വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഞെട്ടിച്ച് സിംബാബ്‌വെ- മൂന്നാം ഏകദിനത്തില്‍ പാകിസ്താനെ സൂപ്പര്‍ ഓവറില്‍ തകര്‍ത്തു

റാവല്‍പിണ്ടി: പാകിസ്താനെതിരായ മൂന്നാം ഏകദിനത്തില്‍ സൂപ്പര്‍ ഓവറില്‍ വിജയം സ്വന്തമാക്കി സിംബാബ്‌വെ. പാകിസ്താന്‍ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റിലാണ് സിംബാബ് വെയുടെ ആവേശ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന്‍ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ് തന്നെ എടുത്തതോടെ പോരാട്ടം സൂപ്പര്‍ ഓവറിലേക്ക്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ രണ്ട് റണ്‍സെടുത്തപ്പോഴേക്കും രണ്ട് വിക്കറ്റും നഷ്ടമായി. അഞ്ച് വിക്കറ്റും സൂപ്പര്‍ ഓവറില്‍ രണ്ട് വിക്കറ്റും വീഴ്ത്തിയ പേസര്‍ ബ്ലെസിങ് മുസറബാനിയാണ് സിംബാബ്‌വെയ്ക്ക് ചരിത്ര ജയം സമ്മാനിച്ചത്.

1

ആദ്യ രണ്ട് മത്സരവും വിജയിച്ച പാകിസ്താന്‍ മൂന്ന് മത്സര പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. മുസറബാനിയാണ് കളിയിലെ താരവും. 1998 നവംബറിന് ശേഷം ആദ്യമായാണ് പാകിസ്താനില്‍ സിംബാബ്‌വെ ഒരു മത്സരം വിജയിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം പഴയ പ്രതാപത്തിലേക്ക് സിംബാബ്‌വെ എത്തിയ മത്സരം കൂടിയായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ് വെയുടെ ടോപ് ഓഡര്‍ താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ടീമിന് കരുത്തായത് മധ്യനിരയിലെ സീന്‍ വില്യംസിന്റെ അപരാജിത (118*) സെഞ്ച്വറിയാണ്. 135 പന്തില്‍ നിന്ന് 13 ഫോറും 1 സിക്‌സുമാണ് വില്യംസ് നേടിയത്. ബ്രണ്ടന്‍ ടെയ്‌ലര്‍ (56),സിക്കന്തര്‍ റാസ (45) എന്നിവരുടെ പ്രകടനവും നിര്‍ണ്ണായകമായി.

2

റാസ നടത്തിയ ചെറുത്തുനില്‍പ്പാണ് സിംബാബ് വെ സ്‌കോര്‍ബോര്‍ഡ് 250 കടത്തിയത്. പാകിസ്താനുവേണ്ടി മുഹമ്മദ് ഹസ്‌നെയ്ന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വഹാബ് റിയാസ് ഒരു വിക്കറ്റും സ്വന്തമാക്കി. 10 ഓവറില്‍ 26 റണ്‍സ് വഴങ്ങിയാണ് ഹസ്‌നെയ്‌ന്റെ അഞ്ച് വിക്കറ്റ് പ്രകടനം. മറുപടിക്കിറങ്ങിയ പാകിസ്താനുവേണ്ടി നായകന്‍ ബാബര്‍ അസാം (125) സെഞ്ച്വറിയോടെ പൊരുതി നോക്കിയെങ്കിലും വിജയം നേടിക്കൊടുക്കാനായില്ല. 125 പന്തുകള്‍ നേരിട്ട് 13 ഫോറും 1 സിക്‌സുമാണ് ബാബര്‍ നേടിയത്. ഓപ്പണര്‍മാരായ ഫഖര്‍ സമാന്‍ (2),ഇമാം ഉല്‍ ഹഖ് (4). മധ്യനിരയില്‍ ഹൈദര്‍ അലി (13),മുഹമ്മദ് റിസ്വാന്‍ (10),ഇഫ്തിഖര്‍ അഹ്മദ് (18) എന്നിവര്‍ നിരാശപ്പെടുത്തിയതാണ് പാകിസ്താന് തിരിച്ചടിയായത്. ഖുഷിദി ഷാ (33), വഹാബ് റിയാസ് (52) എന്നിവര്‍ പൊരുതി നോക്കി.

3

അവസാന വിക്കറ്റില്‍ മുഹമ്മദ് മൂസ (9*),മുഹമ്മദ് ഹസ്‌നൈന്‍ (3) എന്നിവരുടെ ബാറ്റിങ്ങാണ് പാകിസ്താന് സമനില സമ്മാനിച്ചത്. സിംബാബ് വെയ്ക്ക് വേണ്ടി മുസര്‍ബാനി 49 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റിച്ചാര്‍ഡ് ഗറാവ,ഡൊണാള്‍ഡ് ട്രിപ്പിയാനോ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. സൂപ്പര്‍ ഓവറില്‍ വെറും നാല് പന്തിനുള്ളില്‍ പാകിസ്താന്റെ രണ്ട് വിക്കറ്റും വീണു. മുസര്‍ബാനിയുടെ ഓവറിലെ ആദ്യ പന്തില്‍ ഇഫ്തിഖര്‍ അഹമ്മദ് പുറത്തായി. നാലാം പന്തില്‍ ഖുര്‍ഷിദിനെ ക്ലീന്‍ ബൗള്‍ഡും ചെയ്തു. സിംബാബ് വെയ്ക്ക് വേണ്ടി ബ്രണ്ടന്‍ ടെയ്ല്‍ ആദ്യ പന്തില്‍ സിംഗിള്‍ നേടിയപ്പോള്‍ മൂന്നാം പന്ത് ബൗണ്ടറി കടത്തി സിക്കന്തര്‍ റാസ സിംബാബ് വെയ്ക്ക് വിജയം സമ്മാനിച്ചു. ഷഹീന്‍ അഫ്രീദിയാണ് പാകിസ്താനുവേണ്ടി പന്തെറിഞ്ഞത്.

Story first published: Wednesday, November 4, 2020, 10:10 [IST]
Other articles published on Nov 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X