വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇഷാന്ത് ശര്‍മയ്ക്ക് 5 വിക്കറ്റ്; മൂന്നാം ടെസ്റ്റ് സൂപ്പര്‍ ക്ലൈമാക്‌സിലേക്ക്

By Muralidharan

കൊളംബോ: വിക്കറ്റുകളുടെ പെരുമഴയായിരുന്നു മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍. രണ്ട് ഭാഗത്തുമായി വീണത് ഒറ്റദിവസം കൊണ്ട് 15 വിക്കറ്റുകള്‍. ആദ്യ രണ്ട് ടെസ്റ്റിലും സ്പിന്നര്‍മാരുടെ തേര്‍വാഴ്ചയായിരുന്നെങ്കില്‍ ഇത്തവണ അത് ഫാസ്റ്റ് ബൗളര്‍മാരുടെ ഊഴമായി എന്ന് മാത്രം. 5 വിക്കറ്റുകള്‍ വീഴ്ത്തി ഇഷാന്ത് ശര്‍മയാണ് ഇന്ത്യന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്.

ഇഷാന്തിന്റെ മാരകമായ പേസ് ആക്രമണത്തിന് മുന്നില്‍ പകച്ചുപോയ ലങ്ക ഒന്നാം ഇന്നിംഗ്‌സില്‍ 210 റണ്‍സിന് ഓളൗട്ടായി. എന്നാല്‍ 111 റണ്‍സിന്റെ ലീഡുമായി വീണ്ടും ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയെ ശ്രീലങ്കയും വെറുതെ വിട്ടില്ല. വെറും 7 റണ്‍സെടുക്കുമ്പോഴേക്കും വീണത് 3 വിക്കറ്റുകള്‍. ആരും ജയിക്കാനും ആരും തോല്‍ക്കാനും ഒരുങ്ങി നില്‍ക്കുകയാണ് മൂന്നാം ടെസ്റ്റും ഈ പരമ്പരയും. കാണൂ തകര്‍പ്പന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ഹൈലൈറ്റ്‌സ്...

ലംബൂ എന്തൊരു ബൗളിങ്

ലംബൂ എന്തൊരു ബൗളിങ്

54 റണ്‍സ് വഴങ്ങി 5 വിക്കറ്റെടുത്ത ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയാണ് ലങ്കയുടെ നടുവൊടിച്ചത്. ഓപ്പണര്‍ തരംഗ, മാത്യൂസ്, തിരിമാനെ, പെരേര, പ്രസാദ്, ഹെരാത് എന്നിവരാണ് ലംബുവിന് ഇരകളായത്. ഇഷാന്തിന്റെ കരിയറിലെ ഏഴാമത്തെ 5 വിക്കറ്റ് നേട്ടമാണിത്.

പൂജാരയ്ക്ക് അപൂര്‍വ്വ റെക്കോര്‍ഡ്

പൂജാരയ്ക്ക് അപൂര്‍വ്വ റെക്കോര്‍ഡ്

ഓപ്പണറായി ഇറങ്ങി നോട്ടൗട്ടായി നിന്ന നാലാമത്തെ ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡുമായി ചേതേശ്വര്‍ പൂജാര താരമായി. 145 റണ്‍സോടെ പുറത്താകാതെ നിന്ന പൂജാര എത്തിയത് ഗാവസ്‌കര്‍, ദ്രാവിഡ്, സേവാഗ് എന്നിവര്‍ മാത്രമുള്ള എക്‌സ്‌ക്ലൂസീവ് ക്ലബ്ബില്‍.

ഇന്ത്യയെ ചുരുട്ടിക്കെട്ടി

ഇന്ത്യയെ ചുരുട്ടിക്കെട്ടി

അവസാനക്കാരായ ഇഷാന്തിനെയും ഉമേഷ് യാദവിനെയും ഠപ്പെന്ന് പുറത്താക്കി ശ്രീലങ്ക ഇന്ത്യന്‍ ഇന്നിംഗ്‌സ് 312ല്‍ ചുരുട്ടിക്കെട്ടി. പൂജാര പുറത്താകാതെ നിന്നെങ്കിലും ബാറ്റിങിന് കൂട്ടുകാരില്ലാതെ പോയി.

ശ്രീലങ്ക അതിലും കഷ്ടം

ശ്രീലങ്ക അതിലും കഷ്ടം

11 റണ്‍സില്‍ ആദ്യ വിക്കറ്റ് പോയ ശ്രീലങ്കയ്ക്ക് പിന്നെ ശ്വാസം വിടാന്‍ സമയം കിട്ടിയില്ല. 6ന് 47 എന്ന നിലയില്‍ കൂപ്പുകുത്തിയ അവരെ കന്നി ടെസ്റ്റ് കളിക്കുന്ന പെരേരയാണ് അര്‍ധസെഞ്ചുറിയോടെ രക്ഷിച്ചത്. എന്നിട്ടും 201 റണ്‍സിലെത്താനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ

കാല്‍ബൗളറും കലക്കി

കാല്‍ബൗളറും കലക്കി

കാല്‍ബൗളര്‍ എന്ന് ഗാവസ്‌കര്‍ വിശേഷിപ്പിച്ച സ്റ്റുവര്‍ട്ട് ബിന്നി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ബാറ്റിങ് ഓള്‍റൗണ്ടറായ ബിന്നി പന്ത് കൊണ്ടാണ് ലങ്കയില്‍ ഇന്ത്യയ്ക്ക് ഉപകാരമാകുന്നത്. ബാറ്റിങില്‍ തിളങ്ങാന്‍ ബിന്നിക്ക് ഇതുവരെ പറ്റിയിട്ടില്ല.

ഇന്ത്യയുടെ ചങ്ക് കത്തിപ്പോയി

ഇന്ത്യയുടെ ചങ്ക് കത്തിപ്പോയി

രണ്ടാം ഇന്നിങ്‌സില്‍ 7 റണ്‍സിലെത്തുമ്പോഴേക്കും ഇന്ത്യയ്ക്ക് പോയത് 3 വിക്കറ്റുകള്‍. ഒന്നാമിന്നിങ്‌സിലെ സെഞ്ചുറി വീരന്‍ പൂജാര (0), രാഹുല്‍ (2), രഹാനെ (4) എന്നിവരാണ് പുറത്തായത്.

പ്രതീക്ഷ കോലി - രോഹിത് സഖ്യത്തില്‍

പ്രതീക്ഷ കോലി - രോഹിത് സഖ്യത്തില്‍

7 വിക്കറ്റുകള്‍ ശേഷിക്കേ ഇന്ത്യയ്ക്ക് 132 റണ്‍സിന്റെ ലീഡാണ് ആകെയുള്ളത്. ടെസ്റ്റ് സ്‌പെഷലിസ്റ്റുകള്‍ എല്ലാം പുറത്തായി. ഇപ്പോള്‍ ക്രീസിലുള്ള കോലി, രോഹിത് ശര്‍മ എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍.

പിന്നാലെ വരാനുള്ളത് ഇവര്‍

പിന്നാലെ വരാനുള്ളത് ഇവര്‍

ഇനി വരാനുള്ളത് ബിന്നി, കീപ്പര്‍ നമാന്‍ ഓജ, അശ്വിന്‍, മിശ്ര, ഇഷാന്ത്, ഉമേഷ് യാദവ് എന്നിവരാണ്. ഇവരെല്ലാവരും കൂടി ഒത്തുപിടിച്ചാല്‍ ഇന്ത്യയുടെ ലീഡ് 300 കടന്നേക്കും. 300 കടന്നാല്‍ വിജയവും പരമ്പരയും ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാം.

കരുണ്‍ നായര്‍ കളത്തില്‍

കരുണ്‍ നായര്‍ കളത്തില്‍

മലയാളി താരം കരുണ്‍ നായര്‍ ആദ്യമായി ടെസ്റ്റ് ക്രിക്കറ്റില്‍ ഫീല്‍ഡില്‍ ഇറങ്ങി. മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം ഇഷാന്ത് ശര്‍മയ്ക്ക് പകരക്കാരനായാണ് കരുണ്‍ ഫീല്‍ഡിങിന് ഇറങ്ങിയത്.

ഇന്ത്യയെ തകര്‍ത്ത പ്രസാദ്

ഇന്ത്യയെ തകര്‍ത്ത പ്രസാദ്

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ 4 വിക്കറ്റെടുത്ത ധമിക പ്രസാദ് രണ്ടാം ഇന്നിംഗ്‌സിലും 1 വിക്കറ്റ് വീഴ്ത്തി. നുവാന്‍ പ്രദീപ് രണ്ടാമിന്നിംഗ്‌സില്‍ ഇതുവരെയായി 2 വിക്കറ്റുകള്‍ വീഴ്ത്തിക്കഴിഞ്ഞു.

ജയിച്ചാല്‍ പരമ്പര

ജയിച്ചാല്‍ പരമ്പര

ആദ്യത്തെ ടെസ്റ്റ് ലങ്ക ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് ജയിച്ച് ഇന്ത്യ തിരിച്ചടിച്ചു. മൂന്നാം ടെസ്റ്റ് ജയിക്കുന്നവര്‍ക്ക് പരമ്പരയും റാങ്കിങില്‍ സ്ഥാനക്കയറ്റവും കിട്ടും

Story first published: Monday, August 31, 2015, 11:53 [IST]
Other articles published on Aug 31, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X