Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടാം ടെസ്റ്റില്‍ ചതിച്ച മഴ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയെ രക്ഷിച്ചു.. ഇനി കുംബ്ലെ കുറ്റം പറയരുത്...

സെന്റ് ലൂസിയ: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഉറപ്പായ വിജയം നിഷേധിച്ച മഴ മൂന്നാം ടെസ്റ്റില്‍ അതിന് പരിഹാരം ചെയ്തു. മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം പ്രതിസന്ധിയിലായ ഇന്ത്യയെ മൂന്നാം ദിവസം തകര്‍ത്തുപെയ്താണ് മഴ തുണച്ചത്. മഴമൂലം ഒരു പന്ത് പോലും എറിയാനാവാതെ കളി ഉപേക്ഷിക്കേണ്ടിവന്നു. മൂന്നാം ടെസ്റ്റ് ഇതോടെ സമനിലയിലേക്ക് നീങ്ങുകയാണ്.

353 റണ്‍സിന് ഒന്നാം ഇന്നിംഗ്‌സില്‍ ഓളൗട്ടായ ഇന്ത്യയ്‌ക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് ശക്തമായ രീതിയില്‍ ബാറ്റ് ചെയ്യവേയാണ് രസംകൊല്ലിയായി മഴയെത്തിയത്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 1 വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് എടുത്തിട്ടുണ്ട്. 9 വിക്കറ്റുകള്‍ ശേഷിക്കേ ഇന്ത്യന്‍ സ്‌കോറിനെക്കാള്‍ വെറും 246 മാത്രം പിന്നിലാണ് അവര്‍.

anil-kumble-3rd-test

അഞ്ച് വിക്കറ്റിന് 339 എന്ന നിലയിലായിരുന്ന ഇന്ത്യ വാലറ്റം തകര്‍ന്നതോടെ വെറും 354 റണ്‍സിന് ഓളൗട്ടാകുകയായിരുന്നു. ബൗളര്‍മാര്‍ അത്ഭുതങ്ങള്‍ കാട്ടിയില്ലെങ്കില്‍ സന്ദര്‍ശകര്‍ക്ക് ഈ ടെസ്റ്റില്‍ വലിയ പ്രതീക്ഷയൊന്നും വേണ്ട എന്നതാണ് സ്ഥിതി. എന്നാല്‍ രണ്ടാം ദിവസം 47 ഓവര്‍ പന്തെറിഞ്ഞിട്ടും ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പറ്റിയിരുന്നില്ല. ആകെ വീണ ജോണ്‍സന്റെ വിക്കറ്റ് റണ്ണൗട്ടിലൂടെയായിരുന്നു.

നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 1 - 0 ന് മുന്നിലാണ്. ആന്റിഗ്വയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സിന് ജയിച്ചപ്പോള്‍ കിംഗ്‌സ്റ്റണിലെ രണ്ടാം ടെസ്റ്റ് സമനിലയിലായി. ഈ ടെസ്റ്റ് സമനിലയില്‍ ആയാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടം ഒഴിവാക്കാം. ഒരു ടെസ്റ്റെങ്കിലും ജയിക്കുകയോ, രണ്ടും സമനിലയില്‍ ആക്കുകയോ ചെയ്താല്‍ പരമ്പര സ്വന്തമാക്കുകയും ചെയ്യാം. കോച്ചായി അനില്‍ കുംബ്ലെ സ്ഥാനമേറ്റ ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ പരമ്പരയാണിത്.

Story first published: Friday, August 12, 2016, 8:43 [IST]
Other articles published on Aug 12, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+