Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

5/33... സല്യൂട്ട് ഭുവി... ബൗളര്‍മാര്‍ തിരിച്ചടിച്ചു.. മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയിക്കാം!

സെന്റ് ലൂസിയ: 14 റണ്‍സിന് തങ്ങളുടെ 5 വിക്കറ്റ് വീഴ്ത്തിയ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചു. 22 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ പിഴുതെറിഞ്ഞത് വെസ്റ്റ് ഇന്‍ഡീസിന്റെ 7 വിക്കറ്റുകള്‍. മഴയും മോശം ഔട്ട് ഫീല്‍ഡും രസംകൊല്ലിയായ മൂന്നാം ടെസ്റ്റിന് രണ്ട് ടീമിലെയും ബൗളര്‍മാര്‍ കഷ്ടപ്പെട്ട് ജീവന്‍ വെപ്പിക്കുകയാണ്. 4 ദിവസം തീരുമ്പോള്‍ ഇന്ത്യ ഒരു പൊടിക്ക് മുന്നില്‍.

ആദ്യ ഇന്നിംഗ്‌സില്‍ 354 റണ്‍സിന് പുറത്തായ ഇന്ത്യ വിന്‍ഡീസിനെ 225 റണ്‍സില്‍ ചുരുട്ടിക്കെട്ടി. 128 റണ്‍സിന്റെ ലീഡ്. മഴമൂലം ഒരു ദിവസം മുഴുവന്‍ കളി ഒലിച്ചുപോയിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ അതിവേഗം റണ്‍സടിച്ച് തുടങ്ങിയ ഇന്ത്യ തുടരെ തുടരെ വിക്കറ്റുകള്‍ വീണതോടെ വിരണ്ടു. മൂന്നിന് 157 എന്ന നിലയില്‍ നാലാം ദിവസം കളി നിര്‍ത്തിയ ഇന്ത്യയ്ക്ക് ഇപ്പോള്‍ 285 റണ്‍സിന്റെ ലീഡ് ഉണ്ട്...

 ഭുവനേശ്വറാണ് ഹീറോ

ഭുവനേശ്വറാണ് ഹീറോ

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വന്നും പോയും ഇരിക്കുന്ന ഭുവനേശ്വര്‍ കുമാറാണ് മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ഹീറോ ആയത്. മിലിട്ടറി മീഡിയം പേസില്‍ സ്വിംഗറുകള്‍ എറിഞ്ഞ് തള്ളിയ ഭുവി വീഴ്ത്തിയത് 5 വിക്കറ്റുകള്‍. വിന്‍ഡീസ് വാലറ്റത്തെ ഭുവി ശരിക്കും കശക്കിയെറിഞ്ഞുകളഞ്ഞു. 23 ഓവറില്‍ ഭുവി വഴങ്ങിയത് വെറും 33 റണ്‍സ്.

 അശ്വിനും കൂടി

അശ്വിനും കൂടി

സ്പിന്നര്‍മാരെ അത്രയൊന്നും സഹായിക്കാത്ത പിച്ചില്‍ അശ്വിനും സാമാന്യം ഭേദപ്പെട്ട രീതിയില്‍ പന്തെറിഞ്ഞു. അശ്വിന്‍ രണ്ടും ജഡേജ, ഇഷാന്ത് എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ വീഴ്ത്തി. ഒരാള്‍ റണ്ണൗട്ടായി.

രഹാനെ കല്ല് പോലെ

രഹാനെ കല്ല് പോലെ

കാറ്റ് പിടിക്കാത്ത കല്ല് പോലെയാണ് അജിന്‍ക്യ രഹാനെയുടെ ബാറ്റിംഗ്. വിദേശ പിച്ചുകളില്‍ 50ന് മേല്‍ ബാറ്റിംഗ് ശരാശരിയുള്ള രഹാനെ 51 റണ്‍സുമായി ക്രീസിലുണ്ട്. രഹാനെയുടെ ബാറ്റിംഗ് ഈ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നിര്‍ണായകമാകും.

രോഹിത് ഫോമിലാകൂ...

രോഹിത് ഫോമിലാകൂ...

57 പന്തില്‍ 41 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന രോഹിത് ശര്‍മയിലും ഇന്ത്യയ്ക്ക് പ്രതീക്ഷ വെക്കാം. ഇവര്‍ രണ്ടുപേരും ചേര്‍ന്ന് വേഗം ഒരു 50 റണ്‍സടിച്ചാല്‍ ഇന്ത്യയ്ക്ക് 1 മണിക്കൂര്‍ കൊണ്ട് തന്നെ ഡിക്ലയര്‍ ചെയ്യാം. രോഹിത് ഇത് വരെയായി 3 സിക്‌സറുകള്‍ പറത്തിക്കഴിഞ്ഞു.

രാഹുലും ധവാനും

രാഹുലും ധവാനും

ഓവറില്‍ ആറ് റണ്‍സിന് മേലെ അടിച്ചുകൊണ്ടാണ് ഇന്ത്യ ബാറ്റിംഗ് തുടങ്ങിയത്. ഓപ്പണര്‍ കെ എല്‍ രാഹുല്‍ 24 പന്തില്‍ 28 റണ്‍സടിച്ചു. ധവാന്‍ 26 റണ്‍സെടുത്ത് പുറത്തായി.

 കോലി വീണ്ടും പരാജയം

കോലി വീണ്ടും പരാജയം

രണ്ടാം ഇന്നിംഗ്‌സിലും താളം കണ്ടെത്താന്‍ ഇന്ത്യന്‍ ക്യാപ്റ്റന് കഴിഞ്ഞില്ല. 17 പന്തില്‍ വെറും 4 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ഒന്നാം ഇന്നിംഗ്‌സില്‍ കോലി 3 റണ്‍സിന് പുറത്തായിരുന്നു

Story first published: Saturday, August 13, 2016, 9:23 [IST]
Other articles published on Aug 13, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+