Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാല് വിക്കറ്റ് പോയി, മൂന്നാം ടെസ്റ്റില്‍ ഇന്ത്യ തകരുന്നു

മഴമൂലം ആദ്യദിവസത്തെ കളി സിംഹഭാഗവും നഷ്ടമായിട്ടും മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ആശ്വാസത്തിന് വകയില്ല. രണ്ട് വിക്കറ്റിന് അമ്പത് റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് രാവിലെ തന്നെ രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി. 18 റണ്‍സെടുത്ത വിരാട് കോലി, 26 റണ്‍സെടുത്ത രോഹിത് ശര്‍മ എന്നിവരാണ് ലഞ്ചിന് മുമ്പായി കൂടാരം കയറിയത്.

ഒരറ്റത്ത് അര്‍ധസെഞ്ചുറിയുമായി ഉറച്ചുനില്‍ക്കുന്ന ചേതേശ്വര്‍ പൂജാരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ നമാന്‍ ഓജ, സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ കൂടിയേ ബാറ്റിങില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുന്നവരായി ബാക്കിയുളളൂ. അശ്വിന്‍, മിശ്ര, ഇഷാന്ത്, ഉമേഷ് എന്നിവരാണ് പിന്നീട് വരാനുള്ളത്. പൂജാരയ്‌ക്കൊപ്പം ഓജ ഉറച്ചുനിന്നാലേ ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്ക് വകയുള്ളൂ.

viratkohli-rahane-win-colombo

രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റിന് 119 എന്ന നിലയിലാണ്. രണ്ട് വിക്കറ്റ് വീഴ്ത്തിയ ധമിക പ്രസാദാണ് ഇന്ത്യയ്ക്ക് വിനയായത്. തലേന്ന് തുടക്കത്തിലേ രാഹുലിനെ പുറത്താക്കിയ പ്രസാദ് രണ്ടാം ദിവസം രോഹിത് ശര്‍മയുടെ വിക്കറ്റും വീഴ്ത്തി. 8 റണ്‍സെടുത്ത രഹാനെയെ മികച്ച ഒരു പന്തിലൂടെ പ്രദീപ് പുറത്താക്കിയപ്പോള്‍ മാത്യൂസിന്റെ ഓഫ് സൈഡ് പന്തില്‍ ബാറ്റ് വെച്ച കോലി വിക്കറ്റ് കീപ്പര്‍ക്ക് പിടികൊടുക്കുകയായിരുന്നു.

Story first published: Saturday, August 29, 2015, 12:36 [IST]
Other articles published on Aug 29, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+