അരങ്ങേറ്റം അവിസ്മരണീയമാക്കി ഹെന്‍ഡ്രിക്‌സ്; ലങ്കന്‍ മണ്ണില്‍ ആഫ്രിക്കന്‍ പടയോട്ടം, ഏകദിന പരമ്പരയും സ്വന്തം
കാന്‍ഡി: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. തുടര്‍ച്ചയായ മൂന്നാം ഏകദിനത്തിലും ദക്ഷിണാഫ്രിക്ക തകര്‍പ്പന്‍ വിജയം ആഘോഷിക്കുകയായിരുന്നു. ഇതോടെ അഞ്ച് മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 3-0ന്റെ അപരാചിത ലീഡ് സ്വന്തമാക്കുകയായിരുന്നു.
ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത മല്‍സരത്തില്‍ 78 റണ്‍സിന്റെ മികച്ച വിജയമാണ് സന്ദര്‍ശകരായ ദക്ഷിണാഫ്രിക്ക നേടിയത്. ടെസ്റ്റ് പരമ്പരയില്‍ ശ്രീലങ്കയോടേറ്റ തോല്‍വിക്കുള്ള ദക്ഷിണാഫ്രിക്കയുടെ മധുര പ്രതികാരം വീട്ടല്‍ കൂടിയായി ഏകദിന പരമ്പരയിലെ വിജയം.
വരവറിയിച്ച് ഹെന്‍ഡ്രിക്‌സ്... തകര്‍ത്തടിച്ച് ഡുമിനി

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 363 റണ്‍സ് അടിച്ചുകൂട്ടുകയായിരുന്നു. അരങ്ങേറ്റ മല്‍സരത്തില്‍ സെഞ്ച്വറിയുമായി വരവറിയിച്ച റീസ ഹെന്‍ഡ്രിക്‌സാണ് (102) ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിലെ സവിശേഷത.
ഹെന്‍ഡ്രിക്‌സിനു പുറമേ തകര്‍ത്തടിച്ച ജെപി ഡുമിനിയും (92) ദക്ഷിണാഫ്രിക്കന്‍ സ്‌കോറിങ് ഉയര്‍ത്തി. ഓപ്പണര്‍ ഹാഷിം അംലയും (59) ഡേവിഡ് മില്ലറും (51) ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയില്‍ തിളങ്ങി.
89 പന്തില്‍ എട്ട് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് ഹെന്‍ഡ്രിക്‌സിന്റെ ഇന്നിങ്‌സ്. അരങ്ങേറ്റ ഏകദിന മല്‍സരത്തില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരം കൂടിയാണ് ഹെന്‍ഡ്രിക്‌സ്.
70 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയും നാല് സിക്‌സറും സഹിതമാണ് ഡുമിനി 92 റണ്‍സ് അടിച്ചെടുത്തത്. 59 പന്ത് നേരിട്ട അംലയുടെ ഇന്നിങ്‌സില്‍ ഒമ്പത് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെട്ടിരുന്നു. മില്ലര്‍ 47 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും നേടി. നാല് വിക്കറ്റ് വീഴ്ത്തിയ തിസേര പെരേരയാണ് ലങ്കന്‍ ബൗളിങ് നിരയില്‍ മികച്ചുനിന്നത്.
285 റണ്‍സില്‍ കുടാരം കയറി ആതിഥേയര്‍
മറുപടിയില്‍ 45.2 ഓവറില്‍ 285 റണ്‍സിന് ശ്രീലങ്ക പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. 84 റണ്‍സെടുത്ത ധനഞ്ജയ ഡിസില്‍വയാണ് ലങ്കന്‍ ബാറ്റിങ് നിരയില്‍ പൊരുതി നോക്കിയത്. 66 പന്തില്‍ എട്ട് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് ഡിസില്‍വയുടെ ഇന്നിങ്‌സ്.
ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ലുന്‍ഗി എന്‍ഗിഡി നാലും ആന്‍ഡിലെ പെഹ്‌ലുക്‌വായോ മൂന്നും വിക്കറ്റ് വീഴ്ത്തി തിളങ്ങി. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കയുടെ റീസ ഹെന്‍ഡ്രിക്‌സാണ് മാന്‍ ഓഫ് ദി മാച്ച്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications