വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കിവീസിന്റെ ലങ്കന്‍വേട്ട തുടരുന്നു... ഏകദിന പരമ്പരയില്‍ നിലംതൊടിച്ചില്ല, ഇനി ടി-ട്വന്റി

നെല്‍സണ്‍: ടെസ്റ്റിനു പിന്നാലെ ഏകദിന പരമ്പരയിലും വിജയ കിരീടം ചൂടി ന്യൂസിലാന്‍ഡ്. സന്ദര്‍ശകരായ ശ്രീലങ്കയെ നാണംകെടുത്തിയാണ് ആതിഥേയരായ കിവീസ് ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ്ണ വിജയം കൊയ്തത്. മൂന്ന് മല്‍സരങ്ങളുടെ ഏകദിന പരമ്പര 3-0നാണ് ന്യൂസിലാന്‍ഡ് തൂത്തുവാരിയത്. നേരത്തെ, രണ്ട് മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര 1-0ന് കിവീസ് കൈക്കലാക്കിയിരുന്നു.

ഓസീസിനെതിരായ ചരിത്രനേട്ടം... ഇന്ത്യയുടെ റിപ്പോര്‍ട്ട് കാര്‍ഡ് തയ്യാര്‍, 10/10 രണ്ടു പേര്‍ക്കു മാത്രംഓസീസിനെതിരായ ചരിത്രനേട്ടം... ഇന്ത്യയുടെ റിപ്പോര്‍ട്ട് കാര്‍ഡ് തയ്യാര്‍, 10/10 രണ്ടു പേര്‍ക്കു മാത്രം

ഇനി ഏക ടി-ട്വന്റി മാത്രമാണ് ലങ്കയുടെ ന്യൂസിലാന്‍ഡ് പരമ്പരയില്‍ ശേഷിക്കുന്നത്. അതില്‍ കൂടി തോറ്റാല്‍ കിവീസ് പര്യടനത്തില്‍ ഒരു ആശ്വാസ വിജയം പോലുമില്ലാതെ ലങ്കയ്ക്ക് ന്യൂസിലാന്‍ഡ് വിടേണ്ടിവരും. എന്നാല്‍, ടെസ്റ്റ്, ഏകദിന പരമ്പരയ്ക്കു പിന്നാലെ ഏക ടി-ട്വന്റിയിലും വിജയ കൊയ്ത്ത് തുടരാനുള്ള തയ്യാറെടുപ്പിലാണ് ന്യൂസിലാന്‍ഡ്. ഈ മാസം 11ന് ഓക്‌ലാന്‍ഡില്‍ വച്ചാണ് ന്യൂസിലാന്‍ഡ്-ശ്രീലങ്ക ഏക ട്വന്റി-ട്വന്റി പോരാട്ടം അരങ്ങേറുന്നത്. റോസ് ടെയ്‌ലറുടേയും (137) ഹെന്റി നികോള്‍സിന്റേയും (124*) തകര്‍പ്പന്‍ സെഞ്ച്വറികളുടെ മികവില്‍ 115 റണ്‍സിന്റെ ഉജ്ജ്വല വിജയമാണ് മൂന്നാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്.

sri lanka

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ടെയ്‌ലറുടേയും നികോള്‍സിന്റേയും സെഞ്ച്വറി വെടിക്കെട്ടില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 364 റണ്‍സ് വാരിക്കൂട്ടി. മറുപടിയില്‍ 41.4 ഓവറില്‍ 249 റണ്‍സിന് ലങ്ക കൂടാരം കയറുകയായിരുന്നു. 63 പന്തില്‍ ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടെ 80 റണ്‍സെടുത്ത തിസേര പെരേരയാണ് ലങ്കയുടെ ടോപ്‌സ്‌കോറര്‍. കിവീസിനായി ലോക്കി ഫെര്‍ഗൂസന്‍ നാലും ഇഷ് സോധി മൂന്നും വിക്കറ്റ് വീഴ്ത്തി തിളങ്ങി. നേരത്തെ, 131 പന്തില്‍ ഒമ്പത് ബൗണ്ടറിയും നാല് സിക്‌സറും അടിച്ചാണ് ടെയ്‌ലര്‍ കിവീസിന്റെ ടോപ്‌സ്‌കോററായത്. അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്തിയ നികോള്‍സ് പുറത്താവാതെ 80 പന്തില്‍ നിന്ന 12 ബൗണ്ടറിയും മൂന്ന് സിക്‌സറും അടിച്ച് 124 റണ്‍സ് വാരിക്കൂട്ടുകയായിരുന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ 55 റണ്‍സെടുത്തു. റോസ് ടെയ്‌ലറെ കളിയിലെ താരമായി തിരഞ്ഞെടുത്തു.

Story first published: Wednesday, January 9, 2019, 11:39 [IST]
Other articles published on Jan 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X