ടെയ്‌ലര്‍ ദാനം നല്‍കി... കോലി സ്വീകരിച്ചു (154*).. ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം, ധോണിയും ഫോമില്‍!
മൊഹാലി: കിംഗ് ഓഫ് ചേസിങ് എന്നാണ് ഇരട്ടപ്പേര്. സ്‌കോര്‍ ഡിഫന്‍ഡ് ചെയ്യാന്‍ ഇറങ്ങുന്ന ബൗളര്‍മാര്‍ക്ക് അന്തകനാകാന്‍ അവതാരമെടുത്തവന്‍ - വിരാട് കോലി. ആ വിരാട് കോലിയുടെ ക്യാച്ച് താഴെയിടുക എന്ന് എന്ന് പറഞ്ഞാലോ. അതും വെറും ആറില്‍ നില്‍ക്കുമ്പോള്‍. ന്യൂസിലന്‍ഡിന്റെ റോസ് ടെയ്‌ലറാകും ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ദുഖിക്കുന്ന മനുഷ്യന്‍.
Read Also: ഇംഗ്ലീഷ് ജേര്‍ണലിസ്റ്റിന് സേവാഗിന്റെ വക ഒരു വെടിച്ചില്ല് ട്രോള്‍, ട്രോളന്മാര്‍ ഞെട്ടി!
ആറില്‍ നില്‍ക്കേ കിട്ടിയ ലൈഫ് കോലി ശരിക്കും മുതലെടുത്തു. 154 റണ്‍സുമായി പുറത്താകാതെ നിന്ന് കളി ജയിപ്പിച്ചു. മാന്‍ ഓഫ് ദ മാച്ചായി. ധോണി കൂടി ഫോമിലായതോടെ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 286 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ പാട്ടും പാടി മറികടന്നു. പരമ്പരയില്‍ ഇന്ത്യ 2 - 1 ന് മുന്നില്‍. സൂപ്പര്‍ ഡ്യൂപ്പര്‍ കളിയുടെ ചിത്രങ്ങളിലേക്ക്..

വിരാട് കോലിയാണ് എല്ലാം
സ്‌കോര്‍ ആറില്‍ നില്‍ക്കേ വിരാട് കോലിയെ റോസ് ടെയ്‌ലര്‍ സ്ലിപ്പില്‍ കൈവിട്ടു. പിന്നെ കോലി വിശ്വരൂപം പുറത്തെടുത്തു. 134 പന്തില്‍ പുറത്താകാതെ 154 റണ്‍സ്. 16 ഫോറും 1 സിക്‌സും. മൂന്നോവറില്‍ 24 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് വേണ്ടി കോലി ബൗള്‍ട്ടിന്റെ ഒറ്റ ഓവറില്‍ അടിച്ചത് 23 റണ്‍സ്.

ധോണിയും ഫോമിലേക്ക്
91 പന്തില്‍ 80 റണ്‍സുമായി ക്യാപ്റ്റന്‍ എം എസ് ധോണിയും കോലിക്ക് മികച്ച പിന്തുണ നല്‍കി. ആറ് ഫോറടിച്ച ധോണി മൂന്ന് സിക്‌സും പറത്തി. സ്‌കോര്‍ 192 ല്‍ നില്‍ക്കേ ധോണി പുറത്താകുമ്പോള്‍ കളി ഏകദേശം ഇന്ത്യയുടെ കൈയിലെത്തിക്കഴിഞ്ഞിരുന്നു.

മനീഷ് പാണ്ഡെയുടെ പിന്തുണ
34 പന്തില്‍ 28 റണ്‍സാണ് ധോണിക്ക് പിന്നാലെ ക്രീസിലെത്തിയ മനീഷ് പാണ്ഡെ അടിച്ചത്. 3 ബൗണ്ടറികള്‍. കോലിയും പാണ്ഡെയും ചേര്‍ന്ന് പുറത്താകാതെ നേടിയ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് ഇന്ത്യയെ 10 പന്തുകള്‍ ശേഷിക്കേ വിജയത്തിലെത്തിച്ചു. പാണ്ഡെയുടെ ഫോറിലാണ് ഇന്ത്യയുടെ വിജയറണ്‍സ് പിറന്നത്.

ഓപ്പണര്‍മാര്‍ പരാജയം
5 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയാണ് ആദ്യം പുറത്തായത്. പിന്നാലെ 13 റണ്‍സുമായി രോഹിത് ശര്‍മയും ഔട്ടായി. ഇവര്‍ രണ്ടുപേരും കൂടി താളത്തിലായാല്‍ ഇന്ത്യന്‍ ബാറ്റിംഗില്‍ തല്‍ക്കാലം വേറെ പ്രശ്‌നങ്ങളൊന്നും ഇല്ല. ഇവരെക്കൂടാതെ ധോണി മാത്രമേ മൊഹാലിയില്‍ പുറത്തായുള്ളൂ.

പാവം ബൗള്‍ട്ട്
ന്യൂസിലന്‍ഡിന്റെ ഏറ്റവും മികച്ച ബൗളറായ ട്രെന്റ് ബൗള്‍ട്ടിനെ കോലി അടിച്ചുപറത്തി. പത്തോവറില്‍ 9 ഫോറും 1 സിക്‌സും വിട്ടുകൊടുക്കേണ്ട ബൗള്‍ട്ട് ആകെ വഴങ്ങിയത് 73 റണ്‍സ്. പത്തോവറില്‍ 43 റണ്‍സ് മാത്രം വിട്ടുകൊടുത്ത സാന്ത്‌നറാണ് തിളങ്ങിയത്. ഹെന്റി 2 വിക്കറ്റ് വീഴത്തി.

വീണ്ടും ലാത്തം
ഓപ്പണര്‍ ടോം ലാത്തമാണ് ന്യൂസിലന്‍ഡിന് വേണ്ടി വീണ്ടും ടോപ് സ്‌കോററായത്. 61 റണ്‍സ്. ടെയ്‌ലര്‍ 44, നീശം 57, ഹെന്റി 39, ഗുപ്ടില്‍ 27 എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. പത്താം വിക്കറ്റില്‍ ഹെന്റിയും നീശവും ചേര്‍ന്ന് 84 റണ്‍സടിച്ച് ഇന്ത്യയെ ഞെട്ടിച്ചു.

ബൗളിംഗില്‍ ഇവര്‍
3 വിക്കറ്റ് വീതം വീഴ്ത്തിയ ഉമേഷ് യാദവ്, കേദാര്‍ ജാദവ്, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അമിത് മിശ്ര, ജസ്പ്രീത് ഭുമ്ര എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ബൗളിംഗില്‍ തിളങ്ങിയത്. ഉമേഷ് യാദവ് പക്ഷേ പത്തോവറില്‍ 75 റണ്‍സ് വഴങ്ങി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications