ക 2-1ന്റെ ലീഡ് നേടി.

shw


അവസാന രണ്ട് ഓവറുകളില്‍ ഇന്ത്യ നഷ്ടപ്പെടുത്തിയത് 4 വിക്കറ്റുകള്‍

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.3 ഓവറില്‍ 220 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. 51 റണ്‍സെടുത്ത ഓപ്പണര്‍ നവോദ് പരനവീതാനയാണ് ആതിഥേയരുടെ ടോപ്‌സ്‌കോറര്‍.

മറുപടിയില്‍ ഒരുഘട്ടത്തില്‍ ഇന്ത്യ വിജയം കൈവരിക്കുമെന്ന പ്രതീതിയുണ്ടായിരുന്നു. എന്നാല്‍, അവസാന രണ്ട് ഓവറുകള്‍ നാല് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ഇന്ത്യ പരാജയം ചോദിച്ചുവാങ്ങുകയായിരുന്നു.

49.3 ഓവറില്‍ 213 റണ്‍സിനാണ് യുവ ഇന്ത്യ കുടാരം കയറിയത്. 77 റണ്‍സെടുത്ത പവന്‍ ഷായാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷാസിക ദുല്‍ഷന്‍ ലങ്കന്‍ ബൗളിങ് നിരയില്‍ മികച്ചുനിന്നു.

Story first published: Sunday, August 5, 2018, 17:59 [IST]
Other articles published on Aug 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+