ഓസ്‌ട്രേലിയന്‍ വിജയഗാഥ തുടരുന്നു, പരമ്പര പോക്കറ്റില്‍; പാകിസ്താന് രക്ഷയില്ല
ദുബായ്: പാകിസ്താനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ് മല്‍സരത്തിലും ഓസീസ് വിജയഗാഥ. പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ 80 റണ്‍സിനാണ് ഓസ്‌ട്രേലിയ വിജയക്കൊടി നാട്ടിയത്. വിജയത്തോടെ അഞ്ച് മല്‍സരങ്ങളുടെ പരമ്പര പാകിസ്താന്‍ 3-0ന് സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 266 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ പാകിസ്താന്‍ 186 റണ്‍സിന് കൂടാരം കയറുകയായിരുന്നു. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെയും (90) ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും (71) അര്‍ധസെഞ്ച്വറികളാണ് ഓസീസ് വിജയത്തിന് അടിത്തറയിട്ടത്. 136 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് ഫിഞ്ചിന്റെ ഇന്നിങ്‌സ്. 55 പന്തില്‍ എട്ട് ബൗണ്ടറിയും ഒരു സിക്‌സറും മാക്‌സ്‌വെല്ലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
പാകിസ്താന്‍ ബാറ്റിങ് നിരയില്‍ ഇമാമുല്‍ ഹഖ് (46), ഇമാദ് വസിം (43), ഉമര്‍ അക്മല്‍ (36), ക്യാപ്റ്റന്‍ ശുഐബ് മാലിക്ക് (31) എന്നിവര്‍ക്കു മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. 72 പന്തില്‍ രണ്ട് വീതം സിക്‌സറും ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് ഇമാമുല്‍ ഹഖിന്റെ ഇന്നിങ്‌സ്. ഓസീസിനു വേണ്ടി ആദം സാംപ നാലും പാറ്റ് കമ്മിന്‍സ് മൂന്നും വിക്കറ്റ് വീഴ്ത്തി തിളങ്ങി. പാകിസ്താന്‍ ബാറ്റിങ് നിരയെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കമ്മിന്‍സാണ് മാന്‍ ഓഫ് ദി മാച്ച്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications