മൂന്നാം ട്വന്റി 20, ഓസ്‌ട്രേലിയയ്ക്ക് ക്യാപ്റ്റനുമില്ല, പകരക്കാരന്‍ വാട്‌സന്‍!
സിഡ്‌നി: ഇന്ത്യ - ഓസ്‌ട്രേലിയ പരമ്പരയിലെ അവസാനത്തെ മത്സരം ഞായറാഴ്ച സിഡ്‌നിയില്‍ നടക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പര ആതിഥേയരായ ഓസ്‌ട്രേലിയ 4-1 ന് ജയിച്ചിരുന്നു. പിന്നാലെ മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര തുടങ്ങി. ആദ്യത്തെ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര കൈക്കലാക്കി.
രണ്ടാം ട്വന്റി 20 മത്സരത്തിനിടെ പരിക്കേറ്റ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഞായറാഴ്ച കളിക്കാനുണ്ടാകില്ല. സീനിയര്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ കൂടി ഇല്ലാത്ത സാഹചര്യത്തില്‍ ഷെയ്ന്‍ വാട്‌സനാകും ഓസ്‌ട്രേലിയയെ നയിക്കുക. ഉസ്മാന്‍ ഖ്വാജ ഫിഞ്ചിന് പകരക്കാരനായി കളത്തിലിറങ്ങും. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെയാണ് മൂന്നാം ട്വന്റി 20 ക്കായി സിഡ്‌നിയില്‍ ഇരുടീമുകളും ഇറങ്ങുന്നത്. കളിക്കാനിറങ്ങുമ്പോള്‍ ഇന്ത്യയുടെ മനസില്‍ രണ്ട് മൂന്ന് ലക്ഷ്യങ്ങളുണ്ട്.അതിങ്ങനെ...

പരമ്പര തൂത്തുവാരാം
ഈ മത്സരവും ജയിച്ച് പരമ്പര തൂത്തുവാരുക എന്നത് തന്നെ ആദ്യത്തേത്. ലോകകപ്പ് അടുത്തുവരവേ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒരു പരമ്പര തൂത്തുവാരുക എന്നത് ഇന്ത്യന്‍ ടീമിന് നല്‍കാന്‍ പോകുന്ന ആത്മവിശ്വാസം ചില്ലറയൊന്നുമാവില്ല. എന്നാല്‍ അത് മാത്രമല്ല കാര്യം

പര്യടനം സമനിലയിലേക്ക്
ഏകദിനവും ട്വന്റി 20 യും അടക്കം എട്ടാമത്തെ കളിയാണ് ഈ പരമ്പരയില്‍ ഇന്ത്യ കളിക്കാന്‍ പോകുന്നത്. ഇതില്‍ നാലെണ്ണം തോറ്റു. മൂന്നെണ്ണം ജയിച്ചു. അവശേഷിക്കുന്ന കളി കൂടി ജയിച്ച് പര്യടനം സമനിലയിലാക്കാനും ഇന്ത്യയ്ക്ക് കഴിയും. കഴിഞ്ഞില്ല...

ഒന്നാം റാങ്കിലേക്ക്
ഐ സി സി ട്വന്റി 20 റാങ്കിംഗില്‍ ഒന്നാം സ്ഥാനമാണ് ഞായറാഴ്ച ജയിച്ചാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത്. നിലവില്‍ എട്ടാം സ്ഥാനത്തുള്ള ഇന്ത്യ ഒന്നിലെത്തുമ്പോള്‍ ഓസ്‌ട്രേലിയ എട്ടാം സ്ഥാനത്തേക്ക് പോകും. അഥവാ ഇനി ഞായറാഴ്ച തോറ്റാലും റാങ്കിംഗ് പട്ടികയില്‍ ഇന്ത്യക്ക് മെച്ചമേ ഉണ്ടാകൂ.

ഒന്നാമതേ ദുര്‍ബലം
സ്മിത്തും വാര്‍ണറും ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റിന് വേണ്ടി പരിശീലിക്കാന്‍ പോയതോടെ ദുര്‍ബലമാണ് ഓസീസ് ബാറ്റിംഗ് നിര. ക്യാപ്റ്റന്‍ ഫിഞ്ച് കൂടി പരിക്കേറ്റ് പോകുന്നതോടെ അവര്‍ വീണ്ടും ദുര്‍ബലരാകും.

ബാറ്റിംഗ് സര്‍വ്വകാല ഫോമില്‍
എന്നാൽ വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്നതാണ് ഇന്ത്യന്‍ ബാറ്റിംഗിലെ സ്ഥിതി. ആദ്യം ബാറ്റ് ചെയ്ത രണ്ട് കളിയിലും മികച്ച ടോട്ടല്‍ കണ്ടെത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ ഫോം തന്നെയാണ് ഇതില്‍ പ്രധാനം.

ബൗളിംഗും ഒത്തുപിടിച്ചു
രണ്ടാമത് ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ രണ്ട് കളിയിലും പിടിച്ചുനിര്‍ത്തുന്നതില്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ വിജയിച്ചു. അശ്വിന്‍ - ജഡേജ സ്പിന്‍ ദ്വയവും യുവ ഫാസ്റ്റ് ബൗളര്‍ ഭുമ്രയും മികവ് പുലര്‍ത്തി.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications