സിംബാബ്‌വെയ്ക്ക് തോല്‍വി തന്നെ... ഏകദിന പരമ്പര തൂത്തുവാരി ബംഗ്ലാദേശ്

ചിറ്റാങ്കോങ്: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പര ബംഗ്ലാദേശ് തൂത്തുവാരി. മൂന്ന് മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലാണ് ബംഗ്ലാദേശ് സിംബാബ്‌വെയെ തകര്‍ത്തത്. രണ്ടാം ഏകദിനത്തിനു സമാനമായി ഏഴ് വിക്കറ്റിന് തന്നെയായിരുന്നു മൂന്നാം ഏകദിനത്തിലും ആതിഥേയരായ ബംഗ്ലാദേശിന്റെ വിജയം.

3rd odi bangladesh beat zimbabwe

ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ സീന്‍ വില്ല്യംസിന്റെ (129*) സെഞ്ച്വറി മികവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 286 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍, മറുപടിയില്‍ ഇംറുല്‍ ഖയാസും (115) സൗമ്യ സര്‍ക്കാരും (117) സെഞ്ച്വറിയുമായി കത്തിക്കയറിയപ്പോള്‍ 42.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാ കടുവകള്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 92 പന്തില്‍ ഒമ്പത് ബൗണ്ടറിയും ആറ് സിക്‌സറും ഉള്‍പ്പെടുന്നതാണ് സൗമ്യ സര്‍ക്കാരിന്റെ ഇന്നിങ്‌സ്. 112 പന്ത് നേരിട്ട ഖയാസ് 10 ബൗണ്ടറിയും രണ്ട് സിക്‌സറും നേടി. നേരത്തെ, 143 പന്തില്‍ 10 ബൗണ്ടറിയും ഒരു സിക്‌സറും അടിച്ചാണ് വില്ല്യംസ് 129 റണ്‍സെടുത്തത്. ബ്രണ്ടന്‍ ടെയ്‌ലര്‍ (75), സിക്കന്ദര്‍ റാസ (40) എന്നിവരും സന്ദര്‍ശക നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ബംഗ്ലാദേശിന്റെ സൗമ്യ സര്‍ക്കാരിനെ മാന്‍ ഓഫ് ദി മാച്ചായും ഇംറുല്‍ ഖയാസിനെ മാന്‍ ഓഫ് ദി സീരിസായും തിരഞ്ഞെടുത്തു. രണ്ട് ടെസ്റ്റ് മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ കൂടി ഇനി ഇരു ടീമും ഏറ്റുമുട്ടും.


മാക്‌സ്‌വെല്‍ വെടിക്കെട്ടിനും ഓസീസിനെ രക്ഷിക്കാനായില്ല; ടി-ട്വന്റി പരമ്പരയും പാകിസ്താന്

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

    Story first published: Saturday, October 27, 2018, 10:38 [IST]
    Other articles published on Oct 27, 2018
    ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
    POLLS

    myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍

    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Mykhel sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Mykhel website. However, you can change your cookie settings at any time. Learn more