Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെല്‍ബണില്‍ അത്ഭുതം, ധോണി അശ്വിനെ ഒഴിവാക്കി; കോലിക്ക് ലോക റെക്കോര്‍ഡ്

മെല്‍ബണ്‍: ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 7000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡ് ഇനി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ വിരാട് കോലിയുടെ പേരില്‍. മെല്‍ബണില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലാണ് കോലി ഈ റെക്കോര്‍ഡിലെത്തിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ 19 റണ്‍സിലെത്തിയപ്പോഴാണ് കോലി ലോകറെക്കോര്‍ഡ് തികച്ചത്. കോലിയുടെ 161 ആമത്തെ ഏകദിന ഇന്നിംഗ്‌സാണിത്.

166 ഇന്നിംഗ്‌സുകളില്‍ നിന്നും 7000 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിന്റെ റെക്കോര്‍ഡാണ് കോലിക്ക് മുന്നില്‍ വഴിമാറിയത്. അഞ്ച് മത്സരങ്ങളില്‍ നിന്നും 169 റണ്‍സടിച്ചാല്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്‌സിന്റെ റെക്കോര്‍ഡ് തകര്‍ക്കാം എന്ന നിലയിലാണ് കോലി ഓസീസ് പര്യടനം തുടങ്ങിയത്. ആദ്യത്തെ രണ്ട് കളികളിലും അര്‍ധസെഞ്ചുറി നേടിയ കോലി മൂന്നാമത്തെ കളിയില്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തി.

viratkohli

ലോക ഒന്നാം നമ്പര്‍ സ്പിന്നര്‍ ആര്‍ അശ്വിനെ പുറത്തിരുത്തിയാണ് ക്യാപ്റ്റന്‍ ധോണി മൂന്നാം ഏകദിനത്തിന് ടീം തിരഞ്ഞെടുത്തിരിക്കുന്നത്. അശ്വിന് പഓള്‍റൗണ്ടര്‍ ഗുര്‍കീത് മാന്‍ അരങ്ങേറ്റം കുറിക്കും. ഫാസ്റ്റ് ബൗളര്‍ റിഷി ധവാനാണ് ഇന്ത്യയുടെ മറ്റൊരു അരങ്ങേറ്റക്കാരന്‍. മധ്യനിര ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെയാണ് റിഷി ധവാന് വേണ്ടി വഴിമാറിയത്. ഓസീസ് നിരയില്‍ മിച്ചല്‍ മാര്‍ഷ് തിരിച്ചെത്തി. ജോവല്‍ പാരീസ് കളിക്കുന്നില്ല.

ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് കളിയിലും സെഞ്ചുറി നേടിയ രോഹിത് ശര്‍മ തുടക്കത്തിലേ പുറത്തായി. 6 റണ്‍സെടുത്ത ശര്‍മ റിച്ചാര്‍ഡ്‌സന്റെ പന്തില്‍ വേഡിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. വിരാട് കോലിയും ധവാനും ചേര്‍ന്ന് ഇന്ത്യയെ അധികം നഷ്ടമില്ലാതെ 19 ഓവറില്‍ 80 റണ്‍സ് വരെ എത്തിച്ചിട്ടുണ്ട്. ആദ്യ രണ്ട് കളികളും തോറ്റ ഇന്ത്യ 5 മത്സരങ്ങളുടെ പരമ്പരയില്‍ 0- 2 ന് പിന്നിലാണ്.

Story first published: Sunday, January 17, 2016, 10:29 [IST]
Other articles published on Jan 17, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+