ധോണി മാനം കാത്തു, ബംഗ്ലാദേശിനെതിരെ 77 റണ്‍സ് ജയം!
ധാക്ക: ബംഗ്ലാദേശ് പര്യടനത്തില്‍ സമ്പൂര്‍ണ തോല്‍വി എന്ന നാണക്കേടില്‍ നിന്നും ഇന്ത്യ കഷ്ടിച്ച് രക്ഷപ്പെട്ടു. അവസാന ഏകദിനത്തില്‍ ബംഗ്ലാദേശിനെ 77 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ മാനം കാത്തത്. ഈ കളി കൂടി തോറ്റിരുന്നെങ്കില്‍ പരമ്പര 3 - 0 ന് ബംഗ്ലാദേശ് സ്വന്തമാക്കിയേനെ. കളി ജയിച്ചെങ്കിലും ഇന്ത്യ പരമ്പര 1 - 2 ന് കൈവിട്ടു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എന്തുവന്നാലും ജയിച്ചേ പറ്റൂ എന്ന നിലയിലായിരുന്നു. രോഹിത് ശര്‍മയും ധവാനും ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കം നാലാമനായി ക്രീസിലെത്തിയ ധോണിയും മധ്യനിരയും മുതലെടുത്തതോടെ ഇന്ത്യ പരമ്പരയില്‍ ആദ്യമായി 300 കടന്നു. മറുപടിയായി 240 റണ്‍സിലെത്താനേ ബംഗ്ലാ കടുവകള്‍ക്ക് കഴിഞ്ഞുള്ളൂ. കളിയുടെ പ്രസക്തഭാഗങ്ങളും ചിത്രങ്ങളും കാണൂ...

വെടിക്കെട്ടിന് തുടക്കമിട്ടത് ധവാന്‍
73 പന്തില്‍ 10 ഫോറുകള്‍ സഹിതം 75 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് കളിയിലെ ടോപ് സ്‌കോറര്‍. രോഹിതിനും കോലിക്കും ധോണിക്കുമൊപ്പം ധവാന്‍ ഉയര്‍ത്തിയ കൂട്ടുകെട്ടുകള്‍ ഇന്ത്യയ്ക്ക് മികച്ച അടിത്തറയിട്ടു.

ക്യാപ്റ്റന്‍ കൂള്‍ അല്ല
ക്രീസിലെത്തിയ ഉടനേ ഒരു സിക്‌സും ഫോറും പറത്തി ധോണി ഉദ്ദേശം വ്യക്തമാക്കി. പിന്നീടങ്ങോട്ട് സ്‌കോറിംങ് കുറച്ച് പതുക്കെ ആയെങ്കിലും ഇന്ത്യയെ ജയത്തിലെത്തിക്കാന്‍ ക്യാപ്റ്റന്റെ ഇന്നിംഗ്‌സിന് കഴിഞ്ഞു. 77 പന്തില്‍ 69 റണ്‍സായിരുന്നു ധോണിയുടെ സംഭാവന.

മാന്‍ ഓഫ് ദ മാച്ച് റെയ്‌ന
ആദ്യം 21 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 38 റണ്‍സിന്റെ വെടിക്കെട്ട്. പിന്നീട് 8 ഓവറില്‍ 45 റണ്‍സിന് മൂന്ന് വിക്കറ്റ്. കരിയര്‍ ബെസ്റ്റ് ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത റെയ്‌നയാണ് മാന്‍ ഓഫ് ദ മാച്ച്.

റായുഡുവും ഓള്‍റൗണ്ടര്‍
അമ്പാട്ടി റായുഡുവും ഓള്‍റൗണ്ടറുടെ പണിയെടുക്കുന്ന കാഴ്ചയും മൂന്നാം ഏകദിനത്തില്‍ കണ്ടു. 44 റണ്‍സെടുത്ത റായുഡു രണ്ടോവറില്‍ 5 റണ്‍സ് മാത്രം വഴങ്ങി 1 വിക്കറ്റും വീഴ്ത്തി.

ലോകറെക്കോര്‍ഡോടെ റഹ്മാന്‍
പരമ്പരയില്‍ 13 വിക്കറ്റുകള്‍ വീഴ്ത്തി അരങ്ങേറ്റ പരമ്പരയുടെ താരമായി ബംഗ്ലാ ഫാസ്റ്റ് ബൗളര്‍ മുസ്താഫിസുര്‍ റഹ്മാന്‍.

ബിന്നിയും പട്ടേലും മോശമാക്കിയില്ല
ടീമിലെ സ്‌പെഷലിസ്റ്റ് ഓള്‍റൗണ്ടര്‍മാരായ സ്റ്റുവര്‍ട്ട് ബിന്നിയും അക്ഷര്‍ പട്ടേലും മോശമാക്കിയില്ല. രണ്ടുപേരും റണ്‍സും എടുത്തു വിക്കറ്റും വീഴ്ത്തി.

പരാജയമായത് ക്യാപ്റ്റന്‍
പത്തോവറില്‍ 76 റണ്‍സ് വഴങ്ങിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഷ്‌റഫി മൊര്‍ത്താസ പൂജ്യത്തിന് പുറത്താകുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications