Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

9000 റണ്‍സ്: ഹേറ്റേഴ്‌സിന് ധോണിയെ തെറിവിളിക്കാം.. പക്ഷേ ഇതുപോലെ ഒരു കീപ്പറെ ഇനി കിട്ടില്ല, ഉറപ്പ്!

മൊഹാലി: ഇന്ത്യയുടെ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം എസ് ധോണിക്ക് വിമര്‍ശകര്‍ ഏറെയാണ്. ധോണി റണ്‍സടിച്ചാല്‍ മാത്രം പോര അതിന്റെ വേഗതയും വിമര്‍ശകര്‍ നോക്കും. ഇന്ത്യയില്‍ ഒരുപക്ഷേ മറ്റൊരു ബാറ്റ്‌സ്മാനും ഇല്ലാത്ത ഉത്തരവാദിത്തങ്ങള്‍ ധോണിക്കുണ്ട്. അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല, ധോണി സ്വയം സെറ്റ് ചെയ്ത ഒരു സ്റ്റാന്‍ഡേര്‍ഡാണ് അത്.

Read Also: തിത്തിത്താരാ തിത്തെയ്.. ധോണിയുടെ തോണി തുഴയലിനെ വലിച്ചൊട്ടിച്ച് ട്രോളന്മാര്‍.. എന്തൊരു തോല്‍വി!

വിരമിക്കണം എന്ന് ആളുകള്‍ മുറവിളി കൂട്ടുമ്പോള്‍ എം എസ് ധോണിയുടെ മറ്റൊരു മികച്ച പ്രകടനം കൂടി മൊഹാലിയില്‍ കണ്ടു. മിന്നല്‍ സ്റ്റംപിങുമായി ആദ്യം. പിന്നാലെ ബാറ്റ് കൊണ്ട്. ക്യാപ്റ്റന്‍സിയിലും ധോണി ഹിറ്റായപ്പോള്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റ് വിജയം. ഏകദിനത്തില്‍ 9000 റണ്‍സ് തികച്ച ധോണി സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡും പിന്തള്ളി. അത് കൂടി കാണാം...

മിന്നല്‍ സ്റ്റംപിങ് രണ്ടെണ്ണം!

മിന്നല്‍ സ്റ്റംപിങ് രണ്ടെണ്ണം!

ക്ലാസിക് ലെഗ് സ്പിന്നര്‍ അമിത് മിശ്രയുടെ പന്തില്‍ രണ്ട് സ്റ്റംപിങുകളാണ് എം എസ് ധോണി മൊഹാലി ഏകദിനത്തില്‍ നടത്തിയത്. ആദ്യം റോസ് ടെയ്‌ലറെ. പിന്നാലെ ലൂക്ക് റോഞ്ചിയെ. ഇന്ന് ലോകക്രിക്കറ്റില്‍ എം എസ് ധോണിയെ വെല്ലുന്ന സ്പീഡില്‍ സ്റ്റംപിങ് നടത്താന്‍ പോന്ന വിക്കറ്റ് കീപ്പര്‍മാര്‍ അധികമൊന്നും ഇല്ല.

9000 റണ്‍സ്

9000 റണ്‍സ്

ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന ഒരു വിക്കറ്റ് കീപ്പര്‍ 9000 ഏകദിന റണ്‍സെടുക്കണമെങ്കില്‍ അയാളുടെ പേര് എം എസ് ധോണി എന്നായിരിക്കണം. ബാറ്റ് പിടിക്കാനറിയാത്ത കീപ്പര്‍മാരെ പരീക്ഷിച്ച് മടുത്ത ഇന്ത്യയ്ക്ക് കിട്ടിയ ഭാഗ്യമാണ് ഈ റാഞ്ചിക്കാരന്‍ വിക്കറ്റ് കീപ്പര്‍.

സിക്‌സറില്‍ റെക്കോര്‍ഡ്

സിക്‌സറില്‍ റെക്കോര്‍ഡ്

ഇന്നലെ മൂന്ന് സിക്‌സറുകളാണ് ധോണി പറത്തിയത്. മൂന്നാമത്തെ സിക്‌സര്‍ ഒരു ഇന്ത്യന്‍ റെക്കോര്‍ഡ് കൂടിയായിരുന്നു. ധോണിയുടെ 196ആമത്തെ സിക്‌സ്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് എന്ന റെക്കോര്‍ഡ് ധോണി സച്ചിന്റെ പക്കല്‍ നിന്നും പിടിച്ചു വാങ്ങി. സച്ചിന്റെ പേരിലുണ്ട് 195 സിക്‌സറുകള്‍.

റെക്കോര്‍ഡ് ആരുടെ പേരില്‍

റെക്കോര്‍ഡ് ആരുടെ പേരില്‍

ഷാഹിദ് അഫ്രീദിയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ക്കുള്ള ലോക റെക്കോര്‍ഡ്. 351 എണ്ണം. സനത് ജയസൂര്യയ്ക്ക് 270, ക്രിസ് ഗെയ്‌ലിന് 238, മക്കുല്ലത്തിന് 200.. ഇങ്ങനെ പോകുന്നു ധോണിക്കും സച്ചിനും മുന്നിലുള്ള സിക്‌സര്‍ വീരന്മാരുടെ കണക്കുകള്‍.

Story first published: Monday, October 24, 2016, 15:55 [IST]
Other articles published on Oct 24, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+