Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അശ്വിന്‍ ടോപ് സ്‌കോറര്‍ (58), ശ്രീലങ്കയ്ക്ക് 386 റണ്‍സ് വിജയലക്ഷ്യം!

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഒമ്പതാമനായി ഇറങ്ങിയ ആര്‍ അശ്വിന്റെ ബാറ്റിങ് മികവില്‍ ഇന്ത്യ 274 റണ്‍സെടുത്തു. ലങ്കയ്ക്ക് വിജയിക്കാന്‍ 386 റണ്‍സ് വേണം. രോഹിത് ശര്‍മയും അര്‍ധസെഞ്ചുറി നേടി. മിശ്ര, ഓജ എന്നിവരും ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു.

നേരത്തെ ഇന്ത്യയ്ക്ക് രാവിലെ തന്നെ വിക്കറ്റ് നഷ്ടമായി. 21 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയാണ് പുറത്തായത്. ഒന്നാം ഇന്നിംഗ്‌സിലെ അതേ പോലെ തന്നെയാണ് ഇത്തവണയും കോലി പുറത്തായത്. ഓഫ് സ്റ്റംബിന് വളരെ വെളിയില്‍ പോയ പന്ത് കോലി തോണ്ടി സ്ലിപ്പില്‍ കൊടുക്കുകയായിരുന്നു. ഫലമോ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി.

-kohli

രോഹിത് ശര്‍മയ്‌ക്കൊപ്പം 57 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമാണ് കോലി പുറത്തായത്. 63 പന്തുകള്‍ നേരിട്ട കോലി രണ്ട് ഫോറുകള്‍ അടിച്ചു. 7ന് മൂന്ന് എന്ന നിലയില്‍ ക്രീസിലെത്തിയ കോലി ടീം ടോട്ടല്‍ 64ല്‍ എത്തിയപ്പോഴാണ് ഔട്ടായത്. കോലി പുറത്തായത് കൂസാതെ അടിച്ചുകളിക്കുന്ന രോഹിത് ശര്‍മയ്ക്ക് കൂട്ടായി ബിന്നിയാണ് ക്രീസില്‍.

ഒന്നാമിന്നിംഗ്‌സില്‍ 111 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യയെ തുടക്കത്തിലേ വിക്കറ്റ് വീഴ്ത്തി ലങ്ക ഞെട്ടിക്കുകയായിരുന്നു. രാഹുല്‍, രഹാനെ, പൂജാര എന്നീ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരെയാണ് ഇന്ത്യയ്ക്ക് മൂന്നാം ദിനം നഷ്ടമായത്. രാവിലെ കോലിയെയും നഷ്ടമായതോടെ ഇന്ത്യ പ്രതിസന്ധിയിലായി. 250 - 300 റണ്‍സിലെങ്കിലും എത്താനായാല്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്.

Story first published: Monday, August 31, 2015, 16:05 [IST]
Other articles published on Aug 31, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+