Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കരീബിയന്‍ മണ്ണില്‍ ചരിത്രം കുറിച്ചു... ഏകദിന പരമ്പര ബംഗ്ലാദേശിന്

ബാസെറ്റെറെ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ബംഗ്ലാദേശിന് കിരീടം. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മല്‍സരത്തില്‍ ബംഗ്ലാദേശ് 18 റണ്‍സിന് വിന്‍ഡീസിനെ പരാജയപ്പെടുത്തുകയായിരുന്നു. വിജയത്തോടെ ബംഗ്ലാ കടുവകള്‍ 2-1ന് പരമ്പരയും സ്വന്തമാക്കുകയായിരുന്നു. നേരത്തെ, ഒന്നാം ഏകദിനത്തില്‍ ബംഗ്ലാദേശ് വിജയക്കൊടി നാട്ടിയപ്പോള്‍ രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസ് ഒപ്പമെത്തിയിരുന്നു.

ഒമ്പതു വര്‍ഷത്തിനു ശേഷം ആദ്യമായാണ് എവേയില്‍ ബംഗ്ലാദേശ് ഏകദിന പരമ്പര സ്വന്തമാക്കുന്നത്. വിന്‍ഡീസില്‍ ബംഗ്ലാദേശിന്റെ ആദ്യ ഏകദിന പരമ്പര വിജയം കൂടിയാണിത്. ഇതോടെ ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട തോല്‍വിക്ക് വിന്‍ഡീസിനോട് മധുരപ്രതികാരം വീട്ടാനും ബംഗ്ലാദേശിനായി. ഇനി മൂന്ന് ട്വന്റി-ട്വന്റി മല്‍സരങ്ങളാണ് ബംഗ്ലാദേശിന്റെ വിന്‍ഡീസ്-അമേരിക്കന്‍ പര്യടനത്തില്‍ ശേഷിക്കുന്നത്. പരമ്പരയിലെ ഒന്നാം ട്വന്റി-ട്വന്റി ചൊവ്വാഴ്ച ഇതേ ഗ്രൗണ്ടില്‍ അരങ്ങേറും.


jasonholder


മിന്നും സെഞ്ച്വറിയുമായി തമീം... ബംഗ്ലാദേശിന് മികച്ച സ്‌കോര്‍

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 301 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. ഓപ്പണര്‍ തമീം ഇഖ്ബാലിന്റെ (103) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ബംഗ്ലാദേശ് ഇന്നിങ്‌സിന് കരുത്തേകിയത്. 124 പന്തില്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു തമീമിന്റെ ഇന്നിങ്‌സ്.

തമീമിനു പുറമേ അര്‍ധസെഞ്ച്വറിയുമായി മഹ്മൂദുല്ലയും (67*) ബംഗ്ലാദേശ് ബാറ്റിങ് നിരയില്‍ തിളങ്ങി. പുറത്താവാതെ 49 പന്തില്‍ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു മഹ്മൂദുല്ലയുടെ ഇന്നിങ്‌സ്. ശാക്വിബുല്‍ ഹസ്സന്‍ (37), ക്യാപ്റ്റന്‍ മശ്‌റഫെ മോര്‍ത്തസ (36) എന്നിവരാണ് ബംഗ്ലാദേശ് നിരയിലെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

വിന്‍ഡീസിനു വേണ്ടി ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡറും ആഷ്‌ലി നുര്‍സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദേവേന്ദ്ര ബിഷൂവും ഷെല്‍ഡന്‍ കോട്ട്‌റെലും ഓരോ വിക്കറ്റ് വീതം പങ്കിട്ടു.


cricket


ലക്ഷ്യം 302... പൊരുതിവീണ് ആതിഥേയര്‍


302 റണ്‍സ് ലക്ഷ്യം പിന്തുടരാനിറങ്ങിയ വിന്‍ഡീസ് പൊരുതി കീഴടങ്ങുകയായിരുന്നു. വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലും റോവ്മാന്‍ പവലും ഷായ് ഹോപുമാണ് കരീബിയന്‍ നിരയില്‍ പൊരുതി നോക്കിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 283 റണ്‍സിന് ആതിഥേയരുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. റോവ്മാന്‍ പവലാണ് വിന്‍ഡീസ് നിരയില്‍ കൂടുതല്‍ ആക്രമിച്ചു കളിച്ചത്. പുറത്താവാതെ 41 പന്തില്‍ അഞ്ച് ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടെ 74 റണ്‍സെടുത്ത പവല്‍ തന്നെയായിരുന്നു വിന്‍ഡീസ് നിരയിലെ ടോപ്‌സ്‌കോററും.

66 പന്തില്‍ ആറ് ബൗണ്ടറിയും അഞ്ച് സിക്‌സറും ഉള്‍പ്പെടെ ഗെയ്ല്‍ 73 റണ്‍സെടുത്തു. 94 പന്തില്‍ അഞ്ച് ബൗണ്ടറിയുള്‍പ്പെടെയാണ് ഹോപ് 64 റണ്‍സ് നേടിയത്.

ബംഗ്ലാദേശിനു വേണ്ടി മോര്‍ത്തസ രണ്ടും മെഹ്ദി ഹസന്‍ മിറാസ്, മുസ്തഫിസുര്‍ റഹ്മാന്‍, റുബെല്‍ ഹുസെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ബംഗ്ലാദേശ് താരം തമീം ഇഖ്ബാലിനെ മാന്‍ ഓഫ് ദി മാച്ചായും മാന്‍ ഓഫ് ദി സിരീസായും തിരഞ്ഞെടുത്തു.

Story first published: Sunday, July 29, 2018, 10:20 [IST]
Other articles published on Jul 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+