ഇന്ത്യ സ്വയം കുഴിച്ച കുഴിയില്‍ വീണു; 215 ഓള്‍ ഔട്ട്!
നാഗ്പൂര്‍: സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചുണ്ടാക്കി ദക്ഷിണാഫ്രിക്കയെ വീഴ്ത്താന്‍ ശ്രമിച്ച ഇന്ത്യ അതേ കുഴിയില്‍ വീണു. സ്പിന്നര്‍മാര്‍ എറിഞ്ഞ ഒന്നാമത്തെ ഓവര്‍ മുതല്‍ മാരകമായി തിരിഞ്ഞുതുടങ്ങിയ നാഗ്പൂരിലെ പിച്ചില്‍ നാട്ടിലെ പുലികളായ ഇന്ത്യ ഓളൗട്ടായത് വെറും 43 റണ്‍സിന്.
ഓഫ് സ്പിന്നര്‍ സൈമണ്‍ ഹാര്‍മര്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 4 വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ കഥ കഴിച്ചു. ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ ഒരാള്‍ക്ക് പോലും 50 കടക്കാന്‍ സാധിച്ചില്ല. 40 റണ്‍സെടുത്ത ഓപ്പണര്‍ മുരളി വിജയ് ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. ഒന്നാം ദിവസത്തെ കളിയുടെ ചിത്രങ്ങളിലേക്ക്.

പ്രതീക്ഷ തന്നത് മുരളി വിജയ്
40 റണ്‍സെടുത്ത ഓപ്പണര്‍ മുരളി വിജയ് വലിയൊരു ഇന്നിംഗ്‌സിന്റെ പ്രതീക്ഷ തന്നെങ്കിലും മോര്‍ക്കലിന് മുമ്പില്‍ വീണു. അസാധ്യമായ ഒരു പന്തിലാണ് മോര്‍ക്കല്‍ വിജയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്.

തുടക്കം മികച്ചു
50 റണ്‍സിന്റെ ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യയ്ക്ക് കിട്ടിയത്. 12 റണ്‍സില്‍ ശിഖര്‍ ധവാന്‍ പുറത്തായ ശേഷം വന്ന പൂജാരയും 21 റണ്‍സെടുത്ത് ഭേദപ്പെട്ട് കളിച്ചു. മൂന്ന് വിക്കറ്റിന് 115 എന്ന നിലയിലായിരുന്നു ഒരവസരത്തില്‍ ഇന്ത്യ

രോഹിത് ശര്‍മ പരാജയം
സ്റ്റുവര്‍ട്ട് ബിന്നിക്ക് പകരം ടീമിലെത്തിയ രോഹിത് ശര്‍മയാണ് വന്‍ പരാജയമായ ഏക സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാന്‍. ആദ്യത്തെ ഒമ്പത് പേരില്‍ രണ്ടക്കം കടക്കാത്ത ഏക ബാറ്റ്‌സ്മാനും രോഹിത് മാത്രം.

ജഡേജ കലക്കി
തകര്‍പ്പന്‍ ഷോട്ടുകളോടം രവീന്ദ്ര ജഡേജയും സാഹയും ചേര്‍ന്നാണ് ഇന്ത്യയെ 200 കടത്തിയത്. ജഡേജ 34 ഉം സാഹ 32 ഉം റണ്‍സെടുത്തു.

മോര്‍ക്കലിന്റെ തീപ്പന്തുകള്‍
16. 1 ഓവറില്‍ 35 റണ്‍സ് മാത്രം വഴങ്ങിയ മോര്‍ക്കലിന്റെ തീപ്പന്തുകളാണ് ഇന്ത്യയെ താളം തെറ്റിച്ചത്. കോലി, വിജയ്, പൂജാര എന്നിവരുടെ പ്രൈസ് വിക്കറ്റുകളാണ് മോര്‍ക്കല്‍ വീഴ്ത്തിയത്.

ഹാര്‍മര്‍ വലച്ചുകളഞ്ഞു
ഹാര്‍മറിന്റെ സ്പിന്നാണ് ഇന്ത്യയെ ഏറെ വലച്ചത്. 78 റണ്‍സിനാണ് ഹാര്‍മര്‍ 4 വിക്കറ്റ് വീഴ്ത്തിയത്. സ്‌പെഷലിസ്റ്റ് സ്പിന്നര്‍ ഇമ്രാന്‍ താഹിറിന് 1 വിക്കറ്റ് മാത്രമേ കിട്ടിയുള്ളൂ. ബാക്കിയുള്ള 1 വിക്കറ്റ് റബാദയ്ക്കാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications