മെല്ലെപ്പോക്ക് വീണ്ടും കളി തുലച്ചു, ധോണി ആരാധകര്‍ പ്ലിംഗ്!
രാജ്‌കോട്ട്: ഇന്‍ഡോറില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ നേടിയ മേല്‍ക്കൈ ടീം ഇന്ത്യ കൈവിട്ടു. ബൗളര്‍മാര്‍ മികച്ച പ്രകടനത്തോടെ തങ്ങളുടെ ഭാഗം ഭംഗിയാക്കിയെങ്കിലും ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യയെ ചതിച്ചു. ജയിക്കാന്‍ 271 റണ്‍സ് മതിയായിരുന്ന ഇന്ത്യയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സിലെത്താനേ പറ്റിയുള്ളൂ. പരമ്പരയില്‍ വീണ്ടും ദക്ഷിണാഫ്രിക്ക മുന്നില്‍ (2-1).
രോഹിത് ശര്‍മ, വിരാട് കോലി, എം എസ് ധോണി എന്നീ മൂന്ന് പ്രഗത്ഭര്‍ക്കും മികച്ച തുടക്കവും അടിത്തറയും കിട്ടിയിട്ടും ഇന്ത്യയെ ജയത്തിലെത്തിക്കാനായില്ല. മധ്യ ഓവറുകളില്‍ കോലി - ധോണി സഖ്യത്തിന്റെ മെല്ലപ്പോക്കാണ് ഇന്ത്യയെ ചതിച്ചത്. സുരേഷ് റെയ്‌നയും ശിഖര്‍ ധവാനും പതിവുപോലെ മോശം ഫോം തുടരുന്നു. ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്ക് പോയ രഹാനെയും പരാജയപ്പെട്ടു.

ധോണിയുടെ ക്യാപ്റ്റന്‍സി വിചിത്രം
വണ്‍ ഡൗണില്‍, പരമാവധി നാലാം നമ്പറില്‍ മാത്രം കളിപ്പിക്കാന്‍ പറ്റുന്ന ബാറ്റ്‌സ്മാന്‍ എന്ന് ധോണി തന്നെ പറഞ്ഞിട്ടുള്ള രഹാനെയെ നിര്‍ണായക മത്സരത്തില്‍ ധോണി ഇറക്കിയത് ആറാമത്. രഹാനെയ്ക്ക് വേണ്ടി എഴുതിവെച്ചത് പോലെ 113 ന് 2 എന്ന നിലയില്‍ ഇന്ത്യന്‍ സ്‌കോറുള്ളപ്പോഴാണ് ധോണി ഈ നീക്കം നടത്തിയത്.

ധോണി നാലാമന്‍
രഹാനെയെ താഴേക്ക് തള്ളി ധോണി സ്വയം പ്രമോട്ട് ചെയ്ത് എത്തി. 77 സ്‌ട്രൈക്ക് റേറ്റില്‍ 47 റണ്‍സെടുത്ത ധോണി പുറത്താകുമ്പോള്‍ ഇന്ത്യയ്ക്ക് വേണ്ട റണ്‍റേറ്റ് പത്തിനടുത്ത് എത്തിയിരുന്നു. ഫോമിലല്ലാത്ത റെയ്‌നയ്ക്കും പിന്നില്‍ ആറാമതായാണ് ക്യാപ്റ്റന്‍ രഹാനെയെ ഇറക്കിയത്.

രോഹിതിന്റെ കളി വീണ്ടും പാഴ്
74 പന്തില്‍ 65 റണ്‍സെടുത്തു രോഹിത് ശര്‍മ. മനോഹരമായ ഷോട്ടുകളോടെ രോഹിത് കളം നിറഞ്ഞെങ്കിലും അവസാന ഓവറുകളില്‍ ബാറ്റിംഗ് തകര്‍ന്നതോടെ ഇന്ത്യ തോറ്റു. രോഹിത് സെഞ്ചുറി നേടിയ രണ്ട് കളികള്‍ ഈ പരമ്പരയില്‍ ഇന്ത്യ ഇതിന് മുമ്പും തോറ്റിരുന്നു.

കോലിയും മെല്ലെപ്പോയി
തന്റെ സ്ഥിരം ബാറ്റിംഗ് പൊസിഷനായ മൂന്നാം നമ്പറിലെത്തിയ വിരാട് കോലി ടോപ് സ്‌കോററായി. പക്ഷേ 77 റണ്‍സെടുക്കാന്‍ വേണ്ടി കോലി 99 പന്തുകള്‍ ചെലവിട്ടത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

തോല്‍വിക്ക് കാരണം ഇതാണ്
നാലാമതായി ഇറങ്ങിയ ധോണി ആങ്കര്‍ റോള്‍ കളിച്ചപ്പോള്‍ അവസാനം ഫിനിഷ് ചെയ്യാന്‍ ആളില്ലാതായി. കൂറ്റനടിക്ക് കഴിവുള്ള സുരേഷ് റെയ്‌ന തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും പൂജ്യത്തിന് പുറത്തായി.

മിശ്രയെ തിരിച്ചെടുത്തത് കസറി
ബൗളിംഗില്‍ അമിത് മിശ്ര തിരിച്ചുവന്നത് ഇന്ത്യയ്ക്ക് ശരിക്കും ഒരു ബൂസ്റ്റായിരുന്നു. പത്തോവറില്‍ 38 റണ്‍സ് മാത്രം വഴങ്ങിയ മിശ്ര 1 വിക്കറ്റും വീഴ്ത്തി.

ഹര്‍ഭജനും നന്നാക്കി
പത്തോവറില്‍ 41 റണ്‍സിന് 1 വിക്കറ്റെടുത്ത ഹര്‍ഭജന്‍ അവസാന ഓവറുകളില്‍ പുറത്താകാതെ 20 റണ്‍സും എടുത്തു. ഇതൊന്നും പക്ഷേ കളി ജയിക്കാന്‍ മതിയായില്ല എന്ന് മാത്രം

ഡികോക് ചതിച്ചു
118 പന്തില്‍ 103 റണ്‍സെടുത്ത ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. ഡുപ്ലിസി 60 റണ്‍സടിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications