Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരോണ്‍ ഫിഞ്ച് സെ‍ഞ്ചുറിയടിച്ചിട്ടും ഇന്ത്യ ഓസ്ട്രേലിയയെ പിടിച്ചുകെട്ടി.. 294 റണ്‍സ് വിജയലക്ഷ്യം!!

ഇന്‍ഡോര്‍: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 294 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 6 വിക്കറ്റിന് 293 റണ്‍സെടുത്തു. സെഞ്ചുറി നേടിയ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചും അര്‍ധസ‍െഞ്ചുറി നേടിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ചേര്‍ന്നാണ് സന്ദര്‍ശകര്‍ക്ക് മാന്യമായ സ്കോര്‍ നേടിക്കൊടുത്തത്. അഞ്ച് മത്സരങ്ങളുടെ പരന്പരയിലെ ആദ്യത്തെ രണ്ട് കളിയും ഇന്ത്യ ജയിച്ചിരുന്നു.

finch

ഹില്‍ട്ടണ്‍ കാര്‍ട്ട്‌റൈറ്റിന് പകരക്കാരനായി ഓപ്പണ്‍ ചെയ്യാനെത്തിയ ആരോണ്‍ ഫിഞ്ചിന്റെ സെഞ്ചുറി തന്നെയാണ് ഓസീസ് ഇന്നിംഗ്‌സിലെ ഹൈലൈറ്റ്. ഡേവിഡ് വാര്‍ണറിനൊപ്പം ഒന്നാം വിക്കറ്റില്‍ 70 റണ്‍സിന്റെയും സ്റ്റീവ് സ്മിത്തിനൊപ്പം 154 റണ്‍സിന്റെയും കൂട്ടുകെട്ടാണ് ഫിഞ്ച് ഉണ്ടാക്കിയത്. ഫിഞ്ച് 124ഉം സ്മിത്ത് 63ഉം വാര്‍ണര്‍ 43ഉം റണ്‍സെടുത്തു. എന്നാല്‍ സ്‌കോര്‍ 224ല്‍ നില്‍ക്കേ ഫിഞ്ച് പുറത്തായതോടെ ഓസ്‌ട്രേലിയയ്ക്ക് നിലതെറ്റി.

340 - 350 വരെ എത്തുമെന്ന് കരുതിയ ഓസ്‌ട്രേലിയ 293ല്‍ ഒതുങ്ങുകയായിരുന്നു. തുടക്കത്തില്‍ കുറച്ച് പരിഭ്രമിച്ചെങ്കിലും അവസാന ഓവറുകളില്‍ ഓസീസിനെ പിടിച്ചുകെട്ടിയ ഇന്ത്യന്‍ ബൗളര്‍മാര്ക്കും കൊടുക്കണം ഫുള്‍ മാര്‍ക്ക്. ബൗളര്‍മാരെ സഹായിക്കാത്ത പിച്ചില്‍ ജസ്പ്രീത് ഭുമ്ര പത്തോവറില്‍ 52ന് രണ്ടും കുല്‍ദീപ് യാദവ് പത്തോവറില്‍ 75ന് രണ്ടും വിക്കറ്റ് വീഴ്ത്തി.

Story first published: Sunday, September 24, 2017, 17:23 [IST]
Other articles published on Sep 24, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+