Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മോര്‍ക്കലിന്റെ ഫാസ്റ്റ് ബൗളിംഗില്‍ ഇന്ത്യ പകച്ചു, കോലിയും ഔട്ട്!

നാഗ്പൂര്‍: മോര്‍ക്കലിന്റെ ഫാസ്റ്റ് ബൗളിംഗില്‍ ഇന്ത്യ തകരുന്നു. തുടക്കം മുതലേ സ്പിന്നര്‍മാരെ തുണച്ചെങ്കിലും ലഞ്ചിന് ശേഷം അതിമാരക ഫാസ്റ്റ് ബൗളിംഗാണ് മോര്‍ക്കല്‍ പുറത്തെടുത്തത്. പത്തോവറില്‍ 23 റണ്‍സ് വഴങ്ങി വിരാട് കോലി, മുരളി വിജയ്, പൂജാര എന്നിവരെയാണ് മോര്‍ക്കല്‍ മടക്കി അയച്ചത്. 40 റണ്‍സെടുത്ത വിജയ് ആണ് പിടിച്ചുനിന്നത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 123 എന്ന നിലയിലാണ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് കിട്ടിയ ക്യാപ്റ്റന്‍ വിരാട് കോലി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പരിക്ക് മൂലം ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ കളിക്കുന്നില്ല. മൊഹാലിയിലെ ആദ്യ ടെസ്റ്റില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്. ഈ ടെസ്റ്റ് ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.

morkel

ഫാസ്റ്റ് ബൗളര്‍ വരുണ്‍ ആരോണിനെ ഒഴിവാക്കിയാണ് ഇന്ത്യ നാഗ്പൂര്‍ ടെസ്റ്റ് കളിക്കുന്നത്. അമിത് മിശ്രയാണ് പകരം ടീമിലെത്തിയത്. ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിക്ക് പകരം സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ ടീമിലെത്തി. മിന്നുന്ന ഫോമിലുള്ള അശ്വിന്‍ - ജഡേജ സ്പിന്‍ ദ്വയത്തിനൊപ്പം മിശ്ര കൂടി ചേരുമ്പോള്‍ ഇന്ത്യന്‍ സ്പിന്‍ നിര ഇനിയും ശക്തമാകും.

നാല് ടെസ്റ്റുകളാണ് പരമ്പരയില്‍ ഉള്ളത്. ഈ ടെസ്റ്റ് സമനിലയിലാക്കിയാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടപ്പെടില്ല എന്ന് ഉറപ്പിക്കാം. അതേസമയം തുടര്‍ച്ചയായി രണ്ട് ടെസ്റ്റുകള്‍ ജയിച്ചാല്‍ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര ജയിക്കാന്‍ പറ്റൂ. മൊഹാലിയിലെ ആദ്യ ടെസ്റ്റില്‍ ചെറിയ സ്‌കോറില്‍ പുറത്തായിട്ടും, ബൗളര്‍മാരുടെ മികവില്‍ ഇന്ത്യ വിജയം പിടിച്ചു. ബെംഗളൂരുവില്‍ നടന്ന ടെസ്റ്റ് മഴമൂലം സമനിലയിലായി.

Story first published: Wednesday, November 25, 2015, 13:32 [IST]
Other articles published on Nov 25, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+