Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അശ്വിനും സാഹയ്ക്കും സെഞ്ചുറി... പക്ഷേ കളി വെസ്റ്റ് ഇന്‍ഡീസിന്റെ കയ്യില്‍.... ഇന്ത്യന്‍ വാലറ്റം ഡാ...

ന്റ് ലൂസിയ: അഞ്ച് വിക്കറ്റിന് 126 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ റെക്കോര്‍ഡ് കൂട്ടുകെട്ടുമായി ആര്‍ അശ്വിനും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ 339 റണ്‍സ് വരെ എത്തിച്ചു. പക്ഷേ എന്ത് ഫലം, പിന്നീടുള്ള 5 വിക്കറ്റുകളും വെറും 14 റണ്‍സിന് നഷ്ടമായി. അവസാനത്തെ മൂന്ന് പേരും സ്‌കോര്‍ ബോര്‍ഡ് തുറക്കാന്‍ പോലും കൂട്ടാക്കിയില്ല. ഇന്ത്യ 353 റണ്‍സിന് ഒന്നാം ഇന്നിംഗ്‌സില്‍ ഓളൗട്ട്.

Read Also: ഒളിംപിക്‌സില്‍ ഇന്ത്യ വട്ടപ്പൂജ്യം... ഇവിടെ ശ്രീകൃഷ്ണനും യേശുക്രിസ്തുവിനും വരെ ട്രോള്‍... കാണൂ...

ഫുള്‍ ക്രെഡിറ്റും വെസ്റ്റ് ഇന്‍ഡീസിന് കൊടുക്കണം. ആദ്യ സെക്ഷനില്‍ വിക്കറ്റൊന്നും കിട്ടിയില്ലെങ്കിലും അവര്‍ പിന്നീട് തിരിച്ചടിച്ചു. സാഹയെ വീഴ്ത്തി കൂട്ടുകെട്ട് പിരിച്ചതിന് പിന്നാലെ വെസ്റ്റ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരുടെ നിറഞ്ഞാട്ടമായിരുന്നു. കുമ്മിന്‍സും ജോസഫും മൂന്ന് വീതവും ഗബ്രിയേലും ചേസും രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി. അതുകൊണ്ടും കഴിഞ്ഞില്ല വെസ്റ്റ് ഇന്ത്യന്‍ പരാക്രമം, പിന്നെയോ...

 ബാറ്റിംഗിലും വിന്‍ഡീസ്

ബാറ്റിംഗിലും വിന്‍ഡീസ്

47 ഓവര്‍ ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയ വെസ്റ്റ് ഇന്‍ഡീസ് 1 വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് എടുത്തിട്ടുണ്ട്. 9 വിക്കറ്റുകള്‍ ശേഷിക്കേ ഇന്ത്യന്‍ സ്‌കോറിനെക്കാള്‍ വെറും 246 റണ്‍സ് പിന്നില്‍.

ഒരു വിക്കറ്റ് പോലും..

ഒരു വിക്കറ്റ് പോലും..

ഒന്നാം ഇന്നിംഗ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഒരു വിക്കറ്റ് പോലും ഇന്ത്യയ്ക്ക് വീഴ്ത്താന്‍ പറ്റിയിട്ടില്ല. ആകെ വീണ ജോണ്‍സന്റെ വിക്കറ്റ് റണ്ണൗട്ടിലൂടെയായിരുന്നു. ബ്രാത് വൈറ്റ് 53ഉം ഡാരന്‍ ബ്രാവോ 18ഉം റണ്‍സെടുത്ത് ക്രീസിലുണ്ട്.

 റെക്കോര്‍ഡ് സെഞ്ചുറി

റെക്കോര്‍ഡ് സെഞ്ചുറി

ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന്റെ നാലാം ടെസ്റ്റ് സെഞ്ചുറിയാണിത്. നാലും വെസ്റ്റ് ഇന്‍ഡീസിനെതിരെ. 33 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ രണ്ട് സെഞ്ചുറികള്‍ നേടുന്നത്.

 കളി രക്ഷിച്ച ഇന്നിംഗ്‌സ്

കളി രക്ഷിച്ച ഇന്നിംഗ്‌സ്

അശ്വിന്റെ ഈ സെഞ്ചുറി ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ ഗതി എന്താകുമെന്ന് അശ്വിന് മുമ്പും ശേഷവും വീണ വിക്കറ്റുകള്‍ നോക്കിയാലറിയാം. 297 പന്തില്‍ 6 ഫോറും 1 സിക്‌സും സഹിതമാണ് അശ്വിന്‍ കരിയറിലെ നാലാം സെഞ്ചുറി അടിച്ചത്. ആകെ സമ്പാദ്യം 118 റണ്‍സ്.

സാഹയ്ക്കും 100 മാര്‍ക്ക്

സാഹയ്ക്കും 100 മാര്‍ക്ക്

അശ്വിനൊപ്പം 5 മണിക്കൂറിലധികം ക്രീസില്‍ ഉറച്ചുനിന്ന് പൊരുതിയ വിക്കറ്റ് കീപ്പര്‍ വൃദ്ധമാന്‍ സാഹയ്ക്കും കൊടുക്കണം 100 മാര്‍ക്ക്. 227 പന്തില്‍ 13 ബൗണ്ടറികളോടെയാണ് സാഹ 104 റണ്‍സെടുത്തത്. സാഹയുടെ കന്നി സെഞ്ചുറിയാണ് ഇത്.

വിക്കറ്റ് വീണത് ഇങ്ങനെ

വിക്കറ്റ് വീണത് ഇങ്ങനെ

അശ്വിനും സാഹയും തമ്മിലുള്ള ഇരട്ടസെഞ്ചുറി കൂട്ടുകെട്ടിന് ശേഷം ആറാം വിക്കറ്റ് നഷ്ടമായത് 339ല്‍, 104 റണ്‍സെടുത്ത സാഹ ഔട്ട്. പിന്നാലെ 6 റണ്‍സെടുത്ത ജഡേജ. റണ്‍സൊന്നും എടുക്കാതെ ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ, സെഞ്ചൂറിയന്‍ അശ്വിന്‍ എന്നിവരും. റണ്‍സെടുക്കാത്ത ഷമി പുറത്താകാതെ നിന്നു. ആകെ സ്‌കോര്‍ 353.

Story first published: Thursday, August 11, 2016, 9:56 [IST]
Other articles published on Aug 11, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+