വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

37 പന്തില്‍ ഫിഫ്റ്റി, 94 പന്തില്‍ സെഞ്ച്വറി, ഗവാസ്‌കറിന്റെ വെടിക്കെട്ട് പ്രകടനം ഓര്‍മയുണ്ടോ?

ഏകദിനത്തില്‍ മെല്ലപ്പോക്ക് ബാറ്റിങ് നടത്തി ടീമിനെ തോല്‍പ്പിക്കുകയും വലിയ വിമര്‍ശനം നേരിടുകയും ചെയ്തിട്ടുള്ള താരമാണ് ഗവാസ്‌കര്‍.

1

സുനില്‍ ഗവാസ്‌കറെന്നാല്‍ പൊതുവേ മെല്ലപ്പോക്ക് ബാറ്റ്‌സ്മാനെന്നും ക്ലാസിക് ബാറ്റ്‌സ്മാനെന്നുമൊക്കെയാണ് പറയാറ്. ഏറെക്കുറെ അത് സത്യവുമാണ്. ടെസ്റ്റില്‍ 10000ലധികം റണ്‍സ് നേടിയ ആദ്യത്തെ ബാറ്റ്‌സ്മാനാണ് ഗവാസ്‌കര്‍. എന്നാല്‍ അദ്ദേഹത്തിന്റെ ഏകദിന കരിയര്‍ അത്ര മികച്ചതുമല്ല. ഏകദിനത്തില്‍ മെല്ലപ്പോക്ക് ബാറ്റിങ് നടത്തി ടീമിനെ തോല്‍പ്പിക്കുകയും വലിയ വിമര്‍ശനം നേരിടുകയും ചെയ്തിട്ടുള്ള താരമാണ് ഗവാസ്‌കര്‍.

എന്നാല്‍ ടെസ്റ്റില്‍ ഒരു തവണ ഗവാസ്‌കര്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തി എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. പതിവില്ലാത്ത ആക്രമണോത്സകതയോടെയാണ് ഗവാസ്‌കര്‍ അന്ന് കളിച്ചത്. 1983ല്‍ ഡല്‍ഹിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലായിരുന്നു ഗവാസ്‌കറുടെ ഈ അവിസ്മരണീയ പ്രകടനം പിറന്നത്. 37 പന്തില്‍ ഫിഫ്റ്റിയും 94 പന്തില്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനായി. അതും കരുത്തരായ വിന്‍ഡീസ് ബൗളര്‍മാര്‍ക്കെതിരേ.

IND vs ENG: ആരെ തഴയും?, തലപുകച്ച രാഹുല്‍ ദ്രാവിഡ്, മുന്നില്‍ മൂന്ന് വെല്ലുവിളി!IND vs ENG: ആരെ തഴയും?, തലപുകച്ച രാഹുല്‍ ദ്രാവിഡ്, മുന്നില്‍ മൂന്ന് വെല്ലുവിളി!

1

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി അന്‍ഷുമാന്‍ ഗെയ്ക് വാദിനൊപ്പം ഓപ്പണറായാണ് ഗവാസ്‌കറെത്തിയത്. പൊതുവേ ഏറെ നേരം ക്രീസില്‍ നിന്ന് നിലയുറപ്പിക്കുന്ന ശൈലിയാണ് ഗവാസ്‌കറിന്റേത്. എന്നാല്‍ ഇത്തവണ വിപരീതമായി തുടക്കം മുതല്‍ അദ്ദേഹം ആക്രമിച്ചു. വെറും 37 പന്തിനുള്ളില്‍ അദ്ദേഹം ഫിഫ്റ്റി പൂര്‍ത്തിയാക്കി. കരുതലോടെ കളിച്ചെങ്കിലും മോശം പന്തുകളെ പ്രഹരിച്ച് മുന്നേറി 94 പന്തുകള്‍ നേരിട്ട് സെഞ്ച്വറി പൂര്‍ത്തിയാക്കി.

ഒടുവില്‍ 128 പന്തുകള്‍ നേരിട്ട് 121 റണ്‍സുമായി അദ്ദേഹം പുറത്തായി. 15 ഫോറും 2 സിക്‌സും ഉള്‍പ്പെടുന്ന ഗംഭീര ബാറ്റിങ്. സാധാരണ നേടുന്ന റണ്‍സിനെക്കാള്‍ ഇരട്ടിയലധികം പന്ത് നേരിടുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. എന്നാല്‍ അപൂര്‍വ്വം ചില സമയങ്ങളില്‍ മാത്രമാണ് ആക്രമണ ഗിയറില്‍ അദ്ദേഹം കളിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് ഈ പ്രകടനം വ്യത്യസ്തമാക്കുന്നതും.

സഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാ

2

ഇന്ത്യ 464 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. ദിലീപ് വെങ്‌സര്‍ക്കാരും (159) ഈ മത്സത്തില്‍ സെഞ്ച്വറി നേടി. 238 പന്തില്‍ 20 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് വെങ്‌സര്‍ക്കാരിന്റെ സെഞ്ച്വറി പ്രകടനം. രവി ശാസ്ത്രി (49), റോജര്‍ ബിന്നി (52) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ഇതോടെ 464 എന്ന മികച്ച സ്‌കോറിലേക്ക് ഇന്ത്യയെത്തി.

സഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാ

3

മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 384 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ക്ലീവ് ലോയ്ഡിന്റെ (103) സെഞ്ച്വറിയും വിവിയന്‍ റിച്ചാര്‍ഡ്‌സ് (67), ഗസ് ലോജി (63) എന്നിവരുടെ അര്‍ധ സെഞ്ച്വറിയുമാണ് വെസ്റ്റ് ഇന്‍ഡീസിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇന്ത്യക്കായി കപില്‍ ദേവ് ആറും രവി ശാസ്ത്രിയും കീര്‍ത്തി ആസാദും രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു.

സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍, പക്ഷെ ഒരു തവണ പോലും ഒന്നാം റാങ്ക് ലഭിച്ചില്ല, അഞ്ച് പേരിതാ

4

രണ്ടാം ഇന്നിങ്‌സില്‍ ഗവാസ്‌കര്‍ 15 റണ്‍സ് മാത്രമാണ് നേടിയത്. വെങ്‌സര്‍ക്കാര്‍ (63) അര്‍ധ സെഞ്ച്വറിയും നേടി. എന്നാല്‍ മറ്റാര്‍ക്കും കാര്യമായ പ്രകടനം നടത്താനാവാതെ വന്നതോടെ ഇന്ത്യ 233ന് പുറത്ത്. 314 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് രണ്ട് വിക്കറ്റിന് 120 എന്ന നിലയില്‍ നില്‍ക്കവെ സമനിലയില്‍ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.

Story first published: Tuesday, June 28, 2022, 17:56 [IST]
Other articles published on Jun 28, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X