ട്വന്റി-ട്വന്റി: ഇന്ത്യന്‍ വനിതകള്‍ വിജയക്കുതിപ്പ് തുടരുന്നു... പരമ്പര നേട്ടത്തിനരികെ
കൊളംബോ: ഏകദിനത്തിനു പിന്നാലെ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-ട്വന്റി ക്രിക്കറ്റിലും ഇന്ത്യ പരമ്പര നേട്ടത്തിനരികെ. ശ്രീലങ്കന്‍ പര്യടനത്തില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ വനിതകള്‍ ട്വന്റി-ട്വന്റിയിലും വിജയം തുടരുകയാണ്.
പരമ്പരയിലെ മൂന്നാം ടി-ട്വന്റി മല്‍സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ വനിത ടീം സ്വന്തമാക്കിയത്. ഇതോടെ അഞ്ച് മല്‍സരങ്ങളുടെ ട്വന്റി-ട്വന്റി പരമ്പരയില്‍ ഇന്ത്യ 2-0ന്റെ ലീഡ് നേടി.
നേരത്തെ, ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയ ഇന്ത്യ ട്വന്റി-ട്വന്റിയിലെ ആദ്യ മല്‍സരത്തില്‍ 13 റണ്‍സിന് വിജയിച്ചിരുന്നു. രണ്ടാം ട്വന്റി-ട്വന്റി മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചു. പരമ്പരയിലെ നാലാം മല്‍സരം തിങ്കളാഴ്ച നടക്കും. ഈ മല്‍സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് ട്വന്റി-ട്വന്റി പരമ്പരയും കൈക്കലാക്കാം.

ശ്രീലങ്ക 8ന് 131
ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 131 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 35 റണ്‍സെടുത്ത ശശികല സിരിവര്‍ധനെയാണ് ലങ്കയുടെ ടോപ്‌സ്‌കോറര്‍. ഇന്ത്യക്കു വേണ്ടി അരുന്ദതി റെഡ്ഡിയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി.

അനായാസം ഇന്ത്യ
മറുപടിയില്‍ ജെമിമ റോഡ്രിഗസ് (57) അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ 18.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 40 പന്തില്‍ ആറ് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് ജെമിമയുടെ ഇന്നിങ്‌സ്. ബൗളിങിനു പിന്നാലെ ബാറ്റിങിലും 24 റണ്‍സുമായി ഹര്‍മന്‍പ്രീത് കൗര്‍ തിളങ്ങി.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..
കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications